StateFarm

രണ്ട് യുവ പോലീസ് ഓഫീസര്‍മാരെ വെടിവെച്ചു കൊലപ്പെടുത്തിയ 43കാരി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു 

പി പി ചെറിയാന്‍ Published on 15 December, 2022
രണ്ട് യുവ പോലീസ് ഓഫീസര്‍മാരെ വെടിവെച്ചു കൊലപ്പെടുത്തിയ 43കാരി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു 

സെന്റ് ലൂയി (മിസിസിപ്പി) : രണ്ടു യുവ മിസിസിപ്പി പോലീസ് ഓഫീസര്‍മാരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌ക സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്ത സംഭവം ഡിസംബര്‍ 16 ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 

മോട്ടല്‍ 6 പരിസരത്തുവെച്ച് ബുധനാഴ്ച രാവിലെ 5 മണിയോടെ ആയിരുന്നു സംഭവം. പുറത്ത് ബഹളം നടക്കുകയാണെന്ന  സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഓഫീസര്‍മാരായ ബ്രാന്‍ഡന്‍ എസ്റ്റോര്‍ഫി (23) സ്റ്റീവന്‍ റോബിന്‍ (34) എന്നിവര്‍ മോട്ടല്‍ കാര്‍പാര്‍ക്കിംഗില്‍  എത്തിയത്.

43 വയസ്സുള്ള ഏമി ആന്‍ഡേഴ്‌സണ്‍ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്ത് കാറിനകത്ത് ഒരു കുട്ടിയുമായി ഇരിക്കുകയായിരുന്നു. ഇരു പോലീസ് ഓഫീസര്‍മാരും അരമണിക്കൂര്‍നേരം ഇവരുമായി സംസാരിച്ചു. തുടര്‍ന്ന് ഓഫീസര്‍മാര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസിനെ വിവരമറിയിച്ചു.

ഇതേ സമയത്താണ് കാറിനകത്ത് സൂക്ഷിച്ചിരുന്ന തോക്ക് ഇവര്‍ക്ക് നേരെ  പ്രയോഗിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ വെടിവെപ്പിനെ  ചെറുക്കാന്‍ ഇരുവര്‍ക്കും ആയില്ല. വെടിയേറ്റ രണ്ടുപേരില്‍ റോബിന്‍ സംഭവസ്ഥലത്ത് വെച്ചും എസ്റ്റോര്‍ഫി ആശുപത്രിയില്‍ വച്ചും  മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുവരെയും വെടിവച്ച ശേഷം ഏമി നെഞ്ചില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.

മിസിസിപ്പി ഗവര്‍ണര്‍  റ്റാറ്റ് റിവിസ്, ലോ എന്‍ഫോഴ്സ്മെന്റ് ഓഫീസേഴ്‌സ് തുടങ്ങി നിരവധി പേര്‍ സംഭവത്തില്‍ നടുക്കവും ദുഃഖവും അറിയിച്ചു.

പി പി ചെറിയാന്‍ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക