Image

'നന്ദി ചൊല്ലിത്തീര്‍ക്കുവാന്‍...' (രാജു മൈലപ്രാ)

Published on 23 November, 2022
'നന്ദി ചൊല്ലിത്തീര്‍ക്കുവാന്‍...' (രാജു മൈലപ്രാ)

വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്കക്കാരുടെ ഓണമാണ് 'താങ്ക്‌സ് ഗിവിംഗഗ്. മലയാളിയുടെ മഹാബലിയാണ് സായിപ്പിന്റെ സാന്റാക്ലോസ്. 

കുറച്ചു ബ്രിട്ടീഷുകാര്‍ 'മേഫ്‌ളവര്‍' എന്ന പാക്കപ്പലില്‍ കയറി അമേരിക്കയുടെ ഒരു തീരത്ത് ലാന്‍ഡ് ചെയ്തു. പട്ടിണി പാവങ്ങളായ അവരെ ഇവിടെ നേരത്തെ തന്നെ തമ്പടിച്ചിരുന്ന ഇന്ത്യക്കാര്‍, കൃഷി ചെയ്യുവാനും, കന്നുകാലികളെ വളര്‍ത്താനും പരിശീലിപ്പിച്ചു. ചോളം, മധുരക്കിഴങ്ങ് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കൂട്ടത്തില്‍ ടര്‍ക്കി കോഴികളേയും- സമൃദ്ധമായ വിളവ് ലഭിച്ച ബ്രിട്ടീഷ് അഭയാര്‍ത്ഥികള്‍, നന്ദി സൂചകമായി തങ്ങളുടെ കൃഷി ആശാന്മാരായ ഇന്ത്യക്കാരായ ഇന്ത്യക്കാര്‍ക്ക് ഒരു വിരുന്ന് നല്‍കി- പുഴുങ്ങിയ ടര്‍ക്കി (അന്ന് ഓവന്‍ കണ്ടുപിടിച്ചിരുന്നില്ല), മധുരക്കിഴങ്ങ്, ബീന്‍സ് പുഴുങ്ങിയത്- തുടങ്ങിയ വിഭവങ്ങള്‍- ഇത് ശരിയായി ദഹിക്കുവാന്‍ വേണ്ടി, ഡിന്നറിനു മുമ്പും പിന്‍പും 'വൈല്‍ഡി ടര്‍ക്കി' എന്ന മദ്യവും വിളമ്പുന്ന പതിവുണ്ടായിരുന്നു. 

കാലം കുറച്ചു കഴിഞ്ഞതോടുകൂടി ടര്‍ക്കി കോഴികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. 'ഡിമാന്റിനേക്കാള്‍ കൂടുതല്‍ പ്രൊഡക്ഷന്‍' ഇതെങ്ങനെ വിറ്റഴിക്കാമെന്നു കാപ്പിലിസ്റ്റുകളായ സായിപ്പന്മാര്‍ തലപുകഞ്ഞ് ആലോചിച്ചു. അവരുടെ മണ്ടയില്‍ ഉദിച്ച ബുദ്ധിയാണ് താങ്ക്‌സ് ഗിവിംഗും, ടര്‍ക്കി ഡിന്നറും. 

ആദ്യകാലങ്ങളില്‍ അമേരിക്കയിലെത്തിയ മലയാളികള്‍, ഇവിടുത്തെ പല ആചാരങ്ങളും വികലമായി അനുകരിച്ചു. തുടക്കത്തില്‍ മലയാളി പുരുഷന്മാര്‍ പലരും തുക്കടാ കമ്പനികളിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്ത് മുതലാളിമാര്‍, തൊഴിലാളികളായ പൂവര്‍ മലയാളികളെ സന്തോഷിപ്പിക്കാന്‍ ഫ്രോസന്‍ ടര്‍ക്കി സമ്മാനമായി കൊടുത്തിരുന്നു. 

ഇതിനെ വെട്ടിയും, അറുത്തും, മുറിച്ചും ഇറച്ചിമസാലയിട്ട് കറിവെച്ചു നോക്കിയെങ്കിലും അത്ര ശരിയായില്ല. കൂടെ ജോലി ചെയ്യുന്നവരോട് ചോദിച്ച് മനസിലാക്കി, മലയാളി സ്ത്രീകള്‍ ടര്‍ക്കി ബേക്ക് ചെയ്യുന്ന വിധം ഒരുവിധം പഠിച്ചെടുത്തു. പക്ഷെ പലരും ടര്‍ക്കിയുടെ കുടലും പണ്ടവുമെല്ലാം അതിനകത്ത് വെച്ചുതന്നെയാണ് ബേക്ക് ചെയ്തത്. 

കുറെ പരീക്ഷണ പരാജയങ്ങള്‍ക്ക് ശേഷമാണ് ടര്‍ക്കിയുടെ പിന്‍വാതിലില്‍ കൂടി സ്റ്റഫിംഗ് നിറച്ചു ബേക്ക് ചെയ്യുവാന്‍ തുടങ്ങിയത്. 

അന്നു താങ്ക്‌സ് ഗിവിംഗിനു കൂട്ടുകാര്‍ അപ്പാര്‍ട്ടുമെന്റുകളില്‍ ഒരുമിച്ച് കൂടുമായിരുന്നു. ഡിന്നറിനു മുമ്പ് ഡ്രിംഗ്‌സ് ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അന്നു മലയാളികളുടെ പ്രീമിയം ബ്രാന്‍ഡ് 'ജോണിവാക്കര്‍ റെഡ് ലേബലാ'യിരുന്നു. ഒരു പൈന്റുണ്ടെങ്കില്‍ നാലഞ്ചു പേര്‍ക്ക് പൂസാകുവാന്‍ അത് ധാരാളം. 

കുപ്പി പൊട്ടിക്കുന്നതിനു മുമ്പുതന്നെ അന്നും 'മതി കുടിച്ചത്, ഡ്രൈവ് ചെയ്യാനുള്ളതാ' എന്നു പറഞ്ഞ് ഭാര്യമാര്‍, ഭര്‍ത്താക്കന്മാരെ കണ്ണുരുട്ടി കാണിക്കുമായിരുന്നു. ഇക്കാര്യത്തില്‍ നമ്മുടെ സ്ത്രീകള്‍ കുറച്ചുകൂടി ലിബറല്‍ ആകേണ്ടതുണ്ട്. 

നവംബറിന്റെ നാലാമത്തെ വ്യാഴാഴ്ചയാണല്ലോ താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കുന്നത്. അതിന്റെ അടുത്ത ദിവസമാണ്, അമേരിക്കയില്‍ ഏറ്റവും അധികം വില്പന നടക്കുന്ന 'ബ്ലാക്ക് ഫ്രൈഡേ'.

അമേരിക്കയില്‍ എത്തിയകാലത്ത് ഈ ദിവസം 'കറുന്മാര്‍ക്ക്' മാത്രമുള്ള ഒരു ഷോപ്പിംഗ് ഡേയാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്- പിന്നീടാണ് ഏറ്റവും വലിയ ആദായവില്പന നടക്കുന്ന ദിവസമാണ് 'ബ്ലാക്ക് ഫ്രൈഡേ' എന്നു ഞാന്‍ മനസിലാക്കിയത്. അതായത് നൂറു ഡോളറിന്റെ സാധനത്തിന് ഇരുനൂറ് ഡോളര്‍ വിലയിട്ടിട്ട്, നൂറ്റിയമ്പത് ഡോളറിന്റെ ടെക്‌നിക്ക്- കടകള്‍ തുറക്കുന്നതിനു മുമ്പുതന്നെ വലിയ ക്യൂ ആണ്. കടയുടെ ഷട്ടറു തുറന്നാലുടന്‍ അകത്തേക്കൊരു പാച്ചിലാണ് -കൈയില്‍ കിട്ടുന്നതെല്ലാം വലിച്ചുവാരിയെടുക്കും. 

അടുത്ത ദിവസം അതിലും വലിയ ക്യൂ- ഈ വാങ്ങിവച്ചതെല്ലാം, തിരിച്ചുകൊടുക്കാനുള്ള തിരക്ക്. 

'മേസിസ് താങ്ക്‌സ് ഗിവിംഗ് ഡേ പേരേഡ്' വലിയൊരു സംഭവമാണ്- പരേഡിന് അവസാനമാണ് സാന്റാക്ലോസിന്റെ എഴുന്നള്ളത്ത്. 

സമാധാനത്തിന്റേയും സന്തോഷത്തിന്റേയും മണികിലുക്കവുമായി ക്രിസ്മസ് പടിവാതില്‍ക്കലെത്തിയിരിക്കുന്നു എന്ന വിളംബരവുമായി -

ചരിത്രം എന്തായാലും നമ്മള്‍ക്ക് കിട്ടിയ സൗഭാഗ്യങ്ങള്‍ക്ക് നന്ദി പറയുവാന്‍ വേണ്ടി ഒരു ദിവസം മാറ്റിവച്ചിരിക്കുന്നത് നല്ല കാര്യം. 

എല്ലാവര്‍ക്കും താങ്ക്‌സ് ഗിവിംഗ് മംഗളങ്ങള്‍...!

# Thanksgiving article by Raju Mylapra

 

Join WhatsApp News
Thankachen Thomas 2022-11-23 14:36:55
ആദ്യകാല പരിമിതികൾക്കുളിൽ നിന്ന്‌കൊണ്ടു, അപ്പാർട്മെന്റിൽ നടത്തിയ ആഘോഷങ്ങൾ നല്ല ഓർമ്മകൾ തരുന്നു. ആദ്യത്തെ കുഞ്ഞിന്റെ ജന്മദിനം, വിവാഹ വാർഷികം, അങ്ങിനെ പലതും. ചില കാര്യങ്ങൾ എഴുതിയത് തമാശ രൂപേണയാണെകിലും സത്യവുമാണ്.
Sudhir Panikkaveetil 2022-11-23 14:47:11
ശ്രീ രാജു മൈലാപ്ര എന്ന പേര് കണ്ടാൽ വായിക്കാത്ത സഹൃദയനായ ഒരു അമേരിക്കൻ മലയാളിയും ഉണ്ടാകില്ല. ശ്രീ ജോർജ്ജ് മണ്ണിക്കരോട്ട് അമേരിക്കൻ മലയാള സാഹിത്യം എഴുതി. ശ്രീ മൈലാപ്ര അമേരിക്കൻ മലയാളിയുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്/എഴുതുന്നു. എത്ര പേര് ശ്രദ്ധിച്ചു. ഇവിടെയുള്ളവർക്ക് നാട്ടിലെ എഴുത്തുകാരെ അംഗീകരിക്കാനും അവരുടെ പാദസേവ ചെയ്യാനുമാണ് താൽപ്പര്യം എന്ന് അവരുടെ പ്രവർത്തികൾ (തെറ്റോ ശരിയോ അറിയില്ല) ബോധ്യപ്പെടുത്തുന്നു. ഇവിടെയുള്ള എഴുത്തുകാരിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട് ഇവിടെ എഴുത്തുകാരില്ല, നിരൂപണമില്ല, സാഹിത്യമില്ല. ഒരു പരദൂഷണവീരന്റെ വിനോദത്തിനായി അമേരിക്കൻ മലയാള സാഹിത്യം അധഃപതിക്കുന്നത് എത്രയോ ദയനീയം. അമേരിക്കൻ മലയാളിയുടെ കുടിയേറ്റകഥകൾ (കുടി "ഏറ്റത്തിന്റെയും) അവനു പറ്റിയ അമളികൾ, ചുറ്റക്കളികൾ, പൊങ്ങച്ചങ്ങൾ, നേട്ടങ്ങൾ, തുടങ്ങി അമേരിക്കൻ മലയാളിയുടെ ജീവിതത്തിന്റെ ജാലക കാഴ്ചകൾ ശ്രീ മൈലാപ്ര എഴുതി/എഴുതുന്നു. ഇവിടത്തെ സാഹിത്യ സംഘടനകൾ അതൊക്കെ ചർച്ച ചെയ്തു ഒരു പുസ്തകമാക്കാൻ മുൻ കൈ എടുക്കണം. ഇങ്ങനെയൊക്കെ പലരെയും കുറിച്ച് ഞാൻ എഴുതിയതൊക്കെ നീറ്റിൽ വരച്ച വര പോലെ പോയി. കാരണം കാര്യമായ വിദ്യാഭ്യാസമില്ലാത്തവർ ഇതൊക്കെ പുറം ചൊറിയൽ ആയി കരുതുന്നു. പുറം ചൊറിയൽ എന്ന വാക്കിന്റെ അർഥം പോലും അറിയാത്ത പാവങ്ങൾ. എനിക്ക് മൈലാപ്രയെ എഴുതിലൂടെയുള്ള പരിചയമേയുള്ളു. എനിക്ക് അപരിചിതരായ എത്രയോ എഴുത്തുകാരുടെ രചനകളെ കുറിച്ച് ഞാൻ അഭിപ്രായം എഴുതുന്നു. ശ്രീ മൈലാപ്ര , ഭാവി തലമുറ നിങ്ങളുടെ രചനകൾ ചേർത്തുവച്ച് അമേരിക്കൻ മലയാളിയുടെ ജീവിതത്തിന്റെ ഉൾക്കാഴ്ചകൾ എന്ന പേരിൽ പുസ്തകം ഉണ്ടാക്കാം ഇന്നത്തെ തലമുറ അതിനു തയ്യാറല്ലെങ്കിൽ.ശ്രീ മൈലാപ്രക്കും കുടുംബത്തിനും അനുഗ്രഹപ്രദമായ താങ്ക്സ്ഗിവിങ് ആശംസിക്കുന്നു. ഇ മലയാളിയുടെ എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും താങ്ക്സ്ഗിവിങ് ആശംസകൾ.
Nair Houston 2022-11-23 15:36:02
ഗൂഗിൾ സെർച്ച് നടത്താതെ താങ്ക്സ്ഗിവിങ് അനുഭവങ്ങൾ എഴുതിയ മൈലപ്രാക്ക് അഭിനന്ദനങ്ങൾ. ആദ്യം ബ്ലാക്ക് ഫ്രൈഡേ യെക്കുറിച്ചു ഞാനും അങ്ങിനെയാണ് ധരിച്ചിരുന്നത്. ബിസിനെസ്സുകാരുടെ ഓരോ സെയിൽസ് ടെക്‌നിക്ക്‌ എന്ന് പിന്നീടാണ് മനസിലായത്.
Santhosh 2022-11-23 16:03:05
സുധീർ സാറിന്റെ അഭിപ്രയത്തോട് പൂർണമായും യോജിക്കുന്നു. ജന്മം നൽകിയ നാടിനേയും, അഭയം നൽകിയ നാടിനേയും ഈ സമത്ത് നന്ദിയോടെ സ്മരിക്കാം. സദ്ധ്യ വിഭവമാകാനായി ജീവൻ നഷ്ടപെട്ട ടർക്കി കോഴിക്കും നന്ദി അറിയിക്കുന്നു .
Responsible Drinker 2022-11-24 03:06:50
"മതി കുടിച്ചത്, ഡ്രൈവ് ചെയേണ്ടതാ" ഈ വാചകത്തിന്റെ പേറ്റന്റ് അമേരിക്കൻ മലയാളി സ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. ദയവായി മറ്റുള്ളവർ കേൾക്കെ ഈ വാചകം വിളമ്പി ഭർത്താക്കൻമ്മാരെ അപമാനിക്കരുത് എന്നൊരപേക്ഷ.
Ninan Mathullah 2022-11-24 14:25:50
Raju Mylapra and other writers and 'emalayalee', thanks for all the humorous articles and thought provoking articles that made us laugh and think and learned something from it. Here, without paying for it I could laugh. Childhood years , I had to take a ticket to Adoor Bhasi movie to laugh. So thanks during this Thanks giving time. We all say 'Thanks' for formality without thinking about it much. Hard to find people really (ഹൃദയപൂർവ്വം) thankful. This 'Thanks Giving' time is good occasion to reflect on people we need to be thankful in life. We can't live a single day without co-operation from another human being and we need to be thankful to all of them. We must be thankful that we have our wife and children at home to talk to. I know several who have nobody to talk to. My neighbor's husband passed away and a middle aged lady is living alone in a big mansion with nobody to talk to. Children are usually not thankful to parents for everything they have done for them. They consider it the duty of parents as other parents also do it. It is not a small thing to raise a girl, educate her and bring her to the stage or altar for marriage without bruises of this life journey. My tribute to all parents for their hard work and dedication in raising their children and training them to survive in this wold. Last but least we must be thankful to God for giving us one more day to be alive here and enjoy life and the nature (birds, animals plants etc) surrounding us. A thinker once said that each one of must be here at least one month without eye sight or hearing to appreciate all the blessings God has bestowed on us that we take for granted. Also, God reincarnate as Jesus to save mankind from the problem of sin and to live with man forever after the second coming of Christ. We need to be thankful for it. Also, it is better to do our work expecting nothing in return or no thanks from antbody - 'Nishkaama karma' as Krishna advise Arjunan in Bhagavad Githa. Mr. John Ilamatha remembers the Red Indians who were wiped out by Europeans in the Thanksgiving. Nobody has eternal memory here. After our death within a few generations people forget us unless we are part of histories of nations and communities. God has allowed around 400 years for each culture that created history here. Within 400 years another culture come to the stage and the previous cultures become just memory or goes to oblivion.
നിരീശ്വരൻ . 2022-11-25 02:01:11
od reincarnate as Jesus to save mankind from the problem of sin and to live with man forever after the second coming of Christ." നര വംശത്തെ ജീസസ് രക്ഷിക്കും എന്ന് പറഞ്ഞിരിക്കുന്നവരോട് സഹതാപം അല്ലാതെ മറ്റൊന്നും ഇല്ല. അദ്ദേഹം രണ്ടാമത് വരാൻ പോകുന്നില്ല . അതുകൊണ്ട് സമയം കളയാതെ ജീവിതത്തെ ക്രമീകരിച്ച് ഇപ്പോൾ കിട്ടിയിരിക്കുന്ന അവസരം പ്രയോചനപെടുത്തുക . ഇന്ന് പണി ചെയ്യാതെ ജീവിക്കാൻ പറ്റിയ ഒരു പണിയാണ്, പാസ്റ്റർ പണി, അച്ച പണി ബിഷപ്പ് പണി , സന്യാസി പണി, പൂജാരി പണി തുടങ്ങിയ പണി . 'കാള തീട്ടംപോലെ' വാചകം അടിക്കാൻ പഠിച്ചിരിക്കണം. ടിവിയിൽ ഇരുപത്തിനാല് മണിക്കൂറും ഇവന്മാരുടെ 'കാളതീട്ടം ' കേട്ടുകൊണ്ടിരിക്കുന്നവരെ അടിച്ച് പണിയെടുപ്പിക്കണം. ഇന്ത്യയുടെ ചില സ്ഥലങ്ങളിൽ തുണി പറിച്ചിട്ട് ലിംഗവും തൂക്കി ഇട്ടു നടക്കുന്നരുടെ ലിംഗത്തെ തൊട്ടു നമസ്കരിക്കുന്നവരുണ്ട് . ലോകം എത്ര പുരോഗമിച്ചിട്ടും, ഇന്ത്യയെ ഈ ഇരുട്ടറയിൽ പൂട്ടിയിട്ടിരിക്കുന്നതിന്റെ പ്രധാന കാരണം, ഈ കുബുദ്ധികളായ പുരോഹിത വർഗ്ഗമാണ്. കാ കാശിന് പണിയെടുക്കാത്ത കള്ള ഇമാറുകൾ .സ്വർഗ്ഗം നരകം എന്ന കാളതീട്ടം കേട്ട് മടുത്തു. വിഡ്ഢികൾ ധാരാളം ഉള്ളിടത്താണ് ഇവന്മാർ തൂറ്റുന്നത്.. കഷ്ടം!
Ninan Mathullah 2022-11-25 11:54:13
It is not right to post such uncivilized comments disparaging a class of people. It reflects the hatred, anger and level of education of the mind posting such comments.
Civilized. 2022-11-25 15:13:02
Hey Ninan Mathulla, what else you can expect from uncivilized ?
Peacemaker 2022-11-25 17:37:15
ഒരു കുത്തിത്തിരുപ്പു ഉണ്ടാക്കിയപ്പോൾ മൈലപ്രാക്ക് എന്ത് സന്തോഷം. Thanksgiving - നേപ്പറ്റിയുള്ള മറ്റു നല്ല ലേഖനങ്ങൾ വായിക്കുക.
Anthappan 2022-11-26 13:59:56
Don’t get upset Ninan. ‘Kaalathettam’ means Bull shit or BS . I don’t think based on that you can determine whether a person is civilized or uncivilized. I am pretty sure you won’t respond like this if a ‘Saippu’ tells you BS. As a pastor you should forgive ‘Nireeshwaran’ and accept’Kala Theettam. ‘ More over Kalathettam is good for Organic Farming. So your argument that ‘Nireeshwaran ‘ is uncivilized is rejected.
Ninan Mathullah 2022-11-27 00:21:41
The honest thing to do when we make a mistake is to say sorry, and try not to repeat it.
just an observation 2022-11-28 02:10:01
I agree with Anthappan . Even the presidents of America drop F bomb time to time. words don't do much harm, but action does.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക