Image

ഓളങ്ങൾ (കവിത: ഫൈസൽ മാറഞ്ചേരി)

Published on 09 December, 2022
ഓളങ്ങൾ (കവിത: ഫൈസൽ മാറഞ്ചേരി)

ഒരു നോക്കുകൊണ്ട് 
ആശ തന്ന്
ഒരു വാക്കുകൊണ്ട്
നോവു തന്ന്
ഒരു പുഞ്ചിരിയാൽ
ഓളം തീർത്ത്
എൻ കൺകോണിലൊരു
മഴ പടർത്തി നീ മറഞ്ഞു

മരുഭൂമിയായിന്ന്
എൻ കൽബകം
മനതാരിൽ മറഞ്ഞു
നിന്നു അമ്പിളി

ചിരി മറഞ്ഞ കപോലങ്ങൾ
കരിവാളിപ്പിൽ വിവർണ്ണമായി
ആധരങ്ങളിൽ മുറിഞ്ഞു പോയ
വാക്കുകൾ ചങ്കിലേക്കിറങ്ങി
നെടുവീർപ്പായി അമർന്നു പോയ്‌

ഒഴുകും പുഴപോൽ ഇനിയും
നിറഞ്ഞും മുറിഞ്ഞും കരകവിഞ്ഞും പുളകിതമാവാൻ കൊതിക്കുന്ന ഓളങ്ങൾ കിതക്കുന്ന മനസിന്റെ
അടിത്തട്ടിലെവിടെയോ ആടി ഉലയുന്നു ഒരു പാഴ് കിനാവായ്......
----------------------------------------------------------

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക