Image

പിറന്നാള്‍ സന്ദേശം (സുധീര്‍ പണിക്കവീട്ടില്‍)

Published on 07 December, 2022
പിറന്നാള്‍ സന്ദേശം (സുധീര്‍ പണിക്കവീട്ടില്‍)

ഇത്തിരി മഞ്ഞുമായ് ഒരോ പ്രഭാതവും
കോരിത്തരിച്ച്‌കൊണ്ടെത്തി നോക്കേ
മറ്റൊരു സൂര്യനായ് മണ്ണില്‍ ഉദിച്ചൊരു
ദേവന്‍ പിറന്ന നാള്‍ വന്നണഞ്ഞു.

വര്‍ഷത്തിലെത്തുമാ ക്രുസ്തുമസ്സ് നാളിനെ
പുത്തനായ് മാറ്റുവാന്‍ മര്‍ത്യരോരോ
സ്വപ്നങ്ങള്‍ നെയ്യുന്നു, വില്‍ക്കുന്നു, മണ്ണിനെ
ചന്ത പറമ്പാക്കി മാറ്റീടുന്നു

പുല്‍ക്കൂട് തീര്‍ക്കുന്നു മേടകള്‍ മുറ്റത്ത് 
ചാളകുടിലുമൊരുങ്ങുന്നു മോടിയില്‍
ആഹ്ലാദമെങ്ങും തിരയടിച്ചെത്തുമാ
പുണ്യദിനത്തിനായി കാത്തിരിക്കേ 

കാറ്റിന്റെ താളത്തില്‍ എത്തുന്നു ദിവ്യമാം
ചോദ്യം, ഭഗവാന്റെ സ്‌നേഹാര്‍ദ്ര ശാസനം
ആട്ടവും പാട്ടുമീ ആര്‍ഭാടവും കൊള്ളാം
നിര്‍മ്മലമാക്കിയോ നിങ്ങള്‍ മനസ്സിനെ?

അന്നമില്ലാതെ വലയും ദരിദ്രന്മാര്‍ക്ക-
ഷ്ടിക്ക് വല്ലതും നിങ്ങള്‍ കൊടുത്തുവോ?
സ്‌നേഹമാണീശ്വരന്‍ എന്നറിഞ്ഞോ, നിങ്ങള്‍
ചിത്തത്തില്‍ വാഴുമാ ദേവനെ കണ്ടുവോ?

എന്റെ നാമത്തില്‍ കൊളുത്തും വിളക്കുകള്‍,
തോരണം ചാര്‍ത്തുന്ന വീഥികള്‍, മേളങ്ങള്‍
നിഷ്ഫലമാണെന്നറിയുക നിങ്ങളില്‍
നിങ്ങളെ തന്നെ അറിയാതിരിക്കുകില്‍

മുട്ട് കുത്തീടാന്‍ തുനിയുന്നതിന്‍ മുമ്പേ
ഒന്ന് കുനിക്ക നീ നിന്റെ ശിരസ്സിനേ.....

ശുഭം

(അക്ഷരക്കൊയ്ത്ത് എന്ന എന്റെ കവിതാസമാഹാരത്തില്‍ നിന്നും ഒരു കവിത)

#xmas poem by Sudheer panikkaveettil

Join WhatsApp News
ജോസഫ് എബ്രഹാം 2022-12-08 11:12:46
നല്ല കവിതയും നല്ല സന്ദേശവും. സ്നേഹാശംസകൾ, ക്രിസ്തുമസ് ആശംസകളും
കോരസൺ 2022-12-08 22:52:10
"മുട്ട് കുത്തീടാന്‍ തുനിയുന്നതിന്‍ മുമ്പേഒന്ന് കുനിക്ക നീ നിന്റെ ശിരസ്സിനേ..." ക്രിസ്മസിന് ഇതില്പരം ഒരു സന്ദേശം കൈമാറാനുണ്ടോ എന്ന് സംശയം. അനുചിതം, അനൽപ്പം, സുന്ദരം, ശ്രീ. സുധിർ സാർ.
josecheripuram 2022-12-09 00:38:50
Mr Sudhir has always a message to convey in his writings. His words are simple and beautiful ,All the best my friend.
P M Sunil 2022-12-09 03:46:34
Very apt messages conveyed in this festival month, God bless you
vayanakkaran 2022-12-09 04:17:46
കോരസ്സന്റെ ശ്രദ്ധക്ക് 'അനുചിതം' എന്നാൽ ഉചിതമല്ലാത്തത് എന്നാണ് അർഥം!
Korason 2022-12-09 11:58:05
നന്ദി വായനക്കാരൻ , ഉചിതം.
teresa antony 2022-12-09 21:51:14
Beautiful words and message
Sudhir Panikkaveetil 2022-12-09 23:49:54
കവിത വായിച്ച് അഭിപ്രായങ്ങൾ എഴുതിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. എല്ലാവര്ക്കും കൃസ്തുമസ് ആശംസകൾ.
Easow Mathew 2022-12-10 02:18:54
Sudhir's poems and articles always carry great messages to the society. This poem reveals the true meaning of Christmas. Congratulations!
ജി. പുത്തൻകുരിശ് 2022-12-11 17:39:57
ദുഷ്ടനും നീതിമാനും ഒരുപോലെ പ്രഭ ചൊരിയുന്ന" 'മറ്റൊരു സൂര്യനായ്' ("നീതിസൂര്യനായി') മണ്ണില്‍ ഉദിച്ചൊരു മനുഷ്യനെ ദൈവ പുത്രനാക്കി ഇരുത്തി നാം കാട്ടികൂട്ടുന്ന ഈ ആഘോഷങ്ങൾ അർത്ഥ ശൂന്യമായി മാറിക്കൊണ്ടിരിക്കുന്നു. വർണ്ണപൊലിമയിലും, ആർഭാടങ്ങളിലും, മേദസ്സ് വർദ്ധിപ്പിക്കുന്ന ഭക്ഷണവും മുന്തിരിച്ചാറും ഒക്കെ അടിച്ച്, ആടി തിമിർക്കുമ്പോൾ, ആ മനുഷ്യ സ്‌നേഹി ജീവിച്ചിരുന്നെങ്കിൽ, 'കണ്ണുനീർ വാർക്കുമായിരുന്നു". സുധീർ പണിക്കവീട്ടിലിന്റെ പിറന്നാൾ സന്ദേശത്തിലൂടെ അദ്ദേഹം നമ്മളോട് ആവശ്യപ്പെടുന്നത്, 'എന്താണ് നമ്മൾ ഈ കാട്ടി കൂട്ടുന്നത് 'എന്ന് ഒന്ന് വിലയിരുത്താനാണ് . 'നാട് ഓടുമ്പോൾ നടുവേ ഓടുന്ന' നമ്മൾക്ക് എവിടെ ഇതിനൊക്ക സമയം അല്ലെ ? ക്രിസ്തുമസ് സന്ദേശത്തിൽ നിന്നും ദിനംപ്രതി വഴിമാറി പോയിക്കൊണ്ടിരിക്കുന്ന നമ്മളുടെ ഈ പോക്കിന് ഒരു തടയിടുകയാണ് കവി ഈ കവിതയിലൂടെ ഇവിടെ ചെയ്യുന്നത്. ഒരു ക്രിസ്തുമസ്സ് ഗാനം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾക്ക് അർത്ഥഗർഭവും ചിന്തോദ്ദീപകവുമായ ഒരു കവിത നൽകിയതിന് വളരെ നന്ദി .സുധീർ.
Jomon Paulose 2023-01-03 14:40:48
കവി ഭാവനകൾ പലപ്പോഴും ദൈവത്തിന്റെ വെളിപ്പെടുത്തുലുകൾ ആകാറുണ്ട്. കവിയുടെ അത്മാർത്ഥതയും കഴിവും അതിൽ പ്രധാന ഘടകമാണ്. കവിതയിൽ സുധീർ ഉപയോഗിച്ചിരിക്കുന്ന ഉപമ "മറ്റൊരു സൂര്യനായി "എന്ന് ബൈബിൾ വചനങ്ങളുമായി ചേർന്ന് നിൽക്കുന്നു. വെളിപ്പാട് 21 23 "നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു." കവിക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
Ninan Mathullah 2023-01-03 17:21:09
'humans are just like bubbles could popp up any time, every moment of our life is a great blessing' Quote from Elsy Yohannan comment on Facebook. Read all the comments here and the poem by Sudhir Sir. Yes the birth of Jesus as incarnation of God gives hope to the problem of sin and death for all mankind irrespective of race religion or ideology.Appreciate the poem. It gives hope to those who believe in it. About the comment by Elsy Yohannan about 'every moment here'- I saw recently a picture of the universe and Earth was as big as a pinhead. For most of us we ourselves are the center of our world and miss the glory of God the creator. If we see the glory of God, then our problems become insignificant as in the picture of the universe. People are afraid of death when they don't have a conviction of what is waiting for us after death. There is no reason to get afraid of death as Jesus has taken victory over death and we have a hope to live for ever. Our life span of 90 years here is just as a pinpoint compared to the whole time scale from creation or eternity as God envisioned it for us. How many of us can see that with our inner eye? They are blessed!!
വിദ്യാധരൻ 2023-01-03 18:48:14
ഏതു വിധത്തിൽ എഴുതിയാലും അതെല്ലാം ബൈബിൾ വചനവുമായി ചേർത്തു വായിക്കാനുള്ള ചിലരുടെ മനസ്സിന്റെ അവസ്ഥ അവരുടെ മനസ്ഥിതിയെ വെളിപ്പെടുത്തുന്നു . ഇവിടെ സുധീർ പണിക്കവീട്ടിലിന്റെ കവിതയെ അഭിനന്ദിക്കുന്നതിനുപരി അത് വെളിപാട് പുസ്തകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിക്കാനാണ് അഭിപ്രായക്കാരൻ ശ്രമിക്കുന്നത് . അല്ലെങ്കിൽ മറ്റു വായനാക്കാർ പറയട്ടെഎന്റെ അഭിപ്രായം തെറ്റാണെന്ന് . കവിയെ ഈ അഭിപ്രായക്കാരുടെ ഭാഗമാക്കാൻ "കവിക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ." എന്നൊരു അഭിപ്രായവും . സ്വതന്ത്ര ചിന്തയില്ലാത്ത ഒരു കവിയയാണെങ്കിൽ ഇത്തരം അഭിനന്ദനങ്ങെളെ " ഐസ് ഫ്രൂട്ട് " നക്കി തിന്നുന്നതുപോലെ തിന്ന്, ആസ്വദിച്ചു കിടന്ന് ഉറങ്ങും . ഇത്തരം കമന്റെ എഴുതാൻ കഴിവുള്ളവർ കുറുക്കന്മാർ ആണെന്ന് ആദ്യം മനസിലാക്കുക . ഇത്തരം വാചകമടിയിൽ വീഴുന്നവർ ചിന്താശക്തിയില്ലാത്തവരും പോ ([പൊ)ങ്ങന്മാർമാരുമാണ് . അമേരിക്കയിൽ വളരെ അധികം കവികളും കാവയത്രികളും ആത്മാര്ഥതയില്ലാത്തവരായുണ്ട് ഉണ്ട്. താൻ വിശ്വസിക്കുന്നതിനെ പിന്താങ്ങാത്തവർ കവികളല്ല എന്ന് വരുത്തി തീർക്കാൻ ഉള്ള ഒരു ശ്രമം അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാറുണ്ട് . 'പുറം ചൊറിയൽ'എന്ന് ചിലർ പറയുന്നതിൽ അർഥം ഇല്ലാതെ ഇല്ല . അതിനു കാരണം 'ആവർത്തിച്ചുള്ളതും ഒരേ പോലെയുള്ള കമന്റും ആണ് . ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ നിങ്ങൾ ചിലരെ നീരീക്ഷണത്തിന് വിധേയപ്പെടുത്തി നോക്കുക . ഇപ്പോൾ ഈ കവിയെ നിരന്തരം അഭിനന്ദിക്കുന്നവരെ ഇവിടെ കാണാം . ചിലർ ആതാമാർത്ഥമായി അവരുടെ അഭിപ്രായം വെളിപ്പെടുത്തുന്നു . മറ്റു ചിലർ 'പുറം ചൊറിയൽ' തന്നെ. അങ്ങനെയുള്ളവർ നിങ്ങളുടെ വളർച്ചയെ ഒരു തരത്തിലും സഹായിക്കുന്നില്ല . തങ്ങളുടെ 'സ്ഥാനമാനങ്ങെളെ ' ചോദ്യം ചെയ്യുന്നവരെ ചിലർക്ക് ഇഷ്ടം അല്ല . ചിലരെ ദാസ് ചേട്ടൻ , ലാൽ ചേട്ടൻ , മമ്മൂക്കാ, കൊച്ചമ്മ , അച്ഛൻ എന്നൊക്കെ വിളിച്ചില്ലെങ്കിൽ അവർ പ്രതികരിക്കില്ല . കാപട്യത്തിന്റെ മുഖമുദ്ര അന്വേഷിക്കുന്നവർ മലയാളികളെ ശരിക്ക് പഠിക്കാൻ ശ്രമിച്ചാൽ മതി ഞാൻ പറയുന്നതിന്റെ പൊരുൾ നിങ്ങൾക്ക് മനസിലാകും. വെറുതെയല്ല കവി ചങ്ങമ്പുഴ എഴുതിയത് " "കാപട്യകണ്ടകം കർക്കശത കൊടും കാളാശ്മ കണ്ഠം നിറഞ്ഞതാണീ ലോകം ഞെട്ടി തെറിക്കും വിടാരാൻ തുടങ്ങുന്ന മൊട്ടുപോലുള്ള മനസ്സിസിതു കാണുകിൽ " ഞാൻ ഇതെഴുതുമ്പോൾ എനിക്ക് വ്യക്തികളെ അറിയില്ല . പക്ഷെ ചിന്തിക്കുക, നിങ്ങളുടെ പ്രതികരണം ഒരു പക്ഷെ എനിക്ക് വെളിച്ചം പകരുന്നതായിരിക്കും . വിദ്യാധരൻ
Anthappan 2023-01-03 19:05:26
Absolutely. You nailed it Vidhyadharan. Look at Matthulla He is not enjoying your Kavitha rather dragging Elsey Yohannan and associating it with Jesus. Amazing How crooked these people are!
Ninan Mathullah 2023-01-04 00:38:11
As far as I understood it, the poem is about Christmas and Jesus. I don't know if Anthappan or Vidhyadharan both have a third eye to see things differently. It is a 'virodhabhasam, to accuse others of 'kaapatyam' when they comment hiding behind anonymous names. Or, we can call it even 'dhikkaram'.
രാമമത്തായിമൊഹമ്മദ് 2023-01-04 01:39:48
കോടി കണക്കിന് ഹിന്ദുക്കളെയും അവരുടെ ദൈവങ്ങളായ കൃഷ്ണൻ , രാമൻ, ശിവൻ, വിഷ്‌ണു, ബ്രഹ്‌മാവ്‌ പിന്നെ അവരുടെ ഭാര്യമാരെയും, കൂടാതെ നബി അദ്ദേഹത്തിന്റെ ഭാര്യമാരെയും , യേശുവിന്റെ ഭാര്യ മാഗ്നലക്കാരിത്തി മറിയ ഇവരെ ഒക്കെ അവഗണിച്ചു കളഞ്ഞത് ശരിയായില്ല. ഇതുപോലെ , കൃഷ്ണമസ്സ്‌, രാമമാസ്സ്‌ , നബിമസ്സ്‌ അങ്ങനെ എല്ലാ മെസ്സും ആഘോഷിക്കണം . ഇ മലയാളി അതിനായി ലേഖനങ്ങളും കവിതകളും ക്ഷണിക്കണം . കൃഷിനെ കുറിച്ചും പുള്ളിയുടെ വൃന്ദാവനത്തിലെ വിളയാട്ടത്തെ കുറിച്ച് കൃസത്യൻ കവികളും കാവയത്രികളും കവിത എഴുതണം . അങ്ങനെ നമ്മൾക്ക് ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക