Image

മിഴിയിലെ മഴ (കവിത:നൈന മണ്ണഞ്ചേരി)

Published on 14 December, 2022
മിഴിയിലെ മഴ (കവിത:നൈന മണ്ണഞ്ചേരി)

മഴ പെയ്യുന്നു..

ജീവിതം പോലെ..

ചിലപ്പോൾ കലപില കൂട്ടി

ചിലപ്പോൾ നിശബ്ദമായി

മഴ പെയ്തു കൊണ്ടിരിക്കുന്നു..

മധുരമായ പ്രണയഗാനമായി മഴ പെയ്യുന്നു.

ദുരിത ജൻമം പോലെയും മഴ പെയ്യുന്നു..

വിരഹത്തിന്റെ കണ്ണീരായി പുഴയിൽ ചേരുമ്പോൾ

മഴയുടെ കണ്ണുകൾക്ക് നിറം ചുവപ്പ്..

ഇറയത്ത് ,തോരാത്ത മഴയിൽ

ഇനിയുമെത്താത്ത മകളെ കാത്തിരിക്കുമ്പോൾ
അമ്മയ്ക്ക് മിഴിയിലാണ് മഴ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക