Image

ഫ്‌ളൂ (നോവല്‍-കുറിപ്പ്: ജോണ്‍ ഇളമത)

Published on 29 November, 2022
 ഫ്‌ളൂ (നോവല്‍-കുറിപ്പ്: ജോണ്‍ ഇളമത)

കോവിഡ് മഹാമാരിക്കാലത്താണ് ഞാനിത് എഴുതുന്നത്. രണ്ടായിരത്തി പത്തൊമ്പത് ആഘോഷപൂര്‍വ്വം എന്റെ മുമ്പിലൂടെ കടന്നുപോയി.പക്ഷേ,രണ്ടായിരത്തി ഇരുപതിന്റെ പിറവി ലോകചരിത്രത്തെതന്നെ മാറ്റിഎഴുതി.പുതിയ ന്യായപ്രമാണങ്ങളുടെ കാലം! അതു ലോകത്തെ കീഴ്‌മേല്‍ മറിച്ചു.

ചെനയിലെ വൂഹാനില്‍ നിന്നടിച്ച കൊണോറാ വൈറസ് അപ്പൂപ്പന്‍ താടികളെപോലെ പറന്ന് ലോകത്തെ കീഴടക്കി. കിഴക്കുനിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങള്‍നോവല്‍. ലോകംമുഴവന്‍ നീണ്ടുപരന്നു വ്യാപിച്ചു.ഭാരതത്തില്‍ ആയിരക്കണക്കിന് പോത്തുകളില്‍ കയറി മരണപാശവുമായി കാലന്‍ വിളയാടി,കൊട്ടാരം മുതല്‍ കുടില്‍വരെ. പാശ്ചാത്യ നാടുകളില്‍, ഗ്രക്കു മിത്തോളജിയിലെനോവല്‍. അധോലോകരാജാവ് 'ഹെയിഡ''സിന്റെ കുതിരകുളമ്പടി മുഴങ്ങി. ''ഡ്രാക്കുള്ള'' നോവല്‍. എന്ന രക്തരക്ഷകള്‍ പാഞ്ഞുവന്ന് പാശ്ചാത്യലോകത്തെ കീഴടക്കി.

''കൊവിഡ് പത്തൊമ്പത്''! എന്ന് വൈദ്യശാസ്ത്രം പേര് കല്പ്പിച്ച മ
ഹാവ്യാധി. ലോകചരിത്രത്തില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇവിടെ കോറിയിടാന്‍ ശ്രമിക്കുകയാണ്.മഹാമാരികള്‍ ചരിത്രത്തില്‍ മുമ്പും ഉണ്ടയിട്ടുണ്ട്.മദ്ധ്യകാല യൂറേപ്പിലെ ബ്ലാക് ഡത്ത്, ഒന്നാംലോക മഹായുദ്ധകാലത്തെ സ്പാനിഷ് ഫ്‌ളൂ എന്നിവ.

എന്നാല്‍ വൈദ്യശാസ്ത്രം, അത്യുന്നതിയില്‍ നില്‍ക്കുന്ന ഈ സൈബര്‍ യുഗത്തിലും,ശാസ്ത്രം ഈ മഹാമാരിയുടെ മുമ്പില്‍ ഇന്നും മുട്ടുകുത്തി നമ്രശിരസ്‌ക്കയായി നില്‍ക്കുന്നില്ലേ എന്ന് ഇടക്ക് തോന്നിപോകുന്നു.

വാക്‌സീനുകള്‍,രണ്ടായിരത്തി ഇരുപത് അവസാനത്തിലും ,ഇരുപത്തൊന്ന് ആരംഭത്തിലുമായി എത്തിയിട്ടുണ്ട്.എന്നിരിക്കിലും ഒരു പിടികിട്ടാപുള്ളിയെപ്പോലെ ജനിതകവ്യത്യാസങ്ങള്‍ വന്ന് പലരൂപങ്ങളും,ഭാവങ്ങളും,നിറങ്ങളും ചാര്‍ത്തി പുറത്തെത്തുന്ന ''പ്രോട്ടീന്‍ സ്‌പൈക്കുകള്‍''നിറഞ്ഞ ഈ അതിസൂക്ഷ്മാണു,മനുഷ്യരാശിയെ ഇന്നും അനുദിനം പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ സ്‌പൈക്കുകളെ നേരിടുന്ന പുതിയ പുതിയ ബൂസ്റ്റര്‍ വാക്‌സീനുകള്‍ വന്നുകൊണ്ടിരിക്കുന്നു.ഭാവിയില്‍ ഈ സൂക്ഷ്മാണുവിനെ ഭൂമുഖത്തുനിന്നും പാടെ തുടച്ചുമാറ്റികളയാനാകുന്ന വാക്‌സീനുകള്‍ കാലക്രമേണ വൈറേളജീ വിഭാഗത്തിന് ഉണ്ടാകട്ടെ എന്ന പ്രതീക്ഷയും,പ്രത്യാശയും നമ്മുക്ക് കൈവരിക്കാം.

# Flu-novel by John elamatha

 

Join WhatsApp News
Sudhir Panikkaveetil 2022-11-29 02:21:53
Hearty congratulations and best wishes to Shri John Elamatha.
ജി . പുത്തൻകുരിശ് 2022-11-29 04:07:30
മനുഷ്യ ജീവിന് നാശവും, അഭൂതപൂർവ്വമായ ആരോഗ്യ പ്രശ്നങ്ങളും, ഭക്ഷണത്തിൻറ്റേയും, തൊഴിലിന്റെയും മേഖലകളെ ഭംഗപ്പെടുത്തിയുമാണ് കോവിഡ് എന്ന മഹാമാരി അതിന്റെ സംഹാര നൃത്തം ആടിയത്. ഇപ്പോഴും അതിന്റെ തരംഗങ്ങൾ ലോകം എമ്പാടും അലയടിക്കുന്നു . പുതിയ രൂപത്തിലും ഭാവത്തിലും അത് പ്രത്യക്ഷപ്പെടുന്നു എത്ര കുടുംബങ്ങളേയാണ് അത് കണ്ണീരിൽ ആഴ്ത്തിയത്. ഓരോ സംഭവങ്ങളും ഓരോ ജീവിത കഥയാണ് . ആരോഗ്യമേഖലയിൽ പല നഴ്സ്മാർക്കും അവരുടെ മുന്നിൽ കൊഴിഞ്ഞു വീഴുന്ന ജീവിതങ്ങളെ നോക്കി, നിൽക്കാനേ കഴിഞ്ഞുള്ളു. സമകാലികമാ ഈ സംഭവങ്ങളെ കോർത്തിണക്കി ഒരു നോവലാക്കി നമ്മളുടെ മുന്നിൽ അവതരിപ്പിക്കുന്ന ഇളമത, എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു . അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക