Image

തിരുപ്പിറവി (ജോസ് ചെരിപുറം)

Published on 19 December, 2022
തിരുപ്പിറവി (ജോസ് ചെരിപുറം)

ഉണ്ണിയേശു പിറന്നു
മനുജരെ മണ്ണിന് 
ശാന്തിയേകാന്‍
ധന്യരായ് നമ്മളിപ്പോള്‍
ധരണിയില്‍ പുണ്യ
സമ്പൂര്‍ണരായി
പാതിരാവായ നേരം
ഗോശാലയില്‍ ജാതനായ്
സത്യ ദൈവം
ബത്‌ലേഹമാസകലം
സുഷുപ്തിയില്‍
പൂരിതമായ നേരം
വാനവകലോകമങ്ങേ
പുകഴ്ത്തുന്നു പാരിതിന്‍
ദൈവനാമം
അത്യുന്നതങ്ങളില്‍ മഹത്വം
സര്‍വശക്തനാമീശനു സ്‌തോത്രം
സന്മനസുള്ള മര്‍ത്യര്‍ക്ക് ഭൂവില്‍
ശാന്തിയും സമാധാനവും നിശ്ചയം!!! 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക