Image

ഐഡഹോ കൂട്ടക്കൊലയിൽ തുമ്പൊന്നുമില്ല; പൊലീസ് മൗനം പാലിക്കുന്നു 

Published on 24 November, 2022
ഐഡഹോ കൂട്ടക്കൊലയിൽ തുമ്പൊന്നുമില്ല; പൊലീസ് മൗനം പാലിക്കുന്നു 



യൂണിവേഴ്‌സിറ്റി ഓഫ് ഐഡഹോയിലെ നാലു വിദ്യാർഥികൾ കൊല്ലപ്പെട്ട കേസിൽ പൊലീസിനു ഇപ്പോഴും ഒരു തുമ്പും കിട്ടിയിട്ടില്ല. കൂന പോലെ സൂചനകൾ ഉണ്ടെന്നു പറയുന്നെങ്കിലും ആരെയെങ്കിലും അവർക്കു പ്രതിയെന്നു സംശയിക്കാൻ പോലും അവർക്കു കഴിഞ്ഞിട്ടില്ല.

പ്രഥമദൃഷ്ട്യാ സംശയം തോന്നാവുന്ന പലരെയും പൊലീസ് ഒഴിവാക്കുന്നു. എന്നാൽ കൊല്ലപ്പെട്ടവരെ ഒരാൾ പിന്തുടർന്നിരുന്നു എന്ന സംശയം അവർ വിട്ടു കളഞ്ഞിട്ടില്ല. അങ്ങിനെ ഒരാളെ കുറിച്ച് കൊല്ലപ്പെട്ട കയ്‌ലി ഗോൺസാൽവസ് പറഞ്ഞിരുന്നതായി പൊലിസിനു വിവരമുണ്ട്. ഐഡഹോ സ്റ്റേറ്റ് പൊലീസ് കേണൽ കെഡ്റിക്ക് വില്ലിസ് പറഞ്ഞു: "ഞങ്ങൾ അക്കാര്യം അന്വേഷിച്ചു വരികയാണ്." 

കോളജ് നഗരമായ മോസ്കോയിൽ യൂണിവേഴ്സിറ്റിക്കടുത്ത വാടകവീട്ടിലാണ് നവംബർ 13 അർധരാത്രിയോടെ ഗോൺസാൽവസിനൊപ്പം എതാൻ ചാപ്പിൻ, സനാ കെർനോഡ്ൽ, മാഡിസൺ മോഗൻ എന്നിവരും കൊല്ലപ്പെട്ടത്.  

എന്തു കൊണ്ടാണ് ഇവരെ ലക്ഷ്യമിട്ടത് എന്നതിനെ കുറിച്ച് സൂചനകൾ ഉണ്ടോ എന്നു ബുധനാഴ്ച പൊലീസിനോടു പത്രലേഖകർ ചോദിച്ചു. അതിപ്പോൾ പറയാൻ വയ്യ എന്നായിരുന്നു മറുപടി. ആയിരത്തിലേ സൂചനകൾ, 4,000 ഫോട്ടോകൾ, ഏതാണ്ട് 150 പേരുമായി സംസാരിച്ച വിവരങ്ങൾ ഇവയൊക്ക വിശകലനം ചെയ്തു വരികയാണ്. 

"നിങ്ങൾ തൽക്കാലം ഞങ്ങൾ പറയുന്നതു  വിശ്വസിക്കണം. കൂടുതലൊന്നും ഇപ്പോൾ ഇതിൽ കൂടുതൽ വിവരങ്ങൾ നൽകാനാവില്ല," മോസ്കോ  പൊലീസ് ക്യാപ്റ്റൻ റോജർ ലാനിയർ പറഞ്ഞു. 

കൊല നടന്നത് അറിയാതെ ഉറങ്ങിക്കിടന്ന രണ്ടു പേരെ സംശയിക്കാൻ ന്യായമില്ലെന്നു അദ്ദേഹം പറഞ്ഞു. എഫ് ബി ഐയുടെ 22 ഏജന്റുമാർ രംഗത്തുണ്ട്. പൊലീസിന്റെ അന്വേഷണ സംഘത്തിൽ 20 പേരുണ്ട്. 

Idaho police still tight-lipped on varsity murders 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക