Image

ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിന്റെ കേരളാ സന്ദര്‍ശനം വന്‍ വിജയം -

ജോസഫ് ഇടിക്കുള Published on 22 December, 2022
 ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിന്റെ കേരളാ സന്ദര്‍ശനം വന്‍ വിജയം -

തിരുവനന്തപുരം : ഫോമയുടെ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനം വന്‍ വിജയം, വരുന്ന രണ്ടു വര്‍ഷത്തെ ഫോമയുടെ കേരളത്തില്‍ വച്ച് നടത്തപ്പെടുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍, ഫോമാ ഹെല്പിങ് ഹാന്‍ഡ്സ്, ഫോമാ ഭവന പദ്ധതി അടക്കമുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റ് ജേക്കബ് തോമസ് കേരളാ സന്ദര്ശനത്തിനെത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തു സെക്രട്ടറിയേറ്റില്‍ മിക്ക വകുപ്പുകളുടെയും മന്ത്രിമാരെയും വകുപ്പുതല സെക്രട്ടറിമാരെയും സന്ദര്‍ശിച്ച അദ്ദേഹം വിവിധ വകുപ്പുതല ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു, ചര്‍ച്ചകളില്‍ കേരളത്തിലെ ശുദ്ധജലവിതരണവും മാലിന്യ നിര്‍മാര്‍ജനവുമടക്കമുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന്  അമേരിക്കന്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, കേരളത്തിലേയ്ക്ക് കൂടുതല്‍  യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുവാന്‍ വിദേശ നിക്ഷേപ സാദ്ധ്യതകള്‍,   യു എസ് കാനഡ സ്റ്റുഡന്റസ്  എക്‌സ്‌ചേഞ്ച് പ്രോഗ്രാം, കൂടാതെ അമേരിക്കയും  കാനഡയും യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങളിലടക്കം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കുടിയേറിയ മലയാളികളുടെ കേരളത്തിലെ സ്വത്തുവകകളുടെ മേലുള്ള അനധികൃതമായ കടന്നുകയറ്റവും പിടിച്ചെടുക്കലും അടക്കമുള്ള നിരവധിയായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന്  സെക്രട്ടറിയേറ്റില്‍ ഒരു ഏകജാലക സംവിധാനം തുടങ്ങിയ നിരവധി ആവശ്യങ്ങളില്‍ പരിഹാരം തേടിയാണ് അദ്ദേഹം മന്ത്രിമാരുടെ സഹായം തേടിയത്.

ഫിനാന്‍സ് മിനിസ്റ്റര്‍ കെ എന്‍ ബാലഗോപാല്‍, എഡ്യൂക്കേഷന്‍ ആന്‍ഡ് ലേബര്‍ മിനിസ്റ്റര്‍ വി ശിവന്‍കുട്ടി, ഇന്‍ഡസ്ട്രി ആന്‍ഡ് ലോ മിനിസ്റ്റര്‍ പി രാജീവ്, വാട്ടര്‍ ആന്‍ഡ് ഇറിഗേഷന്‍ മിനിസ്റ്റര്‍ റോഷി അഗസ്റ്റിന്‍
എക്‌സ് സൈ സ് മിനിസ്റ്റര്‍ എം ബി രാജേഷ്, അഗ്രിക്കള്‍ച്ചറല്‍ മിനിസ്റ്റര്‍ പി പ്രസാദ്  തുടങ്ങിയ മന്ത്രിമാരെയാണ് ഡോക്ടര്‍ ജേക്കബ് തോമസ് സെക്രട്ടറിയേറ്റില്‍ അവരുടെ ഓഫീസുകള്‍ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍  നടത്തിയത്.

കൂടാതെ കേരളം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെയും അദ്ദേഹം സന്ദര്‍ശിച്ചു, വളരെ അനുഭാവപൂര്‍ണമായ പ്രതികരണമാണ് മന്ത്രിമാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ഡോക്ടര്‍ ജേക്കബ് തോമസ് ലേഖകനോട് പ്രതികരിച്ചു, കഴിഞ്ഞ കാലങ്ങളില്‍ ഫോമയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള പ്രവര്‍ത്തനങ്ങളെയും സഹായങ്ങളെയും മന്ത്രിമാരില്‍ പലരും ഓര്‍ത്തെടുത്തു, ഫോമയുടെ കേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത് കൂടാതെ 2024 ല്‍ ന്യൂ യോര്‍ക്കില്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്കും മുഖ്യമന്ത്രിയെയടക്കം എല്ലാ മന്ത്രിമാരെയും പങ്കെടുപ്പിക്കുവാനും  പദ്ധതിയുണ്ടെന്ന് ഡോക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു.

കൂടാതെ അദ്ദേഹം മുന്‍ മന്ത്രിയും ട്രേഡ് യൂണിയന്‍ നേതാവുമായ സഖാവ് പി കെ  ഗുരുദാസനോടൊപ്പം എ കെ ജി സെന്ററില്‍ പാര്‍ട്ടി സ്റ്റേറ്റ് സെക്രട്ടറി എം വി ഗോനിന്ദാണ് മാസ്റ്ററിനെയും സന്ദര്‍ശിക്കുകയുണ്ടായി, അമേരിക്കന്‍ മലയാളികളുടെ പ്രധാന കേന്ദ്ര സംഘടനയായ ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ പാര്‍ട്ടി അനുഭാവി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം അദ്ദേഹം മറച്ചു വയ്ച്ചില്ല.  

കൂടാതെ കൊണ്‌ഗ്രെസ്സ് നേതാവും തിരുവനന്തപുരം പാര്‍ലിമെന്റ് മെമ്പറുമായ  ശശി തരൂരിനെയും അദ്ദേഹത്തിന്റെ ഓഫീസ് സന്ദര്‍ശിച്ചു കൂടിക്കാഴ്ച നടത്തുകയുണ്ടായി, ഫോമയുടെ എക്കാലത്തെയും സുഹൃത്തായ ശശി തരൂരിനെ കേരളം കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിന് ഡോക്ടര്‍ ജേക്കബ് പ്രേത്യേകം ക്ഷണിക്കുകയുണ്ടായി.

ഈ രണ്ടു വര്‍ഷത്തെ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തുവാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് കഴിഞ്ഞ ദിവസം 2024 ല്‍ നടത്തുവാന്‍ പ്ലാന്‍ ചെയ്യുന്ന കണ്‍വന്‍ഷനു വേണ്ടി ലൊക്കേഷന്‍ തേടുന്നതിന്റെ ഭാഗമായി ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, പി ആര്‍ ഓ ജോസഫ് ഇടിക്കുള, മുന്‍ സെക്രട്ടറി ജിബി തോമസ് മോളൊപ്പറമ്പില്‍ എന്നിവരൊപ്പം ന്യൂ യോര്‍ക്ക് ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്കസ് സന്ദര്‍ശിച്ചു കോര്‍പറേറ്റ് മാനേജുമെന്റുമായി ചര്‍ച്ചകള്‍ക്ക് എത്തിയ വേളയില്‍ ഡോക്ടര്‍ ജേക്കബ് തോമസ് പറഞ്ഞു, കേരളാ കണ്‍വന്‍ഷന്റെ തുടര്‍ ചര്‍ച്ചകള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങളുമായി ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ ഇപ്പോള്‍ കേരളത്തിലുണ്ടെന്നും വിവിധ കമ്പനികളുമായി സ്പോണ്‍സര്‍ഷിപ് സാദ്ധ്യതകള്‍ക്ക് അദ്ദേഹം ശ്രമിക്കുകയാണെന്നും ട്രഷറര്‍ ബിജു തോണിക്കടവില്‍ അറിയിച്ചു, ഇനിയും അനേകം പ്രവര്‍ത്തനങ്ങളുമായി ഫോമാ സജീവമായി നിങ്ങളുടെ ഇടയില്‍ ഉണ്ടാവുമെന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിങ്ങള്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍ എന്നിവര്‍ അറിയിച്ചു.

FOMAA President Jacob Thoma's visit to kerala was a huge success

 ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിന്റെ കേരളാ സന്ദര്‍ശനം വന്‍ വിജയം - ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിന്റെ കേരളാ സന്ദര്‍ശനം വന്‍ വിജയം -
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക