Image

എയർ ഇന്ത്യ കൂടുതൽ യുഎസ്-യൂറോപ്യൻ നഗരങ്ങളിലേക്ക് 

Published on 24 November, 2022
എയർ ഇന്ത്യ കൂടുതൽ യുഎസ്-യൂറോപ്യൻ നഗരങ്ങളിലേക്ക് 




എയർ ഇന്ത്യ പുതിയ അന്താരാഷ്ട്ര റൂട്ടുകൾ പ്രഖ്യാപിച്ചു.  ടാറ്റ ഗ്രൂപ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വൻ രാജ്യാന്തര വികസനത്തിൽ ന്യു യോർക്ക്, പാരിസ്, ഫ്രാങ്ക്ഫർട്ട്, കോപ്പൻഹാഗൻ, മിലാൻ, വിയന്ന നഗരങ്ങൾ ഉൾപ്പെടുന്നു.

മുംബൈയിൽ നിന്നു ന്യു യോർക്കിലേക്കും പാരിസിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും പുതിയ ഫ്ലൈറ്റുകൾ. ഡൽഹിയിൽ നിന്നു കോപ്പൻഹാഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നു. 

ജെ എഫ് കെ രാജ്യാന്തര വിമാന താവളത്തിലേക്കു പറന്നെത്തുന്നതു ബി777-200 എൽ വിമാനങ്ങൾ ആയിരിക്കും. 2023 ഫെബ്രുവരി 14 നു തുടക്കം. ഡൽഹി-നുവാർക് പ്രതിദിന ഫ്ലൈറ്റുകളും ജെ എഫ് കെയിൽ ഇപ്പോൾ എത്തുന്നുണ്ട്. നുവാർക് ലിബർട്ടി വിമാന താവളത്തിലേക്കു ആഴ്ചയിൽ നാലു ഫ്ലൈറ്റുകളുമുണ്ട്. അപ്പോൾ, മൊത്തം 47 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളാണ് ഇന്ത്യയിൽ നിന്നു യുഎസിൽ ആഴ്ച തോറും എത്തുക. 

യൂറോപ്പിലേക്കുള്ള വികസനത്തിൽ ഡൽഹിയിൽ നിന്ന് ഇറ്റലിയുടെ മിലാനിലേക്കു ആഴ്ചയിൽ നാലു ഫ്ലൈറ്റുകൾ ഫെബ്രുവരി 1 നു ആരംഭിക്കും. ഡൽഹി-വിയന്ന (ഫെബ്രുവരി 18 മുതൽ), ഡൽഹി-കോപ്പൻഹാഗൻ (മാർച്ച് 1) ഫ്ലൈറ്റുകൾ ആഴ്ചയിൽ മൂന്നായിരിക്കും. 

ഈ യാത്രകൾക്കു ബി787-8 ഡ്രീംലൈനർ ഉപയോഗിക്കും. 238 ഇക്കോണമി സീറ്റുകൾ, 18 ബിസിനസ് ക്ലാസ്. 

ഈ ഫ്ലൈറ്റുകൾ തുടങ്ങുന്നതോടെ യൂറോപ്പിലേക്ക് എയർ ഇന്ത്യൻ പറക്കുന്ന നഗരങ്ങളുടെ എണ്ണം ഏഴാവും. യു കെയിലേക്കു 48 ഫ്ലൈറ്റുകളുണ്ട്. മറ്റു  യൂറോപ്യൻ മേഖലകളിലേക്കു 31. മൊത്തം 79 പ്രതിവാര ഫ്ലൈറ്റുകൾ. 

എയർ ഇന്ത്യ സിഇഒ-എംഡി ക്യാമ്പ്ബെൽ വിൽസൺ പറഞ്ഞു: "അഞ്ചു വർഷം കൊണ്ട് ഞങ്ങൾ നടപ്പാക്കുന്ന വിഹാൻ.എഐ പദ്ധതി ഇന്ത്യയുടെ രാജ്യാന്തര ശ്രുംഖല വികസിപ്പിക്കാനുള്ളതാണ്. ഇന്ത്യയുടെ വൻ നഗരങ്ങളെ കൂടുതൽ രാജ്യാന്തര നഗരങ്ങളുമായി ബന്ധിപ്പിക്കും." 

Air India to launch new flights to US and Europe 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക