Image

യുക്രെയിന്‍ പ്രസിഡന്റ് ഇന്ന്  വാഷിംഗ്ടണ്‍ ഡി.സിയില്‍

പി പി ചെറിയാന്‍ Published on 21 December, 2022
യുക്രെയിന്‍ പ്രസിഡന്റ്  ഇന്ന്  വാഷിംഗ്ടണ്‍ ഡി.സിയില്‍

വാഷിംഗ്ടണ്‍ ഡി.സി : യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി  ബുധനാഴ്ച (ഡിസംബര്‍ 21) വാഷിംഗ്ടണ്‍ ഡി.സിയില്‍ സന്ദര്‍ശനം നടത്തുമെന്ന് വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരി മാസം റഷ്യ യുക്രൈന് എതിരെ ആക്രമണം അഴിച്ചു വിട്ടതിനുശേഷം ആദ്യമായാണ് യുക്രെയിന്‍ പ്രസിഡണ്ട് രാഷ്ട്രത്തിന് പുറത്തുള്ള ഒരു രാജ്യം സന്ദര്‍ശിക്കുന്നത്. 

സെലന്‍സ്‌കിയുടെ സന്ദര്‍ശനം വളരെ രഹസ്യമായിട്ടാണ് വെച്ചിരിക്കുന്നതെന്ന് കണ്‍ഗ്രഷണല്‍ നേതാക്കള്‍ അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ യുക്രൈന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം അവസാന നിമിഷം മാറ്റിവെക്കാനും സാധ്യതയുണ്ടെന്ന് ഇവര്‍ പറഞ്ഞു. 

വാഷിംഗ്ടണില്‍ സന്ദര്‍ശനത്തിനെത്തിയാല്‍  കാപ്പിറ്റോള്‍ ഹില്ലില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതിനും  പ്രസിഡണ്ട് ബൈഡനുമായി കൂടിക്കാഴ്ചക്കും  ക്രമീകരണം ചെയ്തിട്ടുണ്ട്. 

യുക്രൈന് വര്‍ഷാവസാനം 45 ബില്യന്‍  അടിയന്തര സഹായം നല്‍കുന്നതിന് കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടക്കുന്ന സമയമായതിനാല്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം കല്‍പ്പിക്കുന്നു. 

വിവിധ രാഷ്ട്രങ്ങളുമായി ദിവസംതോറും സെലന്‍സ്‌കി വീഡിയോ കോണ്‍ഫ്രന്‍സിൽ ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല സെലന്‍സ്‌കിയുടെ പ്രതിനിധിയായി ഭാര്യയെ വിദേശ രാഷ്ട്രങ്ങളുടെ തലസ്ഥാനത്തേക്ക് പ്രത്യേക ദൗത്യവുമായി അയക്കുകയും ചെയ്യുന്നു. വര്‍ഷാരംഭത്തില്‍ നാന്‍സി പെലോസി യുക്രെയിന്റെ തലസ്ഥാനമായ കീവില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക