Image

മെല്‍ബണ്‍ സെന്റ് മേരിസ് ഇടവക ദശാബ്ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു

Published on 25 November, 2022
 മെല്‍ബണ്‍ സെന്റ് മേരിസ് ഇടവക ദശാബ്ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു

 

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാര്‍ഷികം പ്രമാണിച്ചു, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കായി സ്വാഗതസംഘം രൂപികരിച്ചു. ഔദ്യോഗികമായ ഉല്‍ഘാടനം, സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി, ഫാ: പ്രിന്‍സ് തൈപ്പുരയിടത്തില്‍ നിര്‍വഹിച്ചു.

ഷിനോയ് മഞ്ഞാങ്കല്‍ ജനറല്‍ കണ്‍വീനര്‍ ആയി, വിപുലമായ കമ്മിറ്റിയും, ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാനായി നിലവില്‍ വന്നു.


മെല്‍ബണ്‍ ആര്‍ച്ചുബിഷപ്പ് ആയിരുന്ന അഭിവന്ദ്യ ഡെന്നിസ് ഹാര്‍ട്ട് പിതാവിനാല്‍ സ്ഥാപിതമായ, സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ മിഷന്‍, മിഷന്‍ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ അനുഗ്രഹത്താല്‍, വളര്‍ന്നു വലുതായി, ഒരു ഇടവകയായി മാറി, മെല്‍ബണില്‍ത്തന്നെ രണ്ട് സെന്ററുകളായി, ഇടവക സമൂഹത്തെ ചേര്‍ത്തുനിര്‍ത്തി, വിശുദ്ധ കുര്‍ബാനയും കുട്ടികള്‍ക്ക് വേദപാഠവും നടത്തി, അഭംഗുരം യാത്ര തുടരുകയാണ്. ഈ ഇടവകയുടെ വളര്‍ച്ചയ്ക്കായി ആഘോരാത്രം പ്രയത്‌നിച്ച, അഭിവന്ദ്യ പിതാക്കന്മാരെയും, വൈദികരെയും, പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും അല്‍മായ സഹോദരി സഹോദരന്മാരെയും യോഗം അനുസ്മരിച്ചു.

ഇടവക സെക്രട്ടറി ഫിലിപ്‌സ് കുരീക്കോട്ടില്‍ സ്വാഗതവും, കൈക്കാരന്‍ ആശിഷ് സിറിയക് യോഗത്തിന് നന്ദിയുമര്‍പ്പിച്ചു. കൈക്കാരന്‍ നിഷാദ് പുലിയന്നൂര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെല്‍ബണിലെ മുഴുവന്‍ ഇടവകാംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട്, ഒരുപിടി നല്ല പരിപാടികള്‍ ഈ ദശാബ്ദി വര്‍ഷത്തില്‍ നടത്തുവാന്‍ പരിശ്രെമിക്കുമെന്നു ഇടവക വികാരി ഫാ: പ്രിന്‍സ് തൈപ്പുരയിടത്തില്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക