Image

ക്രിസ്തുമസ്‌ വന്നു! ഇനി തോക്കുകൾ വേണ്ട, പൂക്കൾ മതി (കവിത: ജയൻ വർഗീസ്)

Published on 17 December, 2022
ക്രിസ്തുമസ്‌ വന്നു! ഇനി തോക്കുകൾ വേണ്ട, പൂക്കൾ മതി (കവിത: ജയൻ വർഗീസ്)

സർവലോക 

സൈനിക സഹോദരങ്ങളേ! 

നിങ്ങളുടെ നിറ തോക്കുകൾ 

നിലത്തു കുത്തുക. 

ഞങ്ങൾക്ക് നേരെ അത് തിരിക്കരുത്‌ ! 


നിങ്ങളുടെ നീളൻ മിസൈലുകൾ 

ഞങ്ങളുടെ 

കുഞ്ഞുറുമ്പ് ജീവിതങ്ങൾക്ക് 

നേരെ തൊടുക്കരുത് ! 

അവിടെ പൈതങ്ങളുണ്ട്,

മുലയൂട്ടുന്ന അമ്മമാരുണ്ട് . 


വഴിക്കണ്ണുമായി മക്കളെ കാക്കുന്ന 

മാതാ പിതാക്കളുടെ സ്വപ്നങ്ങളുണ്ട്. 

പ്രിയമുള്ളവളുടെ 

പ്രണയാർത്ത മോഹങ്ങളുണ്ട്. 


അവരെക്കൊല്ലാനാണോ 

നിങ്ങൾ സൈനികനായത് ? 

അധികാരികളുടെ 

ശരങ്ങൾതൊടുക്കുന്നതിനുള്ള 

അടിമ വില്ലുകളായത് ? 


അവർ ചൂണ്ടിയ അതിരുകൾ 

എവിടെയാണ് ? 

അവരുടെ മനസ്സിന്റെ 

സങ്കൽപ്പമല്ലേ അത് ? 

മണ്ണിനും ജലത്തിനും 

അതിരുകൾ വരയ്ക്കാനാവുമോ ? 

ഇല്ലാത്ത അതിരിനാണോ 

കാവൽ നിൽക്കേണ്ടത് ?


അടിച്ചു വിട്ട റബ്ബർ പന്ത് പോലെ 

ആകാശത്ത് ഭൂമി നിൽക്കുമ്പോൾ

അജ്ഞേയങ്ങളായ 

ഭ്രമണ താളങ്ങളിൽ 

അതിരുകൾ എവിടെയാണ് ?


അധികാരികളുടെ അപ്പം ഉപേക്ഷിച്ച് 

അജയ്യനായി പുറത്തു വരിക. 

സങ്കൽപ്പങ്ങൾക്ക് ‘അപ്പുറം ‘ 

ഇല്ലാത്തതിനാൽ 

അവിടെ നിൽക്കുന്നവനെ 

ചുംബിക്കുക !


അപ്പോളാണ് നിങ്ങൾ 

അഹിംസയുടെ ആനന്ദമാവുന്നത് ! 

അയൽക്കാരന്റെ കരുതലാവുന്നത് ! 

കാഫറിന്  വേണ്ടി 

കഴുത്തുകൾ ആവുന്നത് !

അപരന്റെ സംഗീതമാവുന്നത് ! 

അഭീ, അഭീ, ശുഭം ! ശുഭം ! 

# Christmas is here! No more guns, just flowers-kavitha

Join WhatsApp News
വോഡ്ക 2022-12-17 03:44:59
ശരിയായില്ല ! ഒരു വോഡ്ക്ക വിട്ടിട്ട് എഴുതുയിരുന്നെങ്കിൽ സംഗതി ജോർ ആയിരുന്നേനെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക