Image

ഫൊക്കാന വൈറ്റ് ഹൗസ്  ഇന്റേൺഷിപ്പ്  ഏർപ്പെടുത്തുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 20 December, 2022
ഫൊക്കാന വൈറ്റ് ഹൗസ്  ഇന്റേൺഷിപ്പ്  ഏർപ്പെടുത്തുന്നു

ന്യൂ യോർക്ക് : അമേരിക്കയിലുള്ള മലയാളീ  യുവാക്കളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് വേണ്ടി  ഫൊക്കാന വൈറ്റ് ഹൗസ്  ഇന്റേൺഷിപ്പ്  ഏർപ്പെടുത്തുന്നു. അമേരിക്കയിൽ സ്ഥിരതാമസം  ആക്കിയിട്ടുള്ള മലയാളീ  കുട്ടികൾക്ക്  വേണ്ടിയാണ്  ഈ ഇന്റേൺഷിപ്പ് ഒരുക്കിയിരിക്കുന്നത്. $ 5000.00 സ്‌റ്റെയ്ഫെണ്ടോട് ക്കൂടി രണ്ടിൽ കൂടുതൽ കുട്ടികൾക്ക് (നാലു വരെ )നൽകുവാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന്  പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു.

രാഷ്ട്രീയത്തിലേക്ക് നമ്മുടെ ആളുകൾ കടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സെനറ്റർമാരായും കോൺഗ്രസ് അംഗങ്ങളായും അംബാസഡർമാരായും ജഡ്‌ജിമാരായും അഭിഭാഷകരായും യൂണിവേഴ്സിറ്റി തലവന്മാരായും മലയാളികൾ വരുന്ന കാലം അതിവിതുരമല്ല. അതിന് വേണ്ടി നാം വളരെയേറെ പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ യുവ തലമുറയെ ഈ  മേഘലകളിലേക്ക് കൈ പിടിച്ചു ഉയർത്തുക എന്നതാണ്  ഫൊക്കാനയുടെ ലക്ഷ്യം.

കഴിഞ്ഞ അമേരിക്കൻ ഇലക്ഷനിൽ മലയാളികളുടെ ഒരു മുന്നേറ്റം കാണുകയുണ്ടായി , സാധാരണയായി  
നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍  അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ഉയരുമ്പോള്‍ നോക്കി നിന്ന മലയാളികള്‍ ഇത്തവണ നേതൃരംഗത്തേക്കു  വരുന്ന കാഴ്ചകളാണ് നാം ഈ  ഇലക്ഷനിൽ കണ്ടത്. പക്ഷേ ഇത്  ഒരു തുടക്കം മാത്രമാണ് , ഇനിയും നമുക്ക് വളരെ മുന്നേറാനുണ്ട് അതിനുവേണ്ടിയാണ് ഫൊക്കാനയുടെ പരിശ്രമം.

നമ്മുടെ യുവതലമുറ കഠിനാധ്വാനികളും ബുദ്ധിമാന്മാരുമാണെന്നും അവർക്ക് നമ്മുടെ   പിന്തുണയും സഹായവും ലഭിച്ചാൽ അവർ അമേരിക്കയിലെ  ഒന്നാംകിട പൗരന്മാരായി വളരും. നമുക്ക്   എഞ്ചിനീയർമാരെയും ഡോക്ടർമാരെയും മാത്രമല്ല  ആവശ്യം.അമേരിക്കയിൽ 500 സിഇഒ മാരും  200,000 മില്യണെയർമാരും ഇന്ത്യൻ വംശജരാണ്. ഇതെല്ലാം കഠിനാധ്വാനംകൊണ്ട് നേടിയെടുത്തതാണ്. ഉത്തരേന്ത്യക്കാർ വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ മലയാളികൾ അവിടേക്ക് എത്തപ്പെടാത്തത് അവർക്ക്  അത്തരം മാർഗ്ഗനിർദ്ദേശം ലഭിക്കാത്തതുകൊണ്ടാണ്. അവിടെയാണ് ഫൊക്കാന ഒരു മാതൃകയായി മുന്നോട്ടു വരുന്നത് .

മലയാളികളുടെ ശബ്ദം അമേരിക്കൻ  രാഷ്രിയത്തിലും  മുഴങ്ങിക്കേൾക്കാനുള്ള സാഹചര്യം സംജാതമാകണം. .  വളരെ ചെറിയ ജനസംഖ്യയുള്ള ജൂതൻമാർക്ക് അമേരിക്കയിലെ രാഷ്ട്രീയ സാമുഖ്യ രംഗങ്ങളെ നിയത്രിക്കാൻ കഴിയുന്നുണ്ടെകിൽ  വരും കാലങ്ങളിൽ  നമ്മുടെ കുട്ടികൾ ആയിരിക്കും അവിടെ ശോഭിക്കുക എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല, അതിന് വേണ്ടിയുള്ള ട്രെയിനിങ് കൂടിയാണ് ഫൊക്കാന തുടങ്ങുവാൻ ആഗ്രഹിക്കുന്നത് എന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ .അറിയിച്ചു.

മലയാളികളായ കൂടുതൽ പ്രതിഭകളെ നമ്മുടെ രാഷ്ട്രീയ സമുഖ്യ രംഗങ്ങളിൽ സമർപ്പിക്കാൻ  ഫൊക്കാനയുടെ  ഈ ഇന്റേൺഷിപ്പ് പ്രയോജനപ്പെടുമെന്ന് സെക്രട്ടറി ഡോ . കലാ ഷഹീ അഭിപ്രായപ്പെട്ടു. ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നമ്മുടെ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ വൈറ്റ് ഹൗസിൽ  നിരന്തരം ബന്ധപെടുന്നുണ്ടന്നും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും സെക്രെട്ടറി  ഡോ . കലാ ഷഹീ അറിയിച്ചു .  

അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക്  കടന്ന് വരാനുള്ള ഒരവസരമാണ്  ഇന്റേൺഷിപ്പിലൂടെ    ഫൊക്കാനഉദ്ദേശിക്കുന്നത്  ഇനിയുള്ള വർഷങ്ങളിൽ കൂടുതൽ കുട്ടികളിലെക്ക് ഈ  ഇന്റേൺഷിപ്പ് വ്യാപിപ്പിക്കുവാൻ കഴിയുമെന്ന് ട്രഷർ ബിജു ജോൺ അഭിപ്രായപ്പെട്ടു.

മലയാളീ യുവാക്കളെ  അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള വൈറ്റ് ഹൗസ്  ഇന്റേൺഷിപ്പ്  നമ്മുടെ യുവതലമുറക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന്  എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ്  ചക്കോകുര്യൻ  , ജോയിന്റ് സെക്രട്ടറി ജോയി  ചക്കപ്പാൻ  , അഡിഷണൽ  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ  , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്‌ജറ് ജോർജ് , നിഷ എറിക് (ഡയറക്ടർ ഓഫ് ഫൊക്കാന പൊളിറ്റിക്കൽ ഇന്റേൺഷിപ് പ്രോഗ്രാം ) എന്നിവർ അഭിപ്രയപെട്ടു.

# Fokana White House Internship

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക