Image

ഒരു അനാവശ്യ സമരത്തിന്റെ അന്ത്യം (ലേഖനം: സാം നിലമ്പള്ളില്‍)

Published on 07 December, 2022
ഒരു അനാവശ്യ സമരത്തിന്റെ അന്ത്യം (ലേഖനം: സാം നിലമ്പള്ളില്‍)

കേരളസമൂഹം ഏറ്റെടുക്കാതെപോയ സമരമായിരുന്നു വിഴിഞ്ഞത്ത് ലത്തീന്‍ പാതിരിമാരുടെ നേതൃത്വത്തില്‍ നടന്നത്. ലത്തീന്‍ കത്തോലിക്ക സഭയല്ലാതെ വേറൊരു ക്രിസ്ത്യന്‍സഭപോലും അതിനെ അനുകൂലിച്ചില്ല. ഇതര സമുദായങ്ങള്‍ അതിനെ വിമര്‍ശ്ശനബുദ്ധിയോടെയാണ് നോക്കികണ്ടത്. സമരം അനാവശ്യമാണെന്നും ഉടനടി അവസാനിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞതിനെ അവഗണിച്ചുകൊണ്ട് 140 ദിവസങ്ങള്‍ കടലിലും കരയിലും യുദ്ധം അരങ്ങേറി. അവസാനം കലാശക്കൊട്ടുപോലെ വിഴിഞ്ഞം പോലീസ്റ്റേഷന്‍ കയ്യേറി നശിപ്പിക്കയും പോലീസുകാരെ മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തു. പാവപ്പെട്ട മത്സ്യതൊഴിലാളികളെ ഇളക്കിവിട്ട് സമരംചെയ്യിച്ച പാതിരിമാര്‍ അവരോടുചെയ്ത ദ്രോഹം പൊറുക്കാനാവാത്തതാണ്. അവര്‍ സഭാനേതൃത്വത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാണാന്‍ ഇരിക്കുന്നതേയുള്ളു.

തുറമുഖ നിമ്മാണം നിറുത്തിവെയ്ക്കണം എന്നാതായിരുന്നു സമരനേതാക്കന്മാരുടെ പ്രധന ആവശ്യം.  അതൊഴികെ ഏതുകാര്യവും പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പറയുകയും ചെയ്തു. ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റാതെ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും ഇരട്ടചങ്കനെ കണ്ണൂരേക്ക് കെട്ടുകെട്ടിക്കുമെന്നും  റൗഡിയച്ചന്‍ ഉദ്‌ഘോഷിച്ചു. എന്തെല്ലാം അവിവേകങ്ങളാണ് ഇയാള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇയാള്‍ മാത്രമല്ല വേറെയും ളോഹയിട്ടവര്‍ കവലചട്ടമ്പമാരെപ്പോലെയാണ് സംസാരിച്ചിരുന്നത്.

ആവശ്യപ്പെട്ട കാര്യങ്ങളൊന്നും നേടിയെടുക്കാതെയാണ് സമരം നിരുപാധികം പിന്‍വലിച്ചത്. വീടുനഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് വാടകയിനത്തില്‍ 2500 രൂപാകൂടി  നല്‍കാമെന്ന വാഗ്ദാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ 2500 രൂപക്കുവേണ്ടിയായരുന്നോ 140 ദിവസങ്ങള്‍ സമരംചെയ്തത്. അത് അദാനിയുടെ സി എസ് എഫ് ഫണ്ടില്‍നിന്നും വേണ്ടെന്നും പിണറായിയുടെ പോക്കറ്റില്‍നിന്നുള്ളത് മതിയെന്നുമാണ് അച്ചന്മാരുടെ കെടുന്യായം. അദാനിയുടെ പണമെന്താ പുളിക്കുമോ ? ലക്ഷങ്ങളോ കോടികളോ അച്ചന്മാര്‍ക്കും സമരസേനാനികള്‍ക്കും കൊടുക്കാന്‍ അദാനി തയ്യാറായിരുന്നെങ്കില്‍ സമരം എന്നേ അവസാനിച്ചേനെ. 

സമരക്കാര്‍ പറയുന്ന തീരശോഷണം തുറമുഖനിര്‍മാണംകൊണ്ട് ഉണ്ടാകുന്നതല്ല. അത് പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്. ഒരുസമയം കടല്‍ കരയിലേക്ക് കയറുകയും പിന്നീട് കടല്‍തന്നെ തീരം തിരിച്ചുനല്‍കുകയും ചെയ്യാറുണ്ട്. എല്ലാവര്‍ഷവും നടക്കുന്ന കടല്‍ക്ഷോഭംകൊണ്ട് എത്രയോ തീരങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ആഗോളതാപനത്തിന്റെ ഫലമായി കടല്‍ജലനിരപ്പ് ഉയരുകയും തീരങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്ന സംഭവങ്ങള്‍ ലോകത്തിന്റെ പലഭഗങ്ങളില്‍ നടക്കുന്നുണ്ട്. നമ്മുടെ കൊച്ചിനഗരംതന്നെ ഈനൂറ്റാണ്ടില്‍ കടല്‍ വിഴുങ്ങുമെന്നാണ് പറയപ്പെടുന്നത്. മാലദ്വീപുകള്‍ കടലിനടിയിലേക്ക് മുങ്ങുമെന്നഭയംകൊണ്ട് അവിടുത്തെ സര്‍ക്കാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭൂമിവാങ്ങികൂട്ടുകയാണ്., ജനങ്ങളെ മാറ്റിപാര്‍പ്പിക്കുവാന്‍. 

മത്സ്യസമ്പത്ത് കുറയുന്നു എന്നതാണ് മറ്റൊരു പരാതി. ആയരക്കണക്കിന് ബോട്ടുകളും കപ്പലുകളും കോരുവല ഉപയോഗിച്ച് കടലിലെ മത്സ്യകുഞ്ഞുങ്ങളെവരെ തൂത്തുവാരിക്കൊണ്ടിരിക്കുമ്പോള്‍ അങ്ങനെയല്ലാതെ വരുമോ? പിന്നെ വള്ളക്കാര്‍ തീരത്തിനടുത്തുനിന്നല്ല മീന്‍പിടിക്കുന്നത്. അവര്‍ ഏതാനും മൈലുകള്‍ ഉള്‍ക്കടലില്‍ ചെന്നാണ് വലയിടുന്നത്. തുറമുഖനിര്‍മ്മാണംകൊണ്ട് അവര്‍ക്ക് കിട്ടുന്ന മീനിന്റെ അളവില്‍ കുറവൊന്നും ഉണ്ടാകില്ല., കടലില്‍ മീനുണ്ടെങ്കില്‍ കിട്ടും , ഇല്ലെങ്കില്‍ ഇല്ല. തുറമുഖം നിര്‍മ്മിക്കുന്നതിനുമുന്‍പും കടിലില്‍പോയിട്ട് വെറുംകയ്യോടെ മടങ്ങിവന്നിട്ടുള്ള അനുഭവങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായിട്ടില്ലേ. തുറമുഖത്തിനുവേണ്ടി കടലില്‍ കല്ലിടുമ്പോള്‍ അതില്‍ കല്ലിമ്മേകായ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. മത്തിയേക്കാളും അയലയേക്കാളും വിലകിട്ടുന്നതാണ് കല്ലുമ്മേകായ. അത് ശേഖരിച്ച് വിറ്റാലും മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിക്കും. 

തുറമുഖം വരുന്നതോടുകൂടി ചരക്കുഗതാഗതം വര്‍ദ്ധിക്കുകയും ടൂറിസം ഡവലപ്പ് ചെയ്യുകയും അതിന്റെഫലമായി തൊഴില്‍സാധ്യതകള്‍ കൂടുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കുലത്തൊഴില്‍ ഉപേക്ഷിച്ച് ബിസിനസ്സ് രംഗത്തേക്ക് പ്രവേശിക്കാന്‍ അവസരങ്ങള്‍ ഉണ്ടാകും. വേറെയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 

സമരം നിരുപാധികം പിന്‍വലിക്കപ്പെട്ടെങ്കിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും അവര്‍ ആവശ്യപ്പെട്ട ന്യായമായ കാര്യങ്ങളും സര്‍ക്കാര്‍ എത്രയുംവേഗം സഫലീകരിക്കേണ്ടതായിട്ടുണ്ട്. തീരത്തിനോടുചേര്‍ന്ന് രണ്ടുംമൂന്നും നിലകളുള്ള അപാര്‍ട്ടുമെന്റുകള്‍ നിര്‍മ്മിച്ചാല്‍ അനേകംപേരെ കുടിയിരുത്താനാകും. തുറമുഖനിര്‍മ്മാണം നിറുത്തിവെയ്ക്കണമെന്ന ആവശ്യമൊഴിച്ച് ബാക്കി ഡിമാന്‍ഡുകളെല്ലാം സര്‍ക്കാര്‍ നേരത്തെതന്നെ അംഗീകരിച്ചതാണ്. ഇപ്പോള്‍ ഡിമാന്‍ഡുകളൊന്നും നേടതെതന്നെ നിരുപാധികം സമരം പിന്‍വലിക്കാന്‍ വിഴിഞ്ഞം ബിഷോപ്പും പെരേര,  ഡിക്രൂസ് ചട്ടമ്പിമാരും തയ്യാറായിരിക്കയാണ്. എന്തെല്ലാമായിരുന്നു ഇവരുടെയൊക്കെ ആവേശപറച്ചിലുകള്‍. ഇത്രയും വിവേകമില്ലാത്ത പാതിരിമാരെ വേറെ ഒരുസമുദായത്തിലും കാണാന്‍ പറ്റുകയില്ല. 

 വിഴിഞ്ഞം തുറമുഖവും കെ റയിലും വ്യത്യസ്തങ്ങളായ രണ്ട് പദ്ധതികളാണ്. ഒന്ന് നാടിന് ആവശ്യമായതും മറ്റേത് വേണ്ടാത്തതും. കെ റയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അഴിമതിയിലൂടെ പണമുണ്ടാക്കാനുള്ളതായിരുന്നു. പൊതുജനങ്ങള്‍ക്ക് അതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകുമായിരുന്നില്ല. തന്നെയല്ല മതില്‍കെട്ടി കേരളത്തെ രണ്ടായി വിഭജിക്കുന്നതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക ദൂഷ്യങ്ങള്‍ പരിഹരിക്കാന്‍ ആവാത്തത് ആയിരുന്നു. നാലുമണിക്കൂര്‍കൊണ്ട് കാസര്‍കോഡുമുതല്‍ തിരുവനന്തപുരംവരെ യാത്രചെയ്യാമെന്ന മോഹന വാഗ്ദാനമാണ് പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മുന്‍പില്‍ നിരത്തിയത്. ആര്‍ക്കാണ് നാലുമണിക്കൂര്‍കൊണ്ട് തെക്കുവടക്ക് യാത്രചെയ്യേണ്ടത്. വളരെ ചുരുക്കംപേര്‍ക്കുമാത്രം.

ഇപ്പോള്‍ കേരളത്തിന്റെ തെക്കുവടക്ക് നാഷണല്‍ ഹൈവേ 66 ന്റെ പണി അതിവേഗം നടന്നുകൊണ്ടിരിക്കയാണ്. അമേരിക്കയിലേയും യൂറോപ്പലേയും ഹൈവേകളോട് കിടപിടിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. റോഡിന്റെ മദ്ധ്യത്തില്‍ ആറുവരി പാത. അത് രണ്ടുസൈഡില്‍ലും മതില്‍കെട്ടി വേര്‍തിരിച്ചിരിക്കുന്നു. ഇതിന്റെ രണ്ടുവശത്തും സര്‍വീസ് റോഡ്. അതിന്റെയും സൈഡില്‍ ട്രെയ്‌നേജ്. റോഡിന്റെ ടാറിങ്ങ് എട്ടുംപത്തും ഇഞ്ച് ഘനത്തിലാണ്. നമ്മുടെ പി ഡബ്‌ളിയുഡി റോഡുപോലെ അടുത്തമഴക്ക് കുഴിയാകത്തില്ല. അവരുടെ റോഡ് ഒരിഞ്ച് ഘനത്തിലാണല്ലോ എല്ലാവര്‍ഷവും ടാറുചെയ്യുന്നത്. നാഷണല്‍ ഹൈവേ 66 ന്റെ നിര്‍മ്മാണം നമ്മുടെ എഞ്ചിനീയര്‍മാര്‍ കൊതിയോടെ നോക്കിനില്‍ക്കുകയാണ്. ഇതിന്റെപണി കിട്ടിയിരുന്നെങ്കില്‍ എത്രയോകോടികള്‍ പോക്കറ്റിലാക്കാമായിരുന്നു എന്നാലോചിച്ച്. പക്ഷേ ഈ പണിചെയ്യുന്നത് ഹൈദരബാദിലേയും ഡല്‍ഹിയിലേയും കമ്പനികളാണ്. പതിനഞ്ചുവര്‍ഷം ഗാരന്റിയോടെ. ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞാലും ഈ റോഡുകള്‍ക്ക് ഒരുകോട്ടവും സംഭവിക്കത്തില്ല. നെടുനീളത്തില്‍ കിടക്കുന്ന ഹൈവേയിലൂടെ ആറോ ഏഴോ മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടെത്താവുന്നതാണ്. ഇത് മുംബെയിലെ പനവേല്‍വരെ നീണ്ടുപോകുന്നു. . പൊതുജനങ്ങളുടെ ആവേശമായി തീര്‍ന്നിരിക്കയാണ് ഹൈവേ 66 ന്റെ പണികള്‍ പുരോഗമിക്കുന്നത്.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

# Vizhinjam protest against Adani port 

Join WhatsApp News
Vayanakkaran 2022-12-08 05:02:18
സാം നിലമ്പള്ളിൽ, താങ്കൾ കഥയറിയാതെ ആട്ടം കാണുന്ന ഭൂരിഭാഗത്തിനെയും പോലെയാണ്. പിണറായിയുടെ ശിങ്കിടികൾ സംസാരിക്കുന്നതുപോലെയാണ് താങ്കളും സംസാരിക്കുന്നത്. താങ്കൾക്ക് എന്തറിയാം മത്സ്യത്തൊഴിലാളികളെപ്പറ്റി? താങ്കൾക്ക്‌ ഏതെങ്കിലും ഒരു മത്സ്യത്തൊഴിലാളിയെ അറിയാമോ? താങ്കൾ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു പോയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇങ്ങനെ വിവരക്കേട് എഴുതില്ലായിരുന്നു. അവർ സമരം നടത്തിയത് അതിജീവനത്തിനു വേണ്ടിയാണ്. അവർ ജീവിക്കുന്ന ദുരിതപൂർണ്ണമായ അവസ്ഥയിൽ താങ്കൾക്ക് കുടുംബസമേതം ഒരു ദിവസം താമസിക്കാമോ? ആ പാതിരിമാരുള്ളതുകൊണ്ടാണ് അവർ സമാധാനപരമായി ജീവിക്കുന്നത്. അല്ലെങ്കിൽ തിരുവനന്തപുരമൊക്കെ എന്നേ കത്തിതീരുമായിരുന്നു! എഴുതുമ്പോൾ കാര്യങ്ങൾ പഠിച്ചിട്ട് എഴുതാൻ ശ്രദ്ധിക്കുക. അതോ അദാനിയുടെ കയ്യിൽ നിന്നും വല്ലതും കെടച്ചാ?
abdul punnayurkulam 2022-12-08 08:03:47
Regarding Vizhinjam strike: Sad to know the strikers didn't achieve what they are demanding for. The same time, according to Sam: എന്തെല്ലാം അവിവേകങ്ങളാണ് ഇയാള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇയാള്‍ മാത്രമല്ല വേറെയും ളോഹയിട്ടവര്‍ കവലചട്ടമ്പമാരെപ്പോലെയാണ് സംസാരിച്ചിരുന്നത്. Sam should have stated ളോഹയിട്ടവര്‍ accused other religion and their names like disrespecting other religion, and they don't know what is the mean of names. ...
Ninan Mathullah 2022-12-08 16:12:20
'I am proud to say that I have no religion, no political leaning; I love people of all religions'. This is a quote from your comment. Let an impartial jury decide if you are the person you say you are. Let them decide if your words are civilized and suitable for a writer.
Ninan Mathullah 2022-12-08 11:53:23
We can see religious polarization in the writer of the article and in the comment here. Many see and think according to their religion, race or related politics. It is natural to get emotional as a human being but a writer need to be more poised in expressing it. We can see anger and hatred towards another community here. Sasikala teacher and her actions related to this 'samaram' are left out conveniently from the article. Writers, at least, please try to be impartial, and not mislead readers.
Sam Nilampallil 2022-12-08 13:51:37
Ninan, you are always saying about misleading the readers. Really you are the one misleading others with your religious fundamentalism. I am proud to say that I have no religion, no political leaning; I love people of all religions. You shut up your mind with your narrowminded religious thoughts. You waste your life by writing comments and accusing others. Don't use the word misleading if you don't the meaning of it.
Reader’s view 2022-12-09 01:05:40
Please note: Writings are always subject to review by readers. Everyone may not agree with the contents because the view expressed in the article is always the author’s perspective. If a reader disagree, the author should not become frustrated and respond angrily as expressed by this author in his response, as “Shut up your mind….” Relax and cool down.
Prakash Raj, New York 2022-12-09 01:24:04
ആ സമരത്തിൽ ഒരച്ചൻ “പേരിൽ തന്നെ തീവ്രവാദമുണ്ട്” എന്ന് പറഞ്ഞത് വലിയ തെറ്റ് തന്നെയാണ്. അത് അപലപിക്കേണ്ടത് തന്നെയാണ്. അതു മനസ്സിലാക്കി അദ്ദേഹം ക്ഷമ ചോദിക്കയും ചെയ്തു. അദ്ദേഹത്തെ പ്രകോപിപ്പിച്ചത് അച്ചനെയും സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളെയും “തീവ്രവാദികൾ" എന്ന് ഉത്തരവാദപ്പെട്ട ഒരു മന്ത്രി ആവർത്തിച്ചു പ്രഖ്യാപിച്ചതാണ്. അതിനെ ആരും അപലപിച്ചു കണ്ടില്ല. അദ്ദേഹം പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചുമില്ല. എന്റെ ചോദ്യം ഇതാണ്. രാജ്യദ്രോഹിയാണോ തീവ്രവാദിയാണോ കൂടുതൽ അപകടകാരി? ആർക്കെങ്കിലും മറുപടി പറയാമോ? അബ്ദുൾ പുന്നയൂർക്കളം പറയുന്നു, “ ളോഹയിട്ടവര്‍ കവലചട്ടമ്പമാരെപ്പോലെയാണ് സംസാരിച്ചിരുന്നത്” എന്ന്. മന്ത്രിയുടെ ഭാഷ ആ പദവിക്ക് ചേർന്നതാണോ? അബ്ദുവിനെപ്പോലെ സെക്കുലർ ആയി ചിന്തിക്കേണ്ട ഒരാൾ എന്തേ അതു വിട്ടുപോയി?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക