Image

ലോക ഫുട്‌ബോള്‍ കപ്പ് 2022 (ജോണ്‍ ഇളമത)

Published on 20 December, 2022
ലോക ഫുട്‌ബോള്‍ കപ്പ് 2022 (ജോണ്‍ ഇളമത)

ഫുട്‌ബോള്‍ തീര്‍ന്നു
പടയോട്ടം തീര്‍ന്നു

നാട്ടില്‍ ഞണ്ടുകള്‍
പടവെട്ടി,തമ്മിതല്ലി
കത്തിയെടുത്തവര്‍
കുത്തി പകപോക്കി.
ഫുട്‌ബോള്‍.....

മെസിയുടെ പടയോട്ടം
ഞെട്ടിച്ചെഎംബാമ
കണ്ണീരൊഴുക്കി
നെയ്മറ് നിന്നു!
ഫുട്‌ബോള്‍.....

ലൂക്കാ മോട്രിച്ച്
ലക്കില്‍ ജയിച്ചു
രണ്ടാമൂഴക്കളി-
യിലങ്ങനെ!
ഫുട്‌ബോള്‍.......

പറങ്കിപ്പടയും
പൊരുതി തോറ്റു
റൊണാള്‍ഡോയുടെ
കണ്ണുനിറഞ്ഞു.
ഫുട്‌ബോള്‍......

മൊറോക്കോയങ്ങനെ
പൊരുതി തോറ്റു
അവസാനംവരെ
ആഫ്രിക്കക്കഭിമാന-
മുണര്‍ത്തി!
ഫുട്‌ബോള്‍.......

ഇംഗ്ലീഷുപടയുടെ
ഗ്ലാമറുപോയി
കണ്ണീര്‍ വാര്‍ത്തു
മൈക്കിള്‍ കെയിന്‍!
ഫുട്‌ബോള്‍......

ഖത്തറുമണ്ണിലെ
ഫുട്‌ബോള്‍ വീര്യം
കത്തിജ്വലിച്ച്
ഫൈനല്‍ വേദിയില്‍!
ഫുട്‌ബോള്‍.......

# Football World Cup 2022- by John Ilamatha

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക