Image

ഒരുമിച്ചു നിന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാം:   ഡോ. ബാബു  സ്റ്റീഫൻ  

Published on 05 December, 2022
ഒരുമിച്ചു നിന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാം:   ഡോ. ബാബു  സ്റ്റീഫൻ  

എഡിസൺ, ന്യു ജേഴ്‌സി: യോജിച്ചു നിന്നാൽ വലിയ കാര്യങ്ങൾ നേടിയെടുക്കാമെന്ന സന്ദേശമാണ് ഫൊക്കാന പ്രവർത്തനോദ്‌ഘാടനത്തിൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നല്കിയത്.

വിവാദകാര്യങ്ങളൊന്നും സംസാരിക്കരുതെന്നും  ഐക്യത്തെപ്പറ്റി മാത്രം സംസാരിക്കണമെന്നും   സെക്രട്ടറി ഡോ. കലാ ഷാഹിയും റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളും  പറഞ്ഞത് അനുസ്മരിച്ചായിരുന്നു പ്രഭാഷണം തുടങ്ങിയത്.

ഒരു മില്യൺ മലയാളികൾ അമേരിക്കയിലുണ്ട്. ഏതു  കാര്യത്തിനും കഴിവുള്ളവരാണ് നാം. ജാതിയോ മതമോ ഒന്നും പരിഗണിക്കാതെ എന്തും നേടാവുന്ന രാജ്യമാണിത്. വിദ്യാഭ്യാസം പോലും പ്രധാനമല്ല, കോമൺ സെൻസ് ഉണ്ടായാൽ മതി.

ഒരു കാലത്ത്  ബ്രിട്ടീഷുകാർ ഇന്ത്യയെ കോളനിയാക്കി. ഇന്നിപ്പോൾ ഇന്ത്യക്കാർ ലോകമെങ്ങും  കോളനികൾ സൃഷ്ടിക്കുന്നു. അമേരിക്കയെ നിയന്ത്രിക്കുന്ന സിലിക്കോൺ വാലിയെ നിയന്ത്രിക്കുന്നത് ഇന്ത്യാക്കാർ. സിലിക്കോൺ വാലി നിശ്ചലമായാൽ അമേരിക്കയിൽ നിന്ന് വിമാനം പറന്നു പൊങ്ങില്ല, ട്രെയിനുകൾ ഓടില്ല.

ലോകം ഇന്ന് മാറിപ്പോയിരിക്കുന്നു. ബ്രിട്ടനിൽ ഒരു ഇന്ത്യാക്കാരൻ പ്രധാനമന്ത്രി ആയിരിക്കുന്നു. ഇനി കാനഡയിലും അത് പ്രതീക്ഷിക്കാം. പക്ഷെ അതൊരു സർദാർജി ആയിരിക്കും.  ഐക്യമുണ്ടെങ്കിൽ നമുക്ക് അതിശയങ്ങൾ സൃഷ്ടിക്കാനാവും. 

അമേരിക്കൻ കുടുംബങ്ങളുടെ വാർഷിക വരുമാനം 90,000 ഡോളർ ആയിരിക്കുമ്പോൾ ഇന്ത്യാക്കാരുടേത് 140,000  ഡോളറാണ്. ഏതാനും വര്ഷങ്ങൾക്കുള്ളിൽ 50000 മില്യനേഴ്സ് ഇന്ത്യൻ സമൂഹത്തിൽ നിന്നുണ്ടാവും.

കാപിറ്റോളിൽ അടുത്തവർഷമാകുമ്പോഴേക്കും നാല് പേരെ അയക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 500 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകണമെന്നും കരുതുന്നു.  രാഷ്ട്രീയ രംഗത്ത് നമ്മുടെ ആളുകൾ എത്തിപ്പെടുന്നതിന്  സഹായിക്കാൻ ഫോക്കാന പ്രതിജ്ഞാബദ്ധമാണ്.

കേരള കൺവൻഷന്റെ എല്ലാ ചെലവും വഹിക്കാൻ നോൺ ഗവണ്മെന്റൽ  ഓർഗനൈസേഷൻ കേരളീയം മുന്നോട്ടു വന്നതിനെപ്പറ്റി അദ്ദേഹം വിവരിച്ചു. 

ഫൊക്കാനയിൽ മാറ്റങ്ങൾ വരികയാണ്. അധികാര കാലാവധി കഴിഞ്ഞ്  ഒരു ദിവസം പോലും താൻ നേതൃത്വത്തിലുണ്ടാവില്ല. നേതൃത്വത്തിൽ വരാൻ എല്ലാവർക്കും  അവസരം ഉണ്ടാവണം. 

ഈ സമ്മേളനത്തിന് 50 പേരിലധികം വരില്ല എന്നാണ് ആദ്യം കരുതിയത്. 100 പേർ  വന്നാൽ വലിയ വിജയമായി. എന്നാൽ അതിന്റെ എത്രയോ ഇരട്ടി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്. 

രാജ്യം നമുക്ക് എന്ത് ചെയ്യുമെന്ന്  ചിന്തിക്കുന്നതിനു പകരം രാജ്യത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കണമെന്ന് പ്രസിഡന്റ്  കെന്നഡി പറഞ്ഞത് പോലെ ഫൊക്കാന നമുക്ക് എന്ത് ചെയ്യുമെന്നല്ല , ഫൊക്കാനക്ക് നമുക്ക് എന്ത് ചെയ്യുവാൻ കഴിയും എന്നാണ് ചിന്തിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.

കേരളീയത്തിന്റെ സാരഥികളിലൊരാളായ ലാലു ജോസഫ് തന്റെ ആശംസയിൽ ആന്തരിച്ച സതീഷ് ബാബു പയ്യന്നൂരിന്റെയും മറിയാമ്മ പിള്ളയുടെയും പേരിൽ അവാർഡുകൾ ഏർപ്പെടുത്തണമെന്ന് നിർദേശിച്ചു.

ഹഡ്സൺ വാലി മലയാളി അസോസിയേഷനിലും ഫൊക്കാനയിലുമൊക്കെ നടത്തിയ സംഘടനാ പ്രവർത്തനത്തിലൂടെയാണ് താൻ മുഖ്യധാരാ രാഷ്ട്രീയ രംഗത്ത്  എത്തിയതെന്ന് റോക്ക് ലാൻഡ് ലെജിസ്ളേറ്റർ ഡോ. ആനി പോൾ  അനുസ്മരിച്ചു. സംഘടന ശക്തമായും  ഐക്യത്തോടെയും നിൽക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ നന്മക്ക് ആവശ്യമാണ്. 

കേരളത്തിൽ നിന്ന് മന്ത്രി വി.എൻ. വാസവൻ അയച്ച വീഡിയോ സന്ദേശത്തിൽ നാട് ദുഖത്തിലും ദുരിതത്തിലും വിഷമതകളിലും  പെടുമ്പോൾ ആദ്യം ഓടി എത്തുന്നത്  ഫൊക്കാനയും മറ്റുമാണെന്ന് ചൂണ്ടിക്കാട്ടി. പ്രളയം  വന്നപ്പോൾ ഫൊക്കാന വലിയ സഹായങ്ങൾ നൽകി. കോവിഡ്  മഹാമാരി അമേരിക്കയിലും  പ്രശ്നമായിരുന്നുവെങ്കിലും കേരളത്തിൽ സമാശ്വാസവുമായി എത്താൻ  ഫൊക്കാന മടിച്ചില്ല. എല്ലാം കൊണ്ടും വിശ്വമാനവികതയുടെ പ്രതീകമാണ് ഫൊക്കാന. 

കരുത്തുള്ള ഊർജസ്വലമായ നേതൃത്വമാണ് ഇപ്പോൾ ഫൊക്കാനയെ നയിക്കാൻ മുൻപോട്ടു വന്നിരിക്കുന്നത്. അവർക്ക് എല്ലാ വിധ ആശംസകളും നേരുന്നു. കേരള കണ്വന്ഷനിലേക്കും എല്ലാവര്ക്കും സ്വാഗതം. ലോക കേരള സഭയിൽ ഫൊക്കാനയിൽ നിന്നുള്ളവർ സജീവമായി പങ്കെടുക്കുകയും മികച്ച നിർദേശങ്ങൾ നൽകുകയും  ചെയ്തതും ഓർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

പ്രവർത്തന ഉൽഘാടനം നിലവിളക്ക് കത്തിച്ചുകൊണ്ടു പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു, സെക്രട്ടറി കല ഷഹി , ട്രഷർ ബിജു ജോൺ , എസ്ക്യൂട്ടീവ് വൈസ് പ്രസിടെന്റ് ഷാജി വർഗീസ് , ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ,ജോയിന്റ് സെക്രട്ടറി ജോയ് ചക്കപ്പൻ , അസോ അഡിഷണൽ സെക്രട്ടറി  സോണി അമ്പൂക്കൻ ,അസോ അഡിഷണൽ  ട്രഷർ ജോർജ് പണിക്കർ  വുമൺസ് ഫോറം ചെയർ ബ്രിഡ്ജിറ്റു ജോർജ് , റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ  എന്നിവരും ഭദ്രദീപം തെളിച്ചു. ട്രസ്റ്റീ ബോർഡ് മെമ്പേഴ്‌സ് ആയ പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, റീജിയണൽ വൈസ് പ്രെസിഡന്റ്മാരായ രേവതി പിള്ള , അപ്പുകുട്ടൻ പിള്ള , ദേവസി പാലാട്ടി , ഷാജി സാമുവേൽ , ജോൺസൻ തങ്കച്ചൻ, കമ്മിറ്റി മെംബേർസ് ആയ  ശ്രീകുമാർ ഉണ്ണിത്താൻ ,ലാജി തോമസ് , അലക്സ് തോമസ് , ഡോൺ തോമസ് , അജു ഉമ്മൻ , നിരീഷ് ഉമ്മൻ, ഗീത ജോർജ് (കാലിഫോർണിയ)  , മുൻ ട്രസ്റ്റി ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്  എന്നിവരും സന്നിഹിതരായിരുന്നു.

ട്രഷർ ബിജു ജോൺ ,  ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ,ജോയിന്റ് സെക്രട്ടറി ജോയ് ചക്കപ്പൻ , അസോ അഡിഷണൽ സെക്രട്ടറി  സോണി അമ്പൂക്കൻ ,അസോ അഡിഷണൽ  ട്രഷർ ജോർജ് പണിക്കർ  വുമൺസ് ഫോറം ചെയർ ബ്രിഡ്ജിറ്റു ജോർജ്  എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാഷിംഗ്‌ടൺ ഡിസി , ന്യൂ ജേഴ്‌സി , പെൻസിൽവേനിയ , ന്യൂ യോർക്ക് എന്നിവടങ്ങളിൽ നിന്നും  നിരവധി അസോസിയേഷൻ പ്രസിഡന്റുമാർ , ഭാരവാഹികൾ എം മുൻ പ്രസിഡന്റുമാർ  എന്നിവരും സന്നിഹിതരായിരുന്നു .

see also: ഫൊക്കാന കേരള കൺവൻഷൻ 2023 മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ തിരുവനന്തപുരം ഹയത്തിൽ  

ഒരുമിച്ചു നിന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാം:   ഡോ. ബാബു  സ്റ്റീഫൻ  ഒരുമിച്ചു നിന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാം:   ഡോ. ബാബു  സ്റ്റീഫൻ  ഒരുമിച്ചു നിന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാം:   ഡോ. ബാബു  സ്റ്റീഫൻ  ഒരുമിച്ചു നിന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാം:   ഡോ. ബാബു  സ്റ്റീഫൻ  ഒരുമിച്ചു നിന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാം:   ഡോ. ബാബു  സ്റ്റീഫൻ  
Join WhatsApp News
JV Brigit 2022-12-05 08:57:30
Hope the new leadership team of FOKANA will remember the promises made during the campaign and demonstrate to the Keralite community in the US that they are committed to the promises.
mallukuttan 2022-12-05 19:42:01
നാട്ടിലെ അറിയപ്പെടാത്ത സംഘടനകളുടെ ഔദാര്യം ഫൊക്കാനക്കു വേണോ? അത് അമേരിക്കൻ മലയാളിക്ക് നാണക്കേടാണ്. മാത്രവുമല്ല, കേരള കൺവൻഷനു എന്താണിത്ര വലിയ ചെലവ്? ഒരു മീറ്റിങ് നടത്തണം, അത്ര തന്നെ. ഈ ഓഫറിന്റെ മറവിൽ പ്രസ്തുത സംഘടനയിലെ രണ്ട് പേർ അതിഥികളായി എത്തിക്കഴിഞ്ഞിരിക്കുന്നു. എന്തായാലും ഒന്ന് കൂടി ചിന്തിക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക