Image

ഫൊക്കാന കേരള കൺവൻഷൻ 2023 മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ തിരുവനന്തപുരം ഹയത്തിൽ  

Published on 05 December, 2022
ഫൊക്കാന കേരള കൺവൻഷൻ 2023 മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ തിരുവനന്തപുരം ഹയത്തിൽ  

എഡിസൺ, ന്യു ജേഴ്‌സി: കേരള കൺ വൻഷന്റെയും ഫൊക്കാന അന്താരാഷ്‌ട്ര കൺവൻഷന്റെയും തീയതികൾ പ്രഖ്യാപിക്കുകയും കഴിഞ്ഞ മൂന്നു മാസത്തെ മികവുറ്റ പ്രവർത്തനങ്ങളും  ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് ഫൊക്കാന പ്രവർത്തന ഉൽഘാടനം പുതിയൊരു ചരിത്രം കുറിച്ചു.

കേരള കൺവൻഷൻ 2023 മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ തിരുവനന്തപുരം ഹയത്ത്  ഹോട്ടലിൽ നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കലാ ഷാഹി എന്നിവർ അറിയിച്ചു.   യുസഫ് അലിയുടെ ഉടമസ്ഥതിൽ അടുത്തയിടക്ക് തുറന്ന ഫൈവ് സ്റ്റാർ ഹോട്ടലാണ് ഹയത്ത്.  കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് ഫീസോ മറ്റു ചെലവുകളോ ഇല്ല. അവ  പ്രമുഖ രാഷ്ട്രീയേതര നോൺ ഗവണ്മെന്റൽ   സംഘടന കേരളീയം സ്പോൺസർ ചെയ്തു.  ഹോട്ടലിലെ താമസത്തിനു ചാർജ് പകുതിയാക്കാൻ ശ്രമിക്കുമെന്നും കേരളീയത്തിന്റെ പ്രതിനിധികളായി സമ്മേളനത്തിൽ  പങ്കെടുത്ത ഹരികുമാർ, ലാലു ജോസഫ് എന്നിവർ അറിയിച്ചു.

യുഎസ് കൺവെൻഷൻ 2024 ജൂലൈ 18, 19, 20 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കുമെന്നും പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. 

സ്ഥാനമേറ്റ്  മൂന്നു മാസങ്ങൾക്കുള്ളിൽ നടത്തിയ പ്രവർത്തനങ്ങൾ കല  ഷാഹി വിവരിച്ചു. ഒർലാണ്ടോ കൺവൻഷനു പ്രസിഡന്റ് 85000 ഡോളർ വിനിയോഗിക്കുകയുണ്ടായി. ഫൊക്കാന ആസ്ഥാനത്തിനായി രണ്ടര ലക്ഷം ഡോളറും കൈമാറി. അനുയോജ്യമായ ആസ്ഥാനം കണ്ടെത്താൻ ശ്രമം നടന്നു വരുന്നു. 

ഫൊക്കാനയുടെ പുതിയ ചാരിറ്റി ലൈഫ് കെയർ മിഷനും 10000 ഡോളർ നൽകി. 
ഫൊക്കാന കൺ വൻഷനു സീഡ് മണിയായി 5000 ഡോളർ നൽകി. ട്രസ്റ്റി ബോർഡ് ഫണ്ടായി വേറൊരു  $5000 നൽകി. കേരളത്തിൽ  ചാരിറ്റിക്കായി  20000 രൂപയും വിനിയോഗിച്ചു. 

കേരളാ കൺവെൻഷന്റെ   കിക്കോഫ്  നവംബർ 19-ന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി  ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ എത്തിയ പ്രസിഡന്റ് ബാബു സ്റ്റീഫനെ  വിവിധ മാധ്യമങ്ങൾ ഇന്റർവ്യൂ ചെയ്തതും ഫൊക്കാനക്ക് കൂടുതൽ ആദരവായി. ഇതിനു പുറമെയാണ് ഗവർണർ വിരുന്നു സൽക്കാരം നൽകിയത്.   

എയർപോർട്ടുകളിൽ OCI കൗണ്ടറുകൾ ഏർപ്പെടുത്തുക, യുഎസിനും കേരളത്തിനുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുക, പ്രവാസി ഭൂമി സംബന്ധിച്ച വ്യവഹാരത്തിനു  ലാൻഡ് ട്രിബ്യൂണൽ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾക്കായി അധികൃതർക്ക് നിവേദനം നൽകി.

ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് അലോസരമായി മാറിയ  എയർ സുവിധ നിർത്തലാക്കാൻ ജോൺ ബ്രിട്ടാസ് എം.പിയുമൊത്ത് പ്രവർത്തിച്ചു. 

മലയാളം അക്കാദമി, ഭാഷക്കൊരു ഡോളർ എന്നിവ വികസിപ്പിക്കുവാൻ തീരുമാനിച്ചു. 

യുവാക്കൾക്ക് വാഷിംഗ്ടൺ ഡിസിയിൽ കോൺഗ്രസ് അംഗങ്ങളുടെ  ഓഫീസിൽ  ഇന്റേൺഷിപ്പ്  നടത്തുന്നതിനു ആവശ്യമായ തുക  സ്പോൺസർ ചെയ്യുന്നതിന് തീരുമാനിച്ചു. അത് പോലെ യുവാക്കളെ ബിസിനസ്സിൽ പരിശീലിപ്പിക്കുന്നതിനുള്ള പരിപാടികൾ ആരംഭിക്കും.

മോശപ്പെട്ട കാലാവസ്ഥയിലും പ്രവർത്തന ഉൽഘാടനം റോയൽ ആൽബർട്ട് പാലസിൽ ആഘോഷമായി തന്നെ നടന്നു.  അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേതാക്കളെത്തി.

ട്രഷറർ  ബിജു ജോൺ  കൊട്ടാരക്കര

നന്ദി പറഞ്ഞ  ട്രഷറർ  ബിജു ജോൺ  കൊട്ടാരക്കര ഡോ. ബാബു സ്റ്റീഫന്റെ നേത്യത്വത്തിൽ ഫൊക്കാന വലിയ നേട്ടങ്ങൾ കൈവരിക്കുകയും പ്രതീക്ഷകൾ സഫലമാക്കുകയും ചെയ്യുമെന്ന്  പറഞ്ഞു.  പുതിയ വഴിത്താരകൾ തുറന്നാണ് സംഘടന മുന്നോട്ടു പോകുന്നത്. ഈ പ്രവർത്തന ഉദ്ഘാടനം ഒരു നാഴികക്കല്ലാണ്. 

ഫൊക്കാനയുടെ കഴിഞ്ഞ ഭരണ സമിതിയിൽ ഞാൻ ഒരു എളിയ ഭാരവാഹിയായിരുന്നു. ഇത്തവണ  ട്രഷറർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാൻ എന്നെ പ്രാപ്തനാക്കിയത് ആ പ്രവർത്തനങ്ങളായിരുന്നു. ഫൊക്കാനയെ തകർക്കാനും, സംഘനാ ശേഷിയെ ഇല്ലായ്മ ചെയ്യാനും എക്കാലവും ചില പ്രതിലോമ ശക്തികൾ ശ്രമിച്ചുകൊണ്ടേയിരുന്നെങ്കിലും ഫൊക്കാന കൂടുതൽ കരുത്തുറ്റ പ്രവർത്തനവുമായി മുന്നേറുകയാണുണ്ടായത്. . അതിന് നമ്മെ പ്രാപ്തരാക്കിയത് ഫൊക്കാന  കർമ്മ മണ്ഡലത്തിൽ കാണിച്ച ആത്മാർത്ഥ  പ്രവർത്തനങ്ങളാണ്.   ഒർലാന്റോ കൺവെൻഷന്റെ വിജയവും  അതിന്റെ തെളിവായിരുന്നു. 

ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ടേക്ക് നീങ്ങുകയാണ്. പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്ന ഈ വേളയിൽ എല്ലാവരുടെയും നിസ്സീമമായ സഹായ സഹകരണങ്ങളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്-ബിജു ജോൺ പറഞ്ഞു. 

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് 

പ്രവർത്തന ഉദ്ഘാടനം വിജയകരമാക്കാൻ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് ഫൊക്കാനയുടെ തുടക്കവും അനുസ്മരിച്ചു. അമേരിക്കൻ  മലയാളികളെ എങ്ങനെ യോജിപ്പിക്കാൻ കഴിയുമെന്ന് ചർച്ച ചെയ്യാൻ ഡോ. അനിരുദ്ധൻ, ഡോ. ബാബു സ്റ്റീഫൻ എന്നിവരടക്കം മൂന്നു പേർ  അന്നത്തെ ഇന്ത്യൻ അംബാസഡർ കെ.ആർ നാരായണനെ സന്ദർശിച്ചു.

ഒരു അംബ്രല്ല ഓർഗനൈസേഷൻ എന്ന ആശയം അവിടെ വച്ചാണ് ഉരുത്തിരിയുന്നത്. അങ്ങനെ ഫൊക്കാന രൂപം കൊണ്ടു.  അന്ന് സ്വപ്നം കണ്ടവരിൽ ഒരാൾ   ഡോ. ബാബു സ്റ്റീഫൻ   ആയിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് ഡോ. അനിരുദ്ധൻ ഒർലാണ്ടോ കൺവൻഷൻ വേദിയിലാണ്.  

സ്ഥാനമൊഴിഞ്ഞാൽ ഒരു ദിനം കൂടി അധികാരത്തിൽ തുടരില്ലെന്നും ഇനി ഒരു സ്ഥാനവും  വേണ്ടെന്നും അദ്ദേഹം പറഞ്ഞതും സംഘടനാ പ്രവർത്തനം എങ്ങനെ ആയിരിക്കണമെന്നതിനു മറ്റൊരു സൂചനയാണ്-ഷാജി വർഗീസ് പറഞ്ഞു.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  ഷാജി വർഗീസ് ആമുഖ പ്രസംഗം നടത്തി 
 
ഊർമ്മിള റാണി നായർ,  രേവതി പിള്ള എന്നിവരായിരുന്നു   എം.സിമാർ 

ഫാദർ ഷിബു ഡാനിയേൽ  പ്രാർത്ഥനയും രാജു ജോയ് പ്രാർത്ഥന ഗാനവും ആലപിച്ചു. 

കൊവിഡ്   മൂലം മരിച്ചവർ, ഫൊക്കാന മുൻ പ്രസിഡന്റ്  മറിയാമ്മ പിള്ള,  ഫൊക്കാന മീഡിയയുടെ ചുമതല വഹിച്ചിരുന്ന  ഫ്രാൻസിസ് തടത്തിൽ  എന്നിവരെ അനുസ്മരിച്ച്  നിശബ്ദ പ്രാർത്ഥനയും നടത്തി.

ഐറിൻ തടത്തിൽ അമേരിക്കൻ ദേശീയ ഗാനാം ആലപിച്ചു.  

 ജനറൽ സെക്രട്ടറി  കലാ ഷാഹി  സ്വാഗതമാശംസിച്ചു 

എക്സിക്യുട്ടിവ് അംഗങ്ങളുടെയും  ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തന്റെയും വിമൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ് ജോർജിന്റെയും   ജീവചരിത്രക്കുറിപ്പുകൾ വീഡിയോയിൽ കാണിച്ചു.

ബ്ലൂ മൂൺ ടീമിന്റെ നൃത്തങ്ങൾ, ശബരിനാഥ്, ജിനു ജേക്കബ്  ടീമിന്റെ ഗാനങ്ങൾ എന്നിവയടങ്ങിയ കലാപരിപാടികളും ചടങ്ങിനെ കൂടുതൽ ഹൃദ്യമാക്കി. 

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ, ട്രസ്റ്റി  ബോർഡ് മെംബേർസ് ആയ  സജിമോൻ ആന്റണി , മാധവൻ നായർ, നാഷണൽ കമ്മിറ്റി മെംബർ  കോശി കുരുവിള  എന്നിവർക്കു  പുറമെ  ന്യൂ ജേഴ്സിയിലെ അംഗസംഘടനകളായ   കേരള കൾച്ചറൽ ഫോറം (കെ.സി.എഫ്.) പ്രസിഡന്റ് ഫ്രാൻസിസ് കാരക്കാട്ട് , മഞ്ചു പ്രസിഡന്റ് ഷൈനി രാജു , നാമം പ്രസിഡന്റ് സജിത്ത് ഗോപിനാഥ് എന്നിവരും   പരിപാടിക്ക് നേതൃത്വം നൽകി. 

see also: ഒരുമിച്ചു നിന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാം:   ഡോ. ബാബു  സ്റ്റീഫൻ  

ഫൊക്കാന കേരള കൺവൻഷൻ 2023 മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ തിരുവനന്തപുരം ഹയത്തിൽ  ഫൊക്കാന കേരള കൺവൻഷൻ 2023 മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ തിരുവനന്തപുരം ഹയത്തിൽ  ഫൊക്കാന കേരള കൺവൻഷൻ 2023 മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ തിരുവനന്തപുരം ഹയത്തിൽ  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക