അറിവുള്ള പുള്ളികൾ പറയുന്നു
ക്രിസ്തുമസ്
ഒരു പിള്ളേരുകളിയെന്ന്..
അതിന്നർത്ഥമില്ലെന്നു പറയാൻ ഞാനാര്?
രണ്ടായിരമാണ്ടു മുമ്പ്
അറിവുള്ള മൂന്നു പുള്ളികൾ
ഒരു ഭൂഖണ്ഡം മുഴുവനും
ഒരു നക്ഷത്രത്തെപ്പിൻ ചെന്നു,
തലയിൽ ഒരാശയവുമായി
പുൽക്കൂട്ടിൽ പിറന്നുവീണ
ഒരു ചെക്കന്
കോലരക്കും കുന്തിരിക്കവും
കൊണ്ടുക്കൊടുക്കുവാൻ...
ഇന്ന്, ലോകത്തിന്റെ തലയിൽ
ബോംബുകൾ വീണു പൊട്ടുമ്പോൾ
ശരിക്കും അറിവുള്ള
പുള്ളികൾ അറിയുന്നു
നാമെല്ലാം ഒരു വട്ടം കൂടി
നക്ഷത്രങ്ങളെ - പ്പിൻചെല്ലണമെന്ന്,
അങ്ങനെ,
രണ്ടായിരമാണ്ടു
മുന്നം നടന്ന
ആ പിള്ളേരുകളിയുടെ ഒരംശം
തിരിച്ചു പിടിക്കണമെന്ന്
- പഴയൊരു കറുത്ത കവിത
HAPPY X'MAS