Image

വരണ്ട പൊടിക്കാറ്റ് (സന്ധ്യ എം)

Published on 23 November, 2022
വരണ്ട പൊടിക്കാറ്റ് (സന്ധ്യ എം)

തിരക്കുന്നിറഞ്ഞൊരു രാവിലെ പാളയം മാർക്കറ്റിൽ പഴവർഗ്ഗങ്ങകിടയിൽ തനിയ്ക്കെറെയിഷ്ടമുള്ള സപ്പോട്ട തിരഞ്ഞെടുക്കുകയാണ് അയന .

" ബഷിയിക്ക.. വിളഞ്ഞുപ്പഴുത്ത സപ്പോട്ടയോന്നും കാണുന്നില്ല?"

" ഉണ്ടെന്നേ ...ങ്ങള് അതൊന്നിളക്കിത്തിരഞ്ഞുപ്പിടിച്ചെടുക്കി."

കടയിൽ നിറയേ ആളുകൾ ബഷി സാധനങ്ങൾ എടുത്തുക്കൊടുക്കാനും ബില്ലിടാനുമെല്ലാമായി ഓടിയോടിനിൽക്കുകയാണ്.

"ഈ ആള് കടയിൽ കയറണ നേരം നോക്കി ആ കള്ള കൈസ്സു ബംഗാളി ഹിമാറ് എവിടെ പോയി തൊലഞ്ഞിന് . വരട്ടിങ്ങ് വരട്ടണുണ്ടോനെ ............ " ബഷി പിറുപിറുത്തു.

അയന സപ്പോട്ടയിരിക്കുന്നപ്പെട്ടിയിളക്കി മറിക്കാൻ തുടങ്ങി. തൊട്ടടുത്തിരുന്ന തണ്ണിമത്തനിൽ കൈത്തട്ടി നിലത്തു വീണതുരുണ്ടു.അവളതെടുക്കനായി മുന്നോട്ടു നടന്നു.അതുരുണ്ട് രണ്ടു കാലുകളിൽ ചെന്ന് മുട്ടി നിന്നു. അവളതെടുത്ത് മേലേയ്ക്കുയർന്ന് അളുടെ മുഖത്തു നോക്കി .അയനയുടെ മുഖതെ പ്രകാശം പെടന്നെ കെട്ടു .

ഭദ്ര... 

ഭദ്രയുടെ കഴുത്തിലെ പൊൻതിളക്കത്തിൽ തട്ടിക്കുറച്ചുനാൾ പുറകിലുള്ളൊരു ദിനം അയനയുടെ ഓർമ്മയിൽ നിന്നുണർന്നു വന്നു.

അന്നൊരു ഞായറാഴ്ച്ച അയനയുടെ അമ്മാവന്റെ മകളുടെ വിവാഹദിനം .ദത്തനൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിലുള്ള ആഹ്ലാദത്തിലാണ് അയന .
ബെഡ്റൂമിൽ കുളി കഴിഞ്ഞ് തലമുടി ട്രേയറുപയോഗിച്ചുണക്കുകയാണവൾ .
ബെഡിലിരുന്ന് ടാബിൽ ഓൺലൈൻ പത്രം വായിച്ച് വാർത്താവിശേഷങ്ങൾ അയനയോട് പറയുന്നു ദത്തൻ.

" അയനാമ്മോ ... ആണ്ടെ നിന്റെ മാമന്റെ മോളും മരുമോനും പത്രത്തിൽ ചിരിച്ചിരിക്കണ് "

"എവിടെ എവിടെ നോക്കട്ട് ''

അയന അടുത്തേക്ക് വന്ന് ടാബിലേക്ക് നോക്കാൻ ശ്രമിച്ചു .ദത്തൻ ടാബ് നെഞ്ചോട് ചേർത്ത് പിടിച്ച് അയനയെ കളിയാക്കി.

"ഓൾഡ് ഫാഷൻ പത്രാസ്സിന്റെ നെളിപ്പ് "

അയാൾ പരിഹാസച്ചിരിചിരിച്ചു.

"എന്തോന്ന് ദത്തേട്ടാ "

 പരിഭവത്തോടെ അലമാരയിൽ നിന്നൊരു നീല നിറത്തിലെ ടൗവ്വൽ എടുത്ത് ദത്തൻ്റെ മുഖതെയ്ക്കെറിഞ്ഞവൾ .

"വേഗം കുളിച്ചിട്ട് വായോ"

ആ ടൗവ്വൽ തൻ്റെ മുഖത്തുനിന്നും വലിച്ചെടുത്ത് അതിലേക്ക് നോക്കി അയാൾ.
നീല നിറത്തിലെ ശങ്കുപുഷ്പ ചായ നീലക്കുപ്പി വളകളണിഞ്ഞൊരു കൈ തന്റെ നേർക്കു നീട്ടുന്നത് ഓർമ്മയിൽ തെളിഞ്ഞു. 

"ഭദ്ര"

ഇന്ന് പിറന്നാളാണല്ലോ രാവിലെ 
മുതലൊപ്പമുണ്ടാകാമെന്ന് വാക്കും കൊടുത്തതാണ്.

"ഇവളുടെ ഒയൊരുമാക്കാച്ചി മാമനും അയാളുടെ മാക്രിമോളും "

അവ്യക്തമായി പിറുപിറുത്തു കൊണ്ട് അയാൾ ബാത്റൂമിലേക്ക് കുളിക്കാനായി കയറി.കാൽ ചെറുതായി വഴുതി മുന്നോട്ടാഞ്ഞ് ,വീണില്ല അയാൾ പൈപ്പിൽ പിടിച്ചു.

"എടി ....എന്തോന്നാടീ ...ഒരു വഴുവഴുപ്പും വളിച്ച നാറ്റോം . എത്രവട്ടമായിപ്പറയണ് ഇതിനകതൊന്നും കൊണ്ടിട്ട് കുളിക്കല്ലെന്ന്. "

"അയ്യോ ..ഏട്ടായെന്തുപറ്റി? "

ബാത്റൂമിന്റെ ഡോറിനടുതെയ്ക്ക് ഓടി വന്നവൾ ചോദിച്ചു.

"മണ്ട പൊട്ടി മലർക്കാനുള്ളതാ ... കൊല്ലാൻ തന്നെയാണോടീ ഈ പണികൾ "

" തലമുടിയിൽ കറ്റാർവാഴ തേച്ചതാ ധൃതിയിൽ കുളിച്ചിറങ്ങി ബാത്റൂം കഴുകാൻ വിട്ടുപോയി. "

"വട്ടാണെടി നിനക്ക് ... അതും മുഴുത്ത വട്ട് "

ദത്തൻ ശബ്ദത്തിലും മുഖഭാവത്തിലും ഭയങ്കരമായ ദേഷ്യം പ്രകടിപ്പിച്ചു. പെട്ടെന്ന് ശരീരത്തിന് ഉണ്ടായ ഇൻബാലൻസ് അയാളെ വല്ലാതെ
അസ്വസ്ഥപ്പെടുത്തി.തലയിൽ ചൂടുകേറിയ പോലെ അയാൾ മുഖം ചുളിച്ച് പല്ലു കടിച്ച് നിന്ന് വിറച്ചു.

തോളിൽ കിടന്ന ടൗവ്വൽ എടുത്തപ്പോൾ വീണ്ടും ആ നിറം കണ്ണിലുടക്കി .
മധുരമായൊരു മന്ദഹാസം അയാളുടെ ചുണ്ടുകളിൽ വിരിഞ്ഞു.

ഷവറിലേക്ക് മന്ദഹാസത്തോടെ നോക്കി ടാപ്പ് മെല്ലെ മെല്ലെ തിരിച്ചു.ഷവറിൽ നിന്നും വെള്ളത്തുള്ളികൾ അടർന്നയാളുടെ മുഖത്തു വീണുടഞ്ഞു.തലയിൽ വെള്ളം വീണപ്പോൾ മനസ്സിലേക്ക് നേർത്ത ഒരു കുളിർ ഇറങ്ങിയത് മുഖഭാവത്തിൽ വ്യക്തമായി തെളിഞ്ഞു.

അയന മനോഹരമായൊരു ചമയക്കണ്ണാടിക്കു മുന്നിലിരുന്നൊരുങ്ങുകയാണ്.ക്രീം നിറത്തിലെ കോഫി ബ്രൗൺ ബോർഡറുള്ള കാഞ്ചിപുരസാരിയിൽ അവൾ ഒരു ദേവിയെ പോലെ തെളിഞ്ഞു കണ്ണാടിയിൽ .
നാളെറെയായി കുടുംബക്കാരെയോകെ കണ്ടിട്ട് . ഒരുപാടായി ദത്തൻ അയനയെക്കൂട്ടിയവിടെയ്ക്ക് പോയിട്ട്. അമ്മവന്റെ മകളുടെ വിവാഹമായതുകൊണ്ട് ഒഴിയാൻ വയ്യാതെ ഒരുങ്ങുകയാണ്.

 കുടുംബത്തിലെയ്ക്ക് പോകുന്നതിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നു.

ദത്തൻ കുളികഴിഞ്ഞ് ബാത്റൂമിൽ തലതോർത്തിക്കൊണ്ടിരിക്കെ ചിന്തയിലെയ്ക്ക് വീണു.

"ജന്മദിനത്തിന് വെറൈറ്റി വേണമെന്നാശ പറഞ്ഞിരുന്നു .ഈ കല്യാണത്തിരക്കിൽ നിന്നൊഴിഞ്ഞെപ്പോ നേരം "

ദത്തൻ ബാത്റൂം ഡോർ തുറന്ന് പുറതേയ്ക്ക് ഇറങ്ങിവരുന്നു അപ്പോൾ അയന പുതിയതായി വാങ്ങിയ ന്യൂ മോഡൽ ആഭരണം പെട്ടിയിൽ നിന്നെടുത്ത് തന്റെ കഴുത്തിൽ ഇട്ട് ഭംഗി ആസ്വദിക്കുകയായിരുന്നു.

വെളിയിലേക്ക് ഇറങ്ങി വന്ന അയാളുടെ കണ്ണാദ്യം ചെന്നുടക്കുന്നത് അയനയുടെ കഴുത്തിലാണ്.ഡോർ തുറന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയവൾ .

"ദത്തേട്ടാ ഇതെങ്ങനെയുണ്ട്?"

"അയ്യേ ...അയ്യം ... ഉള്ളതാണ് പറഞ്ഞെ ഒട്ടുമയ്യം.''

" അങ്ങോട്ട് മാറി നില്"

അയാൾ അയനയെ തള്ളി നീക്കിയിട്ട് കണ്ണാടിയുടെ മുന്നിലേക്ക് വന്ന് മുടി ചിക്കാൻ തുടങ്ങി.

"ഇത് എത്രതരം പെയിന്റാണെടീ ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. ഒരു ചീപ്പ് വയ്ക്കാൻ പോലും സ്ഥലമില്ലല്ലോ "

മേക്കപ്പ് സാധനങ്ങളെ ശ്രദ്ധിച്ച് അയാൾ ചീപ്പ് അവിടെവച്ച് അവളെ തിരിഞ്ഞുനോക്കി.

"നിയതൂരിക്കളഞ്ഞില്ലെ ? അത് കളഞ്ഞിട്ട് എന്റെയൊപ്പമെഴുന്നെള്ളിയാൽ മതി ".

"എല്ലാരും പറഞ്ഞല്ലോ നല്ലതാണെന്ന് "

അവൾ ആഭരണത്തിൽ ഇഷ്ടത്തോടെ വിരലുകളാൽ തഴുകികൊണ്ട് പറഞ്ഞു.

"നി എല്ലാരും പണയണത് കേൾക്കണ്ട എന്നെ കേട്ടാ മതി ."

"ഇതഞ്ച് പവനാണ് .കണ്ടാൽ അതിലേറെ പ്രൗഢിയുമുണ്ട് "

"തേങ്ങ .....മുടിക്കാനായിട്ട്. "

ദത്തൻ ആ പറഞ്ഞത് കേട്ട് പെട്ടെന്ന് അയനയിൽ ദേഷ്യത്തിന്റെ
തിരയിളക്കമുണ്ടായി.

"അതേ..എന്റെ അപ്പന് ഏക്കറുക്കണക്കിന് തേങ്ങിൻപ്പുരയിടം ഉണ്ടായിരുന്നതുകൊണ്ടാണ് ഈ തേങ്ങയിടയ്ക്കിടയ്ക്ക് എന്റെ മുന്നിൽ അടർത്തിയിടാൻ ദത്തേട്ടന് നെഞ്ചുംവിരിച്ച് നിന്ന് കഴിയണത് ,അത് മറക്കണ്ട ."

ദത്തൻ ഒരു സധാരണക്കാരനാണ് ധനികയായ അയനയെ പ്രണയിച്ച് വിവാഹം ചെയ്യ്തു. അവർ വിവാഹിതരായിക്കഴിഞ്ഞതികനാളുകൾ പിന്നിടുമുന്നെ അവളുടെ മാതാപിതാക്കളും സഹോദരനും ഒരപകടത്തിൽ മരണപ്പെട്ടു. അയനയുടെ കൊട്ടരസമമായ വീട്ടിൽ ആണ് അന്നു മുതൽ അവർ താമസം.

അവളാപ്പറഞ്ഞതവന്റെ ആത്മാഭിമാനത്തിൽ കൊണ്ടു.

"എന്താടി നി തികട്ടിയത് അപ്പൊ ഉള്ളിൽ ഇതെല്ലാം വല്ലാതെ അങ്ങ് പൊന്തി മറിയുന്നുണ്ടല്ലേ."

കലി കൊണ്ട് കണ്ണ് കലങ്ങിയ ദത്തൻ അവളുടെ കഴുത്തിലെ ആഭരണം ശക്തിയിൽ വലിച്ച് പൊട്ടിച്ചെടുത്തു.ആ കൈ അതേ വേഗതയിൽ മുറിയുടെ അറ്റത്ത് സ്റ്റാൻഡിൽ ഇരുന്ന ഭരണിയുടെ ആകൃതിയിലുള്ള ഗ്ലാസ്സ് പോട്ടിൽ ശക്തിയോടെ ചെന്നിടിച്ചു. 
പോട്ടിൽ നിറയെ മഞ്ചാടി മണികൾ നിറഞ്ഞിരിക്കുകയായിരുന്നു.അത് വെള്ളുത്ത നിലത്ത് വീണ് ശബ്ദ്ദതോടെ പൊട്ടിച്ചിതറി നാലു പാടും തെറിച്ചു.
ബെഡ്റൂമിലെയും പുറത്ത് ഹാളിലെയും ടെയിൽ പാകിയ വെള്ളുത്ത നിലത്ത് അതിങ്ങനെ ചിതറിത്തെറിച്ച് ചുവന്ന നിറത്തിലെ പൊട്ടുകളായ് കിടന്നു. .അവസാന മഞ്ചാടി മണിയും തെറിച്ചു വീണ് നിശബ്ദമായി.ഫാൻ കറങ്ങുന്ന ശബ്ദം മാത്രം വ്യക്തമായി കേൾക്കാം. അയന രണ്ടു ചെവിയും പൊത്തി കണ്ണും മിഴിച്ച് ഭയന്ന് നിൽക്കുവാണ്.

ആ വീട്ടിൽ ആ നേരമുണ്ടായിരുന്ന ജോലിക്കരുടെ കാതും കണ്ണും ആ മുറിയിലേക്ക് തിരിഞ്ഞു.ചെയ്തുകൊണ്ടിരുന്ന ജോലികളിൽ അവരെല്ലാം ഒരു നിമിഷം സ്റ്റക്കായി .

ദത്തൻ പോകാനായി തയ്യാറായി കഴിഞ്ഞു. 

അയന തികഞ്ഞ ഭയപ്പാടോടും പരിഭ്രമതോടും അത് നോക്കി നിന്നു.

"നി എങ്ങും പോണില്ല മനസ്സിലായ .... ഇനി ഫോണും ഇല്ല ."

അവൻ അവളുടെ കൈയിലിരുന്ന ഫോൺ പിടിച്ചു വാങ്ങി.

"അവടെ ഒരണിഞ്ഞൊരുക്കവും ആർഭാടവും , മതിയാക്കിക്കൊയെല്ലാം."

അയൾ ബെഡ്റൂമിൽ നിന്നും അയനയെയൊന്ന് നോക്കിയിട്ട് പുറതേയ്ക്കിറങ്ങി. അവൾ പുറകെ വന്ന് വളരെ വേദനയോടെ നനഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

"ദത്തേട്ടാ ... ഞാൻ എന്റെ ആൾക്കാരെ കണ്ടിട്ട് ഒരുപാടായി....ഒരു കല്യാണസദ്യ ആൾക്കൂട്ടത്തിൽ കഴിച്ച കാലം തന്നെ മറന്നു "

" ഇനിയാളും ആരവവും കൂട്ടവുമൊന്നുമില്ല എല്ലാം തീർന്നെന്ന് കരുതിക്കോ ."

അയാൾ അതേ ദേഷ്യത്തിൽ തന്നെ പറഞ്ഞു.

"എനിക്കീ കല്യാണത്തിന് പോണം പോയേ തീരൂ ...."

അവൾ നിറഞ്ഞുത്തൂവിയ കണ്ണോടെ അയാളുടെ കയ്യിൽ പിടിച്ചു.അയാള കൈ തട്ടിമാറ്റി മുന്നോട്ടു നടന്നു.

" ദത്തേട്ടാ... "

ഉള്ളു നീറി പിടിഞ്ഞ് വിളിച്ചുകൊണ്ട് അവൾ അയാളുടെ വലതു കൈയിൽ മുറുകെ പിടിച്ചു.
തോളിൽ മുഖം ചേർത്തു നിന്ന് വിതുമ്പി .
അതിദയനീയമായ നോട്ടത്തോടും തകർന്ന ശബ്ദത്തോടെയും അപേക്ഷിച്ചു.

 " എന്നോടിങ്ങനെ ചെയ്യല്ലേ "

"നാശം സ്വസ്ഥമായിട്ട് ഒരു വഴിക്ക് ഇറങ്ങാൻ സമ്മതിക്കൂലല്ലോ ."

അയാൾ നല്ല ഈർഷ്യയോടെ അവളെ മുന്നിലേക്ക് തള്ളി. മനോവേദന കൊണ്ട് നുറുങ്ങിയാടിന്നിന്നവൾ ബാലൻസ് തെറ്റി പുറത്തേക്കുള്ള വാതിലിന് കുറുകെ വീണു പോയി. അവിടെ കിടന്നവൾ നിസ്സഹായാവസ്ഥയുടെ അങ്ങേയറ്റത്തു നിന്നും അയാളുടെ കണ്ണുകളിലേക്ക് നോക്കി.ആ നോട്ടം അഭിമുഖീകരിക്കാതെ അയാൾ മുഖം വെട്ടിച്ചു കളഞ്ഞു.
അയാളുടെ കണ്ണുകളിൽ അപ്പോഴും ദേഷ്യത്തിന്റെ തീനാളം എരിയുകയായിരുന്നു. മുന്നിലേക്ക് നടന്നുവന്നയാൾ അവളെ കാലുകൊണ്ട് തള്ളി വാതിലിൽ നിന്ന് മാറ്റി പുറതേയ്ക്കിറങ്ങി.പിന്നെ അയാൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല .തിരിഞ്ഞ് ഗേറ്റിലേക്ക് നോക്കി നിന്ന് മുണ്ട് മടക്കി കയ്യിൽ പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു.

"ഉടുക്കാനുമുണ്ണാനുമുള്ളതെല്ലാം ഇവിടെ കിട്ടും എന്നും "

 അയാൾ മുന്നിൽ പുറപ്പെടാൻ ഡ്രൈവർ ഒരുക്കി നിർത്തിയിരുന്ന കാറിൽ കയറി ഡോറടച്ചു ... കാർ മുന്നിലേക്കെടുത്തു .

അപ്പോൾ അയാളുടെ പോക്കറ്റിൽ കിടന്നാ ... ആഭരണം കിലുകിലാകിലുങ്ങി . കാർ ഗെറ്റ് കടന്ന് പോയി. റിമോട്ടിൽ പ്രവർത്തിക്കുന്ന ഗേറ്റ് അയനയുടെ മുഖത്തേക്ക് നോക്കി അടഞ്ഞു.

അയനയുടെ കണ്ണുകളിൽ നിന്ന് ഇമ ചിമ്മാൻ ഇടം കൊടുക്കാതെ കണ്ണുനീർ ധാരധാരയായൊഴുകി.

മുറ്റത്ത് പടർന്നു പന്തലിച്ചു നിന്ന ഒരു നാടൻ ചുവന്ന റോസാച്ചെടിയിലെ ഒരു പൂവിന്റെ അവസാന ദളം ഞെട്ടിൽപ്പിടിച്ചു നിൽക്കാനുള്ള കഴിവ് പൂർണ്ണമായി നഷ്ടപ്പെട്ട് അടർന്നു നിലവിളിയോടെ വരണ്ട പൊടിക്കാറ്റ് പരത്തുന്ന മണ്ണിൽ മുഖം പൊത്തി വീണു.

അയന ഭദ്രയുടെ കഴുത്തിലെ അഭരണത്തിലെ നോട്ടം മാറ്റി നിശബ്ദയായ് മുഖം കുനിച്ച് തിരിഞ്ഞു നടന്നു. അവളുടെ മിഴികളിൽ അപ്പോൾ ഈറൻ മേഘം
ഉരുണ്ടുക്കൂടുന്നുണ്ടായിരുന്നു.

സന്ധ്യ എം 

അയന ഭദ്രയുടെ കഴുത്തിലെ അഭരണത്തിലെ നോട്ടം മാറ്റി നിശബ്ദയായ് മുഖം കുനിച്ച് തിരിഞ്ഞു നടന്നു. അവളുടെ മിഴികളിൽ അപ്പോൾ ഈറൻ മേഘം ഉരുണ്ടു കൂടുന്നുണ്ടായിരുന്നു.

സന്ധ്യ എം 

# story by Sandhya M

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക