Image

ട്രംപിനെ റിപ്പബ്ലിക്കൻസ് കൈവിടുക (ബി. ജോണ്‍ കുന്തറ)

Published on 08 December, 2022
ട്രംപിനെ റിപ്പബ്ലിക്കൻസ് കൈവിടുക (ബി. ജോണ്‍ കുന്തറ)

ഇപ്പോൾ നടന്ന ജോർജിയ റൺ ഓഫ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഹെർഷൽ വാക്കർ ദയനീയമായി തോറ്റതിന് പ്രധാനകാരണം ഇയാളെ ട്രംപ് തുണച്ചിരുന്നു എന്നതാണ്. ഓർക്കുക നവംബർ തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനത്തു റിപ്പബ്ലിക്കൻ ഗവർണ്ണർ കെമ്പ് വൻ ഭൂരിപഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെനറ്റ് തിരഞ്ഞെടുപ്പും മുഴുവൻ സംസ്ഥാന വോട്ടർമാർ ഉൾപ്പെടുന്നു.   എന്തു കാരണത്താൽ ഹെർഷൽ തോറ്റു ? ഇവിടെ  വര്‍ഗ്ഗം ഒരു കാരണമാകുന്നില്ല രണ്ടു സ്ഥാനാർത്ഥികളും ഒരേ വര്‍ഗ്ഗം.

    തിരഞ്ഞെടുപ്പിൻറ്റെ ആദ്യ ഘട്ടത്തിൽ പ്രൈമറി സമയം, ട്രംപ് ഹെർഷലിനെ ശക്തമായി തുണച്ചു അയാൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ആയിമാറി. ഇതിൽ നിരവധി ജോർജിയ  റിപ്പബ്ലിക്കൻസ് അസന്തുഷ്ടരായി . 2020 തിരഞ്ഞെടുപ്പു തർക്കത്തിൽ ജോർജിയ ഒരു പ്രധാന സംസ്ഥാനമായിരുന്നു ട്രംപ് ജോർജിയയിലെ നിരവധി റിപ്പബ്ലിക്കൻ നേതാക്കളെയും ക്രൂരമായി വിമർശിച്ചു. ട്രംപിനോടുള്ള അവരുടെ വിരോധം ഹെർഷൽ വഴി പുറത്തു വരുന്നു.
    മറ്റരു കാരണം, ജനാതിപത്യ രാഷ്ട്രങ്ങൾ നോക്കിയാൽ അമേരിക്കയിലെ തിരഞ്ഞെടുപ്പുകൾ തികച്ചും അഴിമതി രഹിതം എന്നു പറയുവാൻ പറ്റില്ല. രണ്ടു കാരണങ്ങൾ ഒന്ന്, നിരവധി സംസ്ഥാനങ്ങളിൽ രണ്ടാഴ്ച മുതൽ ഒരു മാസംവരെ മുന്നേ വോട്ടു രേഖപ്പെടുത്തൽ തുടങ്ങുന്നു. രണ്ട്, ആവശ്യപ്പെടാതെതന്നെ തപാൽ ബാലറ്റുകൾ അനിയന്ധ്രിതമായി ആളുകൾക്ക് അയച്ചു കൊടുക്കുന്നു. പലേടത്തും പാർട്ടി പ്രവർത്തകർ വോട്ടുകൾ ശേഖരിച്ചു വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിക്കുന്നതിനും തടസ്സമില്ല .ഇതിനെ ബാലറ്റ്കൊയ്ത്ത് എന്നു വിശേഷിപ്പിക്കുന്നു. 
    ഈ രണ്ടു അവസ്ഥകളെയും വേണ്ടവിധത്തിൽ ഉപയോഗിക്കുന്നതിന് ഡെമോക്രാറ്റ് പാർട്ടി കൂടുതൽ വിദഗ്‌ദ്ധർ.
     
    റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ഒരു കാര്യം ഇപ്പോൾ മനസ്സിലാക്കുക , ട്രംപിൻറ്റെ രാഷ്ട്രീയ കാലം കഴിഞ്ഞിരിക്കുന്നു ഇയാൾ പാർട്ടിക്ക് ഒരു ബാധ്യത ആയി മാറിയിരിക്കുന്നു. വരുംകാല തിരഞ്ഞെടുപ്പുകളിൽ ട്രംപിനെ മുന്നിൽ നിറുത്തി ആരു മത്സരിച്ചാലും തോൽവി തീർച്ച.
    ഇടക്കാല തിരഞ്ഞെടുപ്പു പരിശോധിച്ചാൽ ഇതുകാണാം. ഫ്ലോറിഡയിൽഡിസാൻറ്റിസ് വാൻ ഭൂരിപക്ഷത്തിൽ വിജയിച്ചു ഇയാൾ ട്രംപിൻറ്റെ തുണ തേടിയില്ല വാസ്തവത്തിൽ  ഡിസാൻറ്റിസിനെ ട്രംപ്, വരുന്ന 2024 പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിൽ ഒരു എതിരാളി ആയും കാണുന്നു. അതുപോലതന്നെ നിരവധി സംസ്ഥാനങ്ങൾ നോക്കു ട്രംപ് തുണച്ചവർ ആരും വിജയിച്ചിട്ടില്ല.

    2024 തിരഞ്ഞെടുപ്പു രണ്ടു വർഷങ്ങൾക്കേറെ അപ്പുറം എന്നിട്ടും ട്രംപ് നേരത്തെ കയറി പ്രഖ്യാപിച്ചിരിക്കുന്നു താൻ മത്സരിക്കുന്നു. ഇപ്പോഴത്തെ ട്രംപിൻറ്റെ പലേ അവസ്ഥകൾ നോക്കിയാൽ കാണാം ഇയാൾക്ക് മത്സരിക്കാം എന്നാൽ പ്രൈമറികളിൽ വിജയം കാണില്ല എന്ന് .

    ട്രംപ് സ്വയം നാശത്തിലേക്കു നീങ്ങുന്നു. ഈ അടുത്ത കാലം ഇയാൾ ജൂതഗണത്തെ വിമർശിക്കുന്ന ഒരാളെ തൻറ്റെ മാരലാർഗോ സവിധത്തിൽ വിളിച്ചു വിരുന്നു നൽകി കൂടാതെ ഇപ്പോൾ, താൻ 2020 യിൽ തോറ്റതിന് അമേരിക്കൻ ഭരണഘടനയെയും കുറ്റപ്പെടുത്തുന്നു. ഇതെല്ലാം വളരെ ഗൗരവം ഏറിയ വിഷയങ്ങൾ. ഇതുപോലുള്ള മാറാപ്പുകൾ തോളിൽ തൂക്കി എത്രദൂരം ഇയാൾക്ക് പോകുവാൻ പറ്റും ?

    ഈ കാരണങ്ങളാൽ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ കണ്ണു തുറക്കുക ആദ്യമേ ട്രംപുമായുള്ള ബന്ധം അവസാനിപ്പിക്കുക രണ്ടാമത് തിരഞ്ഞെടുപ്പുകളിൽ നിലവിലെ രീതികളെയും തിരുമറികളെയും കുറ്റപ്പെടുത്താതെ ഡെമോക്രാറ്റ്സ് വെട്ടിയിരിക്കുന്ന വഴിയേ നിങ്ങളും നടക്കുക.
 

# Leave the RNC Trump

Join WhatsApp News
Hi Hi Hi 2022-12-11 21:30:50
Michael Steele, the former chair of Republican National Committee (RNC), said in a recent interview that some members of the GOP are "privately wishing" that former President Donald Trump would be arrested by 2024 so the party can move on.
Anthappan 2022-12-12 22:23:14
Yes -Trump must be locked up along with many Malayalee visionless people. "Who’s laughing at Biden now? (Juan Williams -Fox News Channel) to announce his 2024 campaign after the holidays. Juan Williams: Who’s laughing at Biden now?© Provided by The Hill He is going to need a winning slogan. I’ve got it. “Slow and Steady.” Boring, you say. You are thinking like Donald Trump. Remember, the former president thought “Sleepy Joe” was a killer put-down when he faced Biden in the 2020 campaign. Trump lost by millions of votes. Meanwhile, Biden keeps winning. Arnon Mishkin, the Fox polling analyst, mentioned “Slow and Steady” as a slogan last summer after Biden’s success in passing nearly all his legislative agenda. “Slow and Steady” isn’t catchy, I complained. With polls dancing in his head, Mishkin said the numbers showed voters wanted the opposite of the chaos, midnight tweets, and juvenile name calling common throughout the Trump presidency. Americans still want a “Slow and Steady” president — someone who gets things done and offers a reassuring presence. As the midterms approached, Mishkin listed Biden’s negatives and positives with voters and said Democrats were missing the obvious in not playing to Biden’s strengths. Thank you for signing up! Subscribe to more newsletters here The latest in politics and policy. Direct to your inbox. Sign up for the Opinion newsletter Subscribe I foolishly dismissed the conversation as the knotty product of a numbers guy’s mind. At the time, Biden’s poll numbers remained low and a red wave in the midterms was widely predicted. Last week, I apologized. Yes, Arnon, “Slow and Steady” now looks very good. With Biden as their leader, Democrats gained a seat in the Senate. They also picked up control of two governors’ mansions and four state legislative houses — two in Michigan. Related video: Most voters don't want either Trump or Biden to run again, CNBC survey finds (CNBC They did lose their majority in the House. But, with one race yet to be called, the GOP will gain 10 seats at most. Those Democratic defeats are far below the 25-seat average loss for the party in the White House since 1994. There was no red wave. Biden looks so good at year’s end that conservative Republican champion Newt Gingrich wrote on his website that the GOP “must learn to quit underestimating Biden.” Gingrich’s column also drew parallels between Biden and two iconic GOP Presidents, Eisenhower and Reagan — leaders who were put down by their political opponents but proved to be consistent winners. The former Speaker described Biden as the Democrats’ “almost inevitable” nominee for president in 2024. On the left, Biden’s past year is described in New York Magazine with the headline “Joe Biden’s Actually Not-At-All-Bad Year.” That grudging assessment is now accepted wisdom among top Democrats. With California Gov. Gavin Newsom’s (D) declaration that he is backing Biden for the 2024 Democratic presidential nomination, there is no serious challenge to Biden’s run for a second term. Add in the Democratic National Committee’s proposed shuffle of the 2024 primary calendar at Biden’s direction — moving South Carolina to the front of the process and giving new prominence to Michigan and Georgia — and Biden wins again. Primary voters in those states, especially Black voters, saved Biden’s campaign in 2020 and put him on a path to the nomination. Now, they are a wall of protection to ensure he stays the nominee in 2024. But what about the general election? Well, the only major declared Republican candidate is Trump. Biden already beat Trump by over 7 million votes — and by a 306-232 margin in the electoral college. A Marquette University Law School poll conducted last month found Biden leading Trump by ten points and tied with Florida Governor Ron DeSantis (R) among registered voters. “Slow and Steady” Biden already has a strong record to show to voters in the 2024 general election. Biden passed major bipartisan legislation to fix our nation’s decrepit infrastructure. Another bill helps U.S. manufacturers compete with China. With the narrowest of Democratic majorities in the Senate, he won legislation lowering the cost of prescription drugs. And let’s not forget he put the COVID-19 pandemic largely in the rearview mirror. For female voters and Black voters, he can say he put the first Black woman on the Supreme Court, Justice Ketanji Brown Jackson. More than half the members of his cabinet — 13 of 25 — are women. A similar number identify as members of a minority group. Mr. “Slow and Steady” has more wins coming. As Congress wraps up a lame duck session this month, he is poised to sign a bill protecting same-sex marriage and interracial marriage. He is also likely to get additional congressional funding to help Ukraine fight the war against Russia. With a steady hand, he has kept U.S. troops out of war while holding NATO allies together against Russian aggression. Russian President Vladimir Putin is another loser to the “Slow and Steady” Biden. Not bad for a man derided by critics as a mentally challenged 80-year-old who sometimes stutters. Some still dismiss him as “Sleepy Joe.” I can’t wait to see the old guy, Mr. “Slow and Steady,” defy more low expectations in his next two years as president. Who knows, we might be talking about six more years? Juan Williams is an author, and a political analyst for Fox News Channel."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക