Image

എഴുത്തുകാരി പ്രൊഫ. ശ്രീദേവി കൃഷ്ണൻ ന്യു യോർക്കിൽ അന്തരിച്ചു 

Published on 21 December, 2022
എഴുത്തുകാരി പ്രൊഫ. ശ്രീദേവി കൃഷ്ണൻ ന്യു യോർക്കിൽ അന്തരിച്ചു 

വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ ഈ വാർത്ത കൊടുക്കുന്നത്. ഇ-മലയാളിയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയും എഴുത്തുകാരിയുമായ പ്രൊഫ. ശ്രീദേവി കൃഷ്ണൻ  ഡിസംബർ 20 രാവിലെ  ന്യു യോർക്കിൽ അന്തരിച്ചു. ഫ്ലൂ സംബന്ധമായ അസുഖം ഉണ്ടായിരുന്നെങ്കിലും അവർ സുഖം പ്രാപിച്ച് വരികയായിരുന്നു. 

കാലിഫോർണിയയിൽ  സാന്‍ ഹൊസെയില്‍ കമ്പ്യൂട്ടർ എൻജിനീയറാണ്  പുത്രൻ  ചീനു കൃഷ്ണന്‍.    ന്യുയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ നെഫ്രോളജിസ്റ് ആണ് മകൾ ഡോ.  ഷെറില കൃഷ്ണന്‍. അർജുൻ എന്നും ആശ എന്നും പേരായ രണ്ടു പേരക്കുട്ടികളുമുണ്ട്. കാലിഫോർണിയയിൽ മകനോടോത്ത് താമസിക്കവേ മകളുടെ അടുത്തേക്ക് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു മാറ്റത്തിനായി വന്നതായിരുന്നു ടീച്ചർ. 

ഇ-മലയാളി അവരുടെ ഇംഗളീഷിലുള്ള നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച് വരികയായിരുന്നു. ഇ-മലയാളിയുടെ എല്ലാ സാഹിത്യപരിശ്രമങ്ങൾക്കും അവർ നിസ്വാർത്ഥമായി സഹകരിച്ചിരുന്നു. അവരുടെ കുടുംബത്തിന് ഇ- മലയാളിയുടെ അനുശോചനങ്ങൾ അറിയിക്കുന്നു.

പ്രൊഫ.   ശ്രീദേവി  പൊളിറ്റിക്കല്‍ സയന്‍സില്‍  കേരള യൂണിവേഴ്‌സിറ്റിയില്‍  നിന്ന്  റാങ്കോടെ  എം  എ  പാസ്സായ   ശേഷം  മദ്രാസ്  യൂണിവേഴ്‌സിറ്റിയില്‍  നിന്നും  ഇംഗ്ലീഷ് ലിറ്ററേച്ചറില്‍  ഒരു  മാസ്‌റ്റേഴ്‌സ്  ബിരുദം   കൂടി  നേടി .“കാസറ്റ്  ആന്‍ഡ്  പൊളിറ്റിക്‌സ്  ഇന്‍ കേരള”  എന്ന  വിഷയത്തില്‍  മദ്രാസ്  യൂണിവേഴ്‌സിറ്റി യില്‍  റീസെര്‍ച് സ്‌കോളറും ആയിരുന്നു . ആന്ധ്രാ, മുംബൈ, ചെന്നൈ  എന്നിവിടങ്ങളില്‍  കോളേജ്  അദ്ധ്യാപികയായി സേവനം  അനുഷ്ഠിച്ചിട്ടുണ്ട് .
 
റീഡേഴ്‌സ്  ഡൈജസ്റ്റ്, ഫെമിന, വനിത, ഹിന്ദു , ഇന്ത്യന്‍  എക്‌സ്പ്രസ്സ്  തുടങ്ങി  ഇന്ത്യയിലെ  മുഖ്യധാരാ  മാധ്യമങ്ങളില്‍  ഇംഗ്ലീഷിലും  മലയാളത്തിലും കോളങ്ങളും,  ചെറുകഥ,    നോവല്‍, ലേഖനങ്ങള്‍  എന്നിവയും  തുടര്‍ച്ചയായി പ്രൊഫ.   ശ്രീദേവി എഴുതിയിരുന്നു. റീഡേഴ്‌സ്  ഡൈജസ്റ്റ്  നടത്തിയ  വാലന്‍ന്റൈന്‍  സ്‌പെഷ്യല്‍  രചനാ മത്സരത്തില്‍ സമ്മാനം  നേടി .  

പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷ് പുസ്തകങ്ങള്‍ താഴെ പറയുന്നവയാണ് .  ഈ പുസ്തകങ്ങള്‍ ആമസോണില്‍ ലഭ്യവുമാണ് .

The Truth of the hereafter & other stories 
You may be right, I may be crazy' & other stories
Musings of a sensitive Indian woman
Silicon Castles

ഇ-മലയാളിയിൽ ഇപ്പോൾ  പ്രസിദ്ധീകരിച്ചു വരുന്ന സിലിക്കണ്‍ കാസില്‍സ് എന്ന സിലിക്കണ്‍ വാലിയിലെ ഒരു ഇടത്തരം എഞ്ചിനീയറുടെ ജീവിതപശ്ചാത്തലം ആസ്പദമാക്കി എഴുതിയ നോവല്‍ " വണ്‍ വേ  ടിക്കറ്റ് " എന്ന പേരില്‍ ഇംഗ്ലീഷ് സിനിമയായിട്ടുണ്ട്. 

“ലോസ്റ്റ്  ജിപ്‌സീസ്” ആണ് അവര്‍ഡ് നേടിയ മറ്റൊരു ഡോക്യുമെന്ററി മൂവി .

നല്ലൊരു ക്രൊഷ്യ തയ്യല്‍ വിദഗ്ധ കൂടിയാണ് പ്രൊഫ.   ശ്രീദേവി . ലോകത്തിലെ ഏറ്റവും വലിയ ബ്ലാങ്കെറ്റ് നെയ്ത് ഗിന്നസ് ബുക്കില്‍ ഇടം നേടിയ തയ്യല്‍ക്കാരികളുടെ കൂട്ടത്തില്‍ പ്രൊഫ.   ശ്രീദേവിയും പങ്കാളിയായിരുന്നു .

നാല്‍പ്പത്തി ആറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഭര്‍ത്താവ് ചെന്നൈ സ്വദേശി നേവി  കാപ്റ്റന്‍ കൃഷ്ണന്‍  എട്ടു വര്ഷം മുൻപ്   യാത്ര പറഞ്ഞു.  പിന്നീട് അക്ഷരങ്ങളും മക്കളും  സ്‌നേഹിതരും ചേര്‍ന്നതാണ് തന്റെ ലോകം എന്ന് പ്രൊഫ.  ശ്രീദേവി പറയുമായിരുന്നു  .  കോട്ടയം സ്വദേശിനിയാണ്. 

 ഏകദേശം മുപ്പത്തിയൊന്നു വർഷം കോളേജ് അധ്യാപികയായി സേവനമനുഷ്ഠിച്ച ശ്രീദേവി മാഡത്തിന് ഒരു വലിയ ശിഷ്യസമൂഹമുണ്ടു. എല്ലാവരെയും ഈ വാർത്ത ദുഃഖത്തിൽ ആഴ്ത്തി. 

ശ്രീദേവി ആന്റിക്ക് സ്‌നേഹപൂര്‍വ്വം.... : (ബിന്ദു ടിജി)

My big love, hugs. Love you forever (Anna Sekhar)

see also: https://emalayalee.com/writer/180

Join WhatsApp News
Sudhir Panikkaveetil 2022-12-21 13:17:14
Heartfelt condolences to the bereaved family! She was a beautiful soul, full of love and faith, left for her heavenly abode, away from us, but closer to God. She will never be forgotten.
Samuel Geevarghese 2022-12-21 15:27:32
Professor Sreedevi was one of my best friends and well wishers. She was recovering from a fracture on the hand. I express my deep sorrow and heartfelt condolences. Samgeev
Samuel Geevarghese 2022-12-21 15:54:36
Professor Sreedevikrishnan was one of my best friends and well wishers. With profound sorrow I express my deep condolences to the family. Samgeev
Abdul Punnayurkulam 2022-12-21 17:28:29
I sometimes talked to her. Very sorry to hear her departure. My condolences.
Jyothylakshmy Nambiar 2022-12-21 17:41:46
Heartfelt condolences. May Aunty's soul rest in peace
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക