Image

ശക്തനാം ദൈവമെൻ സൈന്യാധിപൻ (പി.സി. മാത്യു)

Published on 02 December, 2022
ശക്തനാം ദൈവമെൻ സൈന്യാധിപൻ (പി.സി. മാത്യു)

കാറ്റും മഴയും കടലും കരയും  
കലങ്ങി മറിഞ്ഞാലും  
വൻ കരങ്ങളാൽ  താങ്ങുവാൻ 
വിശ്വസ്തനാമെൻ ദൈവമുണ്ട്....

കാർമേഘമിരുണ്ടു കൂരിരുട്ടായാലൂം 
കാഴ്ചയേകുവാൻ കർത്തനുണ്ട് 
സൂര്യനായ് മേഘത്തിലുദിച്ചിടുമെ 
സ്വർഗം തുറന്നവൻ വന്നീടുമേ....

ശത്രുക്കളൊക്കെയും ഭയപ്പെട്ടു വേഗം 
ശങ്കയോടെ ചിതറിയോടുവാൻ 
ദൂതഗണങ്ങളെ ഊരിയ വാളുമായി 
ദേവനവനയച്ചിടും സംശയമെന്യേ...

മാലാഖമാർ തൻ പടധ്വനി വാനിൽ 
മാലോകരെ നിങ്ങൾ കേൾക്കുന്നീലെ?
പറക്കും കുതിര തൻ  ഗംഭീര സീല്കാരം
പ്രകമ്പനം കൊള്ളിക്കുന്നതും...

താമസമില്ലിനി ശാന്തത പടരുവാൻ 
താമസമില്ലിനി യുദ്ധം തീരുവാൻ 
ശത്രു ഭീഷണി ഫലിക്കില്ലിനിയും  
ശക്തനാം ദൈവമെൻ സൈന്യാധിപൻ 

Join WhatsApp News
James 2022-12-02 03:13:11
കർത്താവു കണ്ടാൽ ഓടി ഒളിക്കും. നാ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുതേ .
Mathew 2022-12-02 03:56:38
എന്ത് വ്രത്തികേടും കാണിച്ചിട്ടും കർത്താവേന്ന് വിളിച്ചാൽ കർത്താവ് പുറംകാല് മടക്കിയടിക്കും. 21കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്റെ സ ്വര്‍ഗസ്‌ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ ്വര്‍ഗരാജ ്യത്തില്‍ ്രപവേശിക്കുക.22അന്ന്‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ ്രപവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ ്രപവര്‍ത്തിക്കുകയും ചെയ്‌തില്ലേ?23അ¸ാേള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി ്രപവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍. (മത്തായി 7:21-23)
Christian 2022-12-02 13:31:49
My God is love. My God is not the Army Commander. The Army Commander wants to defeat and destroy the enemies. My God will not destroy anyone. He will redeem everyone. I don't know which God you worship.
അവിശ്വാസി 2022-12-02 20:28:38
ഡിങ്ഗ ദേവോ ഭഃവ. !!!!
Nair 2022-12-02 20:32:45
എന്താടോ നായരെ നന്നാവാത്തെ 🤔
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക