Image

വിതച്ചത് കൊയ്യുന്ന ചൈന (ലേഖനം: സാം നിലമ്പള്ളില്‍)

Published on 24 December, 2022
വിതച്ചത് കൊയ്യുന്ന ചൈന (ലേഖനം: സാം നിലമ്പള്ളില്‍)

കൊറോണ വൈറസിനെ ചൈന അവരുടെ ലാബില്‍ കൃത്രിമമായി നിര്‍മ്മിച്ചതാണന്നും ദുഷ്ടമനസോടെ ലോകത്തിലേക്ക് തുറന്നുവിട്ടതാണന്നും ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞതൊന്നും ആരാജ്യം അംഗീകരിച്ചിരുന്നില്ല. ചൈനയില്‍ കോവിഡ് വ്യാപകമായിട്ടില്ലെന്നും 5000 ല്‍പരം ആളുകള്‍മാത്രമെ മരിച്ചിട്ടുള്ളെന്നുമാണ് ഇത്രനാളും പറഞ്ഞുകൊണ്ട ിരുന്നത്. ഇരുമ്പുമറക്കുള്ളില്‍ എന്താണ് സംഭവിച്ചുകൊണ്ട ിരിക്കുന്നതെന്ന് ലോകത്തിന് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.

അതിശക്തമായ ലോക്ഡൗണിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിക്ഷേധിക്കാന്‍ തുടങ്ങിയപ്പോളാണ് അല്‍പമെങ്കിലും വാര്‍ത്തകള്‍ വെളിയിലേക്ക് വന്നുതുടങ്ങിയത്. കോവിഡിന്റെ പുതിയൊരുവകഭേദം രൂപപ്പെട്ടെന്നും അത് പഴയതിനേക്കാള്‍ രൂക്ഷമാണന്നും ലക്ഷക്കണക്കിന് ആളുകളിലേക്കാണ് രോഗം വ്യാപിക്കുന്നതെന്നും ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചുകൊണ്ട ിരിക്കയാണന്നും ചൈനസമ്മതിച്ചത് ഇപ്പോളാണ്. ലോക്ഡൗണിന്റെ ഫലമായി ഇക്കോണമി തകര്‍ച്ചയുടെ വക്കിലെത്തിയപ്പോളാണ് ചൈനക്ക് വകതിരിവുണ്ട ായത്. ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇന്‍ഡ്യയുടെ അതിര്‍ത്തിയ്ല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്തുകൊണ്ട ിരിക്കയാണ് ചൈന. ദുഷ്ടമനസോടെ കോവിഡ് വൈറസിനെ ലോകത്തിലേക്ക് തുറന്നുവിട്ട ഈ വൃത്തികെട്ട രാഷട്രം ഇപ്പോള്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ട ിരിക്കുന്നു. നേരിട്ട് യുദ്ധംചെയ്യാതെ വൈറസ്‌യുദ്ധം നടത്തി അമേരിക്കയെയും യൂറോപ്പിനെയും തളര്‍ത്താമെന്നാണ് ചൈന വിചാരിച്ചത്. അങ്ങനെ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാം. കഴിഞ്ഞ പത്തുവര്‍ഷം മുന്‍പുവരെ ഒന്നുമല്ലാതിരുന്ന രാജ്യം വന്‍ശക്തിയാകാന്‍ വളംവെച്ചുകൊടുത്ത് അമേരിക്കതന്നെയാണ്.

അടുത്ത ആറുമാസങ്ങള്‍ക്കുള്ളില്‍ 10% ജനങ്ങള്‍ക്ക് രോഗബാധയുണ്ട ാകുമെന്നും പത്തുക്ഷംപേര്‍ മരിക്കുമെന്നും പറയുന്നത് ചൈനീസ് അധികാരികള്‍തന്നെ. വുഹാനില്‍ വൈറസ് പൊട്ടിപുറപ്പെട്ടപ്പോള്‍ അവിടെതന്നെ അതിനെ തളക്കാമായിരുന്നിട്ടും ദുഷ്ടമനസോടെ ലോകത്തിലേക്ക് തുറന്നുവിട്ടതിന്റെ അനന്തരഫലമാണ് ചൈനയിപ്പോള്‍ അനുഭവിക്കുന്നത്. ഈ പുതിയ വൈറസും അവരുടെ ലാബില്‍ നിര്‍മ്മിച്ചതാണോയെന്ന് സംശയിക്കേണ്ട ിയിരിക്കുന്നു. സ്വാഭാവികമായ ഒന്നായിരുന്നെങ്കില്‍ അത് ലോകവ്യാപകമായ നാശംവിതക്കില്ലായിരുന്നു. ഉദാഹരണം ആഫ്രിക്കയില്‍ ഉടലെടുത്ത എബോണ വൈറസ്സ്. ഏതാനുംപേരുടെ ജീവനെടുത്തപ്പോള്‍തന്നെ അതിനെ നിയന്ത്രിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞു.. അതുപോലെ ലോകത്ത് ഉടലെടുത്ത പല വൈറസ്സുകളെയും ഇല്ലാതാക്കാന്‍ ആധുനിക ശാസ്ത്രത്തിന് സാധിച്ചു. കോവിഡ് 19 ഉം അതിന്റെ വകഭേദമായി ഉടലെടുത്ത പുതിയ വകഭേദവും ലോകരാജ്യങ്ങളെ സാമ്പത്തികമായി നശിപ്പിക്കണമെന്ന ദുരുദ്ദേശത്തോടുകൂടി കൃത്രിമമായി നിര്‍മ്മിച്ചതാണന്ന് തെൡുകൊണ്ട ിരിക്കയാണ്. അത് അവര്‍ക്കുതന്നെ പാരയാകുമെന്ന് വിചാരിച്ചുകാണുകില്ല.

ലോകരാജ്യങ്ങള്‍, പ്രതേകിച്ച് അമേരിക്ക, സൂഷ്മതയോടെ കൈകര്യംചെയ്യേണ്ട വിഷയമായിരിക്കയാണ് പുതിയ വൈറസ്സിന്റെ വ്യാപനം. കഴിഞ്ഞപ്രാവശ്യം പുതിയൊരു അനുഭവമായതുകൊണ്ട ് വേണ്ട ത്രമുന്‍കരുതലുകള്‍ എടുക്കാന്‍ സാധിച്ചില്ല. അതിന്റെഫലമായി ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകകയും ഭരണമാറ്റംതന്നെ സംഭവിക്കാന്‍ ഇടയാകുകയും ചെയ്തു. മുന്‍ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകര്‍ത്താക്കള്‍ കരുതലെടുക്കുമെന്ന് വിചാരിക്കാം. ചൈനയെ പൂട്ടുകതന്നെയാണ് വേണ്ട ത്., കുറെ വര്‍ഷത്തേക്ക് ലോക്ക്ഡൗണിലിടുക. അവര്‍ പടച്ചുവിടുന്ന സാധനങ്ങള്‍ ബഹിഷ്‌കരിക്കുക. ഷി ജിന്‍ പിങ്ങിനെ വളരാന്‍ അനുവദിക്കരുത്. അവന്‍ വളര്‍ന്നാല്‍ ലോകത്തിന്റെ നാശമായിരിക്കും ഫലം.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

# covid cases rise in china

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക