ചെന്നൈ: വിജയ് നായകനാകുന്ന വാരിസിന് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നല്‍കി.
അനുവാദമില്ലാതെ അഞ്ച് ആനകളെ ഷൂട്ടിംഗിന് ഉപയോഗിച്ചതിനാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വാരിസ്