Image

ഫോമ പദ്ധതികൾ: ഡോ. ജേക്കബ് തോമസ് മന്ത്രിമാരുമായി ചർച്ച നടത്തി

Published on 24 November, 2022
ഫോമ പദ്ധതികൾ: ഡോ. ജേക്കബ് തോമസ് മന്ത്രിമാരുമായി ചർച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി കൈകോർത്ത് ഫോമ ഭാവി പരിപാടികൾക്കു രൂപം നൽകുന്നു. അമേരിക്കയിലും കേരളത്തിലും നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ച് സംസ്ഥാനത്തെ വിവിധ വകുപ്പുമന്ത്രിമാരുമായി ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ചർച്ച നടത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള വിവിധ പദ്ധതികളായിരിക്കും കേരളത്തിൽ നടപ്പാക്കുക.

ധനമന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായ മന്ത്രി പി.രാജീവ്, ജലവിഭവ  മന്ത്രി റോഷി അഗസ്റ്റിൻ, തദ്ദേശ സ്വയം ഭരണ   മന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസ  മന്ത്രി വി.ശിവൻകുട്ടി തുടങ്ങിയവരുമായാണ് ചർച്ച നടന്നത്.

വീടു നിർമ്മിച്ചു നൽകൽ, നിർധനർക്കുള്ള വിദ്യാഭ്യാസ സഹായം, വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ കണ്ടെത്തൽ, ആവശ്യമായ തൊഴിലുകളിൽ പ്രത്യേക വൈദഗ്‌ധ്യം നൽകൽ തുടങ്ങി ഒട്ടേറെ പദ്ധതികളെ കുറിച്ച് ഡോ ജേക്കമ്പ് തോമസ് മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിശദമായ ചർച്ച നടത്തി. പദ്ധതികൾ ഓരോന്നായി ഉടൻ തന്നെ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഫോമാ . 

കഴിഞ്ഞ ദിവസം തിരുവല്ല കടപ്രയിൽ നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സഹായ ധനം ഫോമ പ്രസിഡന്റ് വിതരണം നടത്തിയിരുന്നു. കടപ്ര ലയൺസ് ക്ലബ്ബുമായി ചേർന്ന് നിരവധി പദ്ധതികൾക്കും ഫോമാ രൂപം നല്കിയിട്ടുണ്ടെന്ന് ഡോ.ജേക്കബ് തോമസ് അറിയിച്ചു.
   

ഫോമ പദ്ധതികൾ: ഡോ. ജേക്കബ് തോമസ് മന്ത്രിമാരുമായി ചർച്ച നടത്തിഫോമ പദ്ധതികൾ: ഡോ. ജേക്കബ് തോമസ് മന്ത്രിമാരുമായി ചർച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക