Image

ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ ?: (പി.പി.ചെറിയാന്‍)

പി പി ചെറിയാന്‍ Published on 24 December, 2022
ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ ?: (പി.പി.ചെറിയാന്‍)

ക്രിസ്തുവിന്റെ ജനനത്തിനു മൂന്ന് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്നു  ഗ്രീക്ക് തത്വചിന്തകന്മാരായ  സോക്രട്ടറീസ് , അരിസ്റ്റോട്ടില്‍ , മഹാനായ അലക്‌സാണ്ടര്‍ എന്നിവരുടെ ജനന-മരണ തിയ്യതികള്‍  ചരിത്ര രേഖകളില്‍ രേഖപെടുത്തിയിരിക്കുന്നതു ചെറുപ്പകാലങ്ങളില്‍  പാഠപുസ്തകങ്ങളില്‍ നിന്നും  നാം പഠിച്ചത് നമ്മുടെ സ്മ്രതി പഥത്തില്‍ ഇന്നും മായാതെ തങ്ങി നില്‍ക്കുന്നു .എന്നാല്‍  ലോക ചരിത്രത്തെ  ബി സിയെന്നും  എ ഡി യെന്നും രണ്ടായി വിഭാഗിച്ചുവെങ്കിലും   ചരിത്ര രേഖകളില്‍ രേഖപെടുത്തിയിട്ടില്ലാത്ത വിശുദ്ധ ബൈബിളില്‍ മാത്രം രേഖപെടുത്തപ്പെട്ടിട്ടുള്ള ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ? നൂറ്റാണ്ടുകളായി ഉത്തരം ലഭിക്കാത്ത  ഒരു  ചോദ്യമായി ഇന്നും അതവശേഷിക്കുന്നു. ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25 നാണ് എന്നതിന് ചരിത്ര രേഖകളോ, വേദപുസ്തക തെളിവുകളോ ഒന്നും തന്നെയില്ല. ഡിസംബര്‍ മാസം യെരുശലേമില്‍ കൊടും തണുപ്പിന്റെ സമയമാണ്. ഈ സമയത്ത് ആടുകളെ സംരക്ഷിക്കുന്നതിന് പുറത്ത് കാവല്‍ കിടക്കുന്ന പതിവ് അവിടെയുള്ള  ഇടയന്മാര്‍ക്കില്ല.

റോമന്‍ സാമ്രാജ്യത്തില്‍ സൂര്യന്റെ ഉത്സവദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഡിസംബര്‍ 25. ഈ ദിവസം തിരഞ്ഞെടുത്താണ്  ക്രൈസ്തവ  ജനത ക്രിസ്മസ് ദിനമായി കൊണ്ടാടുന്നതെന്നു പരസ്യമല്ലാത്ത രഹസ്യമാണ്

പാപമരണത്തിന് അധീനരായ ആദാമ്യ സന്തതികളെ വീണ്ടെടുത്ത്, നിത്യ ജീവന്റെ അവകാശികളാക്കുന്നതിന് സ്വര്‍ഗ്ഗ മഹിമകള്‍ വെടിഞ്ഞു ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ദൈവകുമാരെന്റെ ജനനത്തെ ഓര്‍ക്കുന്ന ദിനമാണ് ക്രിസ്മസ്എന്നതിന് രണ്ട് പക്ഷമില്ല .

യേശുവിന്റെ ജനനത്തിനുശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും മനുഷ്യര്‍ ഇന്നും അവന്റെ  ആളത്വത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും  അതുല്യ  മഹാത്മ്യത്തെ കുറിച്ചു  ചിന്തിച്ചും അത്ഭുതപ്പെട്ടുകൊണ്ടാണിരിക്കുന്നത്.

ക്രിസ്തുവിന്റെ  ജനനത്തില്‍  അവന്‍ ഹെരോദാ  രാജാവിനെ  തികച്ചും അസ്വസ്ഥനാക്കി. തന്റെ ജ്ഞാനത്താല്‍ ബാല്യകാലത്തു അവന്‍ ജറുസലേം ദേവാലയത്തിലെ പുരോഹിതമാരെയും ശാസ്ത്രിമാരെയും വേദപണ്ഡിതന്മാരെയും അദ്ഭുദപ്പെടുത്തി .തന്റെ പരസ്യ ശുശ്രുഷ   ആരംഭിച്ചതോടെ  അവന്‍ പ്രകൃതിയുടെ ഗതിയെ അടക്കി നിയന്ത്രിച്ചു. തിരമാലകളുടെ മുകളിലൂടെ അവന്‍ അനായാസം  നടന്നു. കടലിലെ ആര്‍ത്തലക്കുന്ന  തിരമാലകള്‍  അവന്റെ ശാസനയാല്‍ ശാന്തമായി .ഔഷധങ്ങള്‍  കൂടാതെ അവന്‍ അനേകായിരങ്ങളുടെ രോഗങ്ങള്‍ സൗഖ്യമാക്കി.

അവന്‍ യാതൊരു പുസ്തകവും എഴുതിയിട്ടില്ല എങ്കിലും അവനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ കൊണ്ട്  ലോകത്തിന്റെ ഗ്രന്ഥശാലകള്‍ നിറഞ്ഞിരിക്കുന്നു. അവന്‍ ഗാനങ്ങള്‍  ഒന്നും രചിച്ചിട്ടില്ല എങ്കിലും മറ്റേത് വ്യക്തിയേക്കാളും ,വിഷയത്തെകാളും കൂടുതല്‍ പാട്ടുകള്‍ അവനെപ്പറ്റി എഴുതപ്പെട്ടിട്ടുണ്ട് .

ലോക ചരിത്രത്തില്‍ മഹാന്മാര്‍ പലര്‍ വരികയും മണ്മറഞ്ഞു പോകുകയും ചെയ്തിട്ടുണ്ട് .എങ്കിലും അവന്‍ മരണത്തെ പരാജയപ്പെടുത്തി എന്നന്നേക്കും ജീവിക്കുന്നു .ഹെരോദാവിനു അവനെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല.സാത്താന്  അവനെ പ്രലോഭിപ്പിക്കാന്‍ കഴിവില്ലായിരുന്നു .ലോകത്തില്‍ ജീവിച്ചിട്ടുള്ള മറ്റെല്ലാവരും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരാജയത്തെ അഭിമുഖീകരിച്ചിട്ടുണ്ട് എന്നാല്‍ യേശുവിനു യാതൊരു പരാജയവും  നേരിട്ടിട്ടില്ല .ഈ അതുല്യ വ്യക്തിയുടെ ജീവിതം തികച്ചും അതിമനോഹരമായിരുന്നു .

എത്രയും  അത്ഭുതകരമായ ഒരാളത്വമായിരുന്നു അവനു ഉണ്ടായിരുന്നത് .'ഞാന്‍ ഈ മനുഷ്യന്‍ കുറ്റം ഒന്നും കാണുന്നില്ല' എന്ന് മാത്രമേ പീലാത്തോസിനെ അവനെ  കുറിച്ച് പറയുവാന്‍ കഴിഞ്ഞുള്ളൂ. 'ഈ മനുഷ്യന്‍ വാസ്തവമായി  നീതിമാന്‍ ആയിരുന്നു' എന്നാണ് റോമന്‍ പടയാളി പ്രഖ്യാപിച്ചത് .ദൈവം തന്നെയും സ്വര്‍ഗ്ഗത്തില്‍നിന്ന് അരുളി ചെയ്തത് 'ഇവന്‍ എന്റെ പ്രിയ പുത്രന്‍ ഇവനു  ചെവികൊടുപ്പിന്‍' എന്നായിരുന്നു'.

പിതാവായ ദൈവത്തിന്റേയും സ്തുതി ഗീതങ്ങള്‍ ആലപിക്കുന്ന സാറാഫുകളുടേയും സാമീപ്യം ഉപേക്ഷിച്ചു. ഭൂമിയില്‍ വരുന്നതിനും പശു തൊട്ടിയില്‍ ജനിക്കുന്നതിനും ജനനം മുതല്‍ പാവപ്പെട്ടവനായി, തലചായ്ക്കുന്നതിന് ഇടമില്ലാതെ കഴിയുന്നതിനും നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ, ന്യായ ശാസ്ത്രിമാര്‍, പരിശന്മാര്‍, പളളി പ്രമാണികള്‍ എന്നിവരുടെ അനീതികള്‍ക്കെതിരെ പോരാടി കുരിശില്‍ മരിക്കുന്നതിനും സ്വപുത്രനെ ഏല്‍പിച്ചു കൊടുക്കുന്നതിനു  ദൈവം തീരുമാനിച്ചത് തികച്ചും ധീരോചിതമായ നടപടി തന്നെ.

ക്രിസ്തുവിന്റെ അനുയായികളുടെ ഏറ്റവും പ്രധാനമായ ഗുണമേന്മയെന്നത് ധീരതയാണ്. ശീതോഷ്ണവാനായിരിക്കുക എന്നത് ക്രിസ്താനികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. യേശു മാട്ടിന്‍ തൊഴുത്തില്‍ ജനിച്ചു. പുല്‍തൊട്ടിയില്‍ കിടത്തി, കാല്‍വറി കുരിശില്‍ മരിച്ചു. എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സ്ഥാനം നാം ഇന്ന് ആഘോഷമാക്കി മാറ്റിയിട്ടുളള പുല്‍തൊട്ടിയിലോ, കുരിശിലൊ അല്ലായിരുന്നു. ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുവാനാണ് ആഗ്രഹിക്കുന്നത്.

ക്രിസ്തു പഠിപ്പിച്ചത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്നാണ്. ഇവിടെയാണ് ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം പ്രതിഫലിക്കുന്നത്.വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം ലഭിക്കാതെയിരിക്കുമ്പോള്‍, ദൈവത്തെ വിളിച്ചപേക്ഷിച്ചിട്ടും ഉത്തരം ലഭിക്കാതെയിരിക്കുമ്പോള്‍, സ്വര്‍ഗ്ഗം പോലും നിരസിക്കുമ്പോള്‍, ഉണ്ടാകുന്ന അനുഭവങ്ങള്‍ നേരിട്ട് രുചിച്ചറിയുവാന്‍ ക്രിസ്തുവിന് കഴിഞ്ഞു. എന്തുകൊണ്ട് ഇത്തരം അനുഭവങ്ങള്‍ നമുക്ക് പരീക്ഷിച്ചു നോക്കി കൂടാ ? ചില ദിവസങ്ങളെങ്കിലും പട്ടിണി കിടന്ന് പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുവാന്‍ എന്തുകൊണ്ട് നമുക്കൊന്ന് ശ്രമിച്ചു കൂടാ ?ക്രിസ്തുമസിനു  വലിയ ആഘോഷങ്ങളും വിരുന്നു സല്‍ക്കാരങ്ങളും സംഘടിപ്പിക്കുമ്പോള്‍ നമ്മിലര്‍പ്പിതമായിട്ടുളള ഉത്തരവാദിത്വം വിസ്മരിക്കരുത്

ദൈവം മാംസം ധരിക്കുകവഴി വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത് .മാംസധാരികളായ നാം ദൈവത്തെ ഉള്‍കൊള്ളുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കുമോ ?ദൈവാത്മാവ് നമ്മുടെ ജഡത്തില്‍ വ്യാപാരിക്കുവാന്‍ നാം നമ്മെ തന്നേ ഏല്പിച്ചുകൊടുക്കുമോ?താഴ്മയുടെയും ,സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതിഫലനമായിരികേണ്ടതല്ലേ നമ്മുടെ ജീവിതം ?.അതാണ് മറ്റുള്ളവര്‍ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നതും. ദൈവ പുത്രനായ ക്രിസ്തുവിന്റെ തിരുപിറവി ആഡംബരങ്ങള്‍ ഉപേക്ഷിച്ചും പൂര്‍വ്വ പിതാക്കന്മാര്‍ ഉയര്‍ത്തി പിടിച്ച സനാതന സത്യങ്ങള്‍ സ്വായത്തമാക്കിയും നമുക്ക് ലളിതമായി ആഘോഷിക്കാം.

തന്റെ ആളത്വത്തിലും പ്രവര്‍ത്തനങ്ങളിലും  ക്രിസ്തു അതുല്യനായി സ്ഥിതിചെയ്യുന്നു. അതേസമയം ഏറ്റവും എളിയവനായ  വിശ്വാസിക്കു  പോലും അവന്‍ രക്ഷകനും സ്‌നേഹിതനുമായി  അനുഭവപ്പെടുകയും ചെയ്യുന്നു .അതെ യേശു അത്ഭുതവാന്‍ തന്നെ!    അവനെ വണങ്ങി നമസ്‌കരിക്കുന്നതിലൂടെ  ക്രിസ്തുമസ്സിന്റെ യഥാര്‍ത്ഥ ധന്യത നമുക്കു സ്വായത്തമാക്കാം 

പി പി ചെറിയാന്‍

Join WhatsApp News
JJ 2022-12-24 17:15:32
ക്രിസ്തുവിനു മുൻപേ കലണ്ടർ ഉണ്ടായിരുന്നു ജൂദന്റെ കയ്യിൽ. ഡിസംബറിൽ ആട്ടിടയന്മാർ ആടിനെ മേയിക്കുകയില്ല എന്ന് പറയാൻ എന്താണ് തെളിവ്. ഇപ്പോൾ ഇന്നത്തെ മോഡേൺ സംകാരത്തിൽ ആരും ആടിനെ മേയിക്കുന്നില്ല. അതുകൊണ്ടു അന്ന് ഇത് നടന്നില്ല എന്നതിന് അർഥം ഇല്ല. സാഹചര്യ തെളിവ് പ്രകാരം, ജൂദന്റെ കലണ്ടർ പ്രകാരവും ഡിസംബർ തന്നെ ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്തും എഴുതാം എന്നുള്ളത് കൊണ്ട് വെറുതെ തള്ളി വിടല്ല്. വെറും പെന്തിക്കോസ്ത് തള്ള് എന്ന് കൂട്ടിയാൽ മതി ഇതിനെ.
JACOB THOMAS VILAYIL 2022-12-29 03:14:42
"What is probably the first mention of Jesus’ birth on December 25 dates back to the 3rd century, when Hippolytus of Rome wrote, “The first advent of our Lord in the flesh, when he was born in Bethlehem, was December 25th, Wednesday” (Commentary on Daniel, tr. by Schmidt, T. C., 2010, Book 4, 23.3). The earliest mention of some sort of observance on that date is in the Philoclian Calendar, representing Roman practice, of the year 336"- copied. So as there is no biblical date to corroborate the claim- Dec 25th as the day of the birth of Jesus, it is accepted and set by the emperors of Rome who patronized Christianity. Even the year is in doubt. Keep on reading- Even a simple Google search can set you on the right track .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക