Image

നക്ഷത്രങ്ങൾ ഉറങ്ങാത്ത ഗ്രാമത്തിൽ 500 കോടിയുടെ മിറക്കിൾ: മാര്‍ സ്ലീവാ മെഡിസിറ്റി-- ആരോഗ്യക്ഷേത്രമെന്ന ബ്രാന്‍ഡ്  (കുര്യന്‍ പാമ്പാടി)  

കുര്യന്‍ പാമ്പാടി Published on 24 December, 2022
നക്ഷത്രങ്ങൾ ഉറങ്ങാത്ത ഗ്രാമത്തിൽ 500 കോടിയുടെ  മിറക്കിൾ: മാര്‍ സ്ലീവാ മെഡിസിറ്റി-- ആരോഗ്യക്ഷേത്രമെന്ന ബ്രാന്‍ഡ്  (കുര്യന്‍ പാമ്പാടി)  

മലഞ്ചെരിവിലെ റബര്‍കാടുകള്‍ വെട്ടിയിറക്കി പതിനായിരക്കണക്കിപ്പിനു ലോഡ് ചുവന്ന മണ്ണ് വകഞ്ഞു മാറ്റി കെട്ടിപ്പൊക്കിയ ഒരു ഇന്ദ്രപുരിയുണ്ട് കോട്ടയം ജില്ലയിലെ പാലാക്കടുത്ത ചേര്‍പ്പുങ്കല്‍ ഗ്രാമത്തില്‍.--മാര്‍ സ്ലീവാ മെഡിസിറ്റി. എഴുപതു വര്‍ഷം മുമ്പ് പിറന്നു വീണ പാലാ കത്തോലിക്കാ രുപതയുടെ അംഗങ്ങള്‍ 'വിറകു വെട്ടിയും വെള്ളം കോരിയും' പടുത്തുയര്‍ത്തിയ സൂപ്പര്‍ സ്‌പെഷ്യാല്‍റ്റി ഹോസ്പിറ്റല്‍.

മാര്‍ സ്ലീവാ മെഡിസിറ്റി-- ആരോഗ്യക്ഷേത്രമെന്ന ബ്രാന്‍ഡ്    

മുപ്പതു ഏക്കറില്‍ സെല്ലര്‍ മുതല്‍ ആട്രിയം വരെ എട്ടു നിലകളിലായി അഞ്ചരലക്ഷം ച. അടി ഫ്‌ലോര്‍ സ്‌പേസ്. സെന്‍ട്രല്‍ എയര്‍ കണ്ടിഷനിംഗ്. 1500 സ്റ്റാഫ്. 150 ഡോക്ടര്‍മാര്‍, 450 നഴ്സുമാര്‍, 15  വര്‍ഷമായി നടക്കുന്ന നഴ്സിംഗ് കോളജ്, വിപുലമായ ഫാര്‍മസി, രാപകല്‍ തുറന്നിരിക്കുന്ന ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്റ്. വിളിച്ചാല്‍ ബിസി ആണെങ്കില്‍  തിരികെ വിളിക്കുന്ന സംസ്‌ക്കാരം. പരിചയസമ്പന്നനായ സിഇഒ,.

മോൺ കണിയോടിക്കൽ ഡോക്ട്രേറ്റെടുത്ത ജർമ്മൻ റൈൻ വാലിയിലെ വാലൻഡർ വാഴ്സിറ്റി

ജില്ലാ ആസ്ഥാനമായ കോട്ടയത്തിനു 'സിറ്റി ഓഫ് ലാറ്റക്‌സ്, ലിറ്ററസി ആന്‍ഡ് ലേക്സ്' എന്ന് പേരു കിട്ടാന്‍ കാരണം പാലാ നഗരത്തെ പരിരംഭണം ചെയ്യുന്ന പതിനായിരക്കണക്കിന് ഏക്കര്‍ റബര്‍ തോട്ടങ്ങളാണ്.  1922ല്‍ ജെജെ മര്‍ഫി എന്ന ഐറിഷ് പ്ലാന്റര്‍ മുണ്ടക്കയത്തിനടുത്ത  കൂട്ടിക്കലില്‍ തിരുവിതാംകൂറിലെ ആദ്യത്തെ വന്‍കിട തോട്ടം  സ്ഥാപിച്ച  അതേ കാലയളവില്‍ പാലായിലും റബര്‍  എത്തി.  അനേകവര്‍ഷക്കാ  ലം  മധ്യവര്‍ഗ്ഗ സമ്പദ് വ്യവസ്ഥയുടെ ഊടും പാവും ചെയ്ത  മരങ്ങള്‍.

2000ലെ ജൂബിലി സ്മരണിക; ഒടുവിലത്തെ കാരണവര്‍ മീനച്ചില്‍ കെകെ ഭാസ്‌കരന്‍ കര്‍ത്താ (102)

1950ല്‍ രൂപതയുടെ ആദ്യ ബിഷപ്പായി ചാര്‍ജെടുത്ത  ഹൈസ്‌കൂള്‍ അധ്യാപകന്‍  ഫാ. സെബാസ്റ്റിയന്‍ വയലില്‍ ആദ്യം ചെയ്തത് മീനച്ചില്‍ ആറിന്റെ തീരത്ത് സെന്റ് തോമസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനു തറക്കല്ലിടുകയാണ്. തദ്ദേശീയരുടെ ആദ്യത്തെ കോളജ്.  ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ചെത്തിയ  ഡോ. പിജെ   തോമസിനെ പ്രിന്‍സിപ്പല്‍ ആക്കി.  ജോസഫ് പള്ളിക്കാപറമ്പില്‍ ആണ് ബിഷപ് എമാരിറ്റസ്. മൂന്നാമത് വന്നയാള്‍ കയ്യൂരിന്റെ പ്രിയ പുത്രന്‍  ജോസഫ് കല്ലറങ്ങാട്ട്.

ജസ്റ്റിന്‍ തോമസ്, ഫാ. പാറേക്കാട്ട്, ഫാ. കുന്നക്കാട്ട്, മോണ്‍ കൊല്ലിത്താനത്തുമലയില്‍

രൂപതയില്‍ ഇരുനൂറോളം പള്ളികള്‍. എല്ലറ്റിനോടും ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍. പത്തു കോളജുകള്‍, എന്‍ജിനീയറിങ്, നഴ്സിംഗ്, ഫാര്‍മസി, സിവില്‍ സര്‍വീസസ് അക്കാദമി ഏറ്റവും ഒടുവിലായി ഇന്നല്ലെങ്കില്‍ നാളെ ജില്ലയിലെ ആദ്യത്തെ പ്രൈവറ്റ് മെഡിക്കല്‍ കോളേജ് ആക്കാന്‍ സുസജ്ജമായ സൂപ്പര്‍ സ്‌പെഷ്യാല്‍റ്റി  ഹോസ്പിറ്റല്‍. എറണാകുളത്തെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് അത്തരമൊരു മെഡിക്കല്‍ കോളജ് മാത്രമല്ല ഒരു ഡീംഡ് യൂണിവേഴ്സിറ്റി കൂടിയാണ്.

കൃപാവരം: ജോസഫ് മാര്‍ കല്ലറങ്ങാട്ട്

മീനച്ചില്‍ ആറ്റില്‍ നിഴല്‍ വീഴ്ത്തി നില്‍ക്കുന്ന മാര്‍ സ്ലീവാ തീര്‍ഥാടന ദേവാലയവും അതിനോട് ചേര്‍ന്നുള്ള മാര്‍വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളേജുമാണ് മെഡിസിറ്റി നിര്‍മ്മിക്കാനുള്ള മനക്കരുത്ത് രൂപതയ്ക്ക് നല്‍കിയത്.  പലരുടെയും കൈവശമുണ്ടായിരുന്ന ഭൂമി സെന്റ് സെന്റായി വാങ്ങിക്കൂട്ടുകയായി
രുന്നു. സെന്റിന് തുടക്കത്തില്‍ 15000 രൂപ വീതം  വിലകൊടുത്ത്.

വിന്‍ഡോസ് ടു ഹെവന്‍ കോപ്പി ഫ്രാന്‍സിസ് പാപ്പക്ക് സമര്‍പ്പിക്കുന്നു

ഇന്ന് ഗ്രാമത്തിലെ ഭൂമിയുടെ വില സെന്റിന് രണ്ടരലക്ഷമായിട്ടുണ്ട്.  നാലുചുറ്റുപാടുമുള്ള റോഡുകളുടെ വശങ്ങളില്‍ എന്തെല്ലാം മണിമന്ദിരങ്ങളാണ് പൊന്തിവന്നിട്ടുള്ളത്! ഹോസ്റ്റലുകള്‍, ഷോപ്പിംഗ് കോമ്പ്‌ലെക്‌സുകള്‍, റസ്റ്റോറന്റുകള്‍.

തീയേറ്റര്‍ പോലുള്ള സ്വീകരണ ഹാള്‍

ലോകത്തിനു ഏറ്റവും കൂടുതല്‍ വൈദികരെയും കന്യാസ്ത്രരീകളെയും സംഭാവന  ചെയ്ത  രൂപത എന്ന നിലയില്‍ റിക്കാര്‍ഡ്ബുക്കുകളില്‍  സ്ഥാനം പിടിച്ചതിട്ടുണ്ട് പാലാ.  അവരെങ്ങനെ പണം സമാഹരിച്ച് ഇങ്ങിനെ ഒരു മഹാപ്രസ്ഥാനം കെട്ടിപ്പടുത്തു? ലോകത്തിലേറ്റവും സമ്പത്തു കൈകാര്യം ചെയ്യുന്ന ആത്മീയ സ്ഥാപനങ്ങളില്‍ ഒന്ന് വത്തിക്കാന്‍ എന്ന് ഓര്‍മ്മിച്ചാല്‍ മതി.  

രാപ്പകല്‍ സിസി ടിവി

നാട്ടിലും വിദേശത്തുമുള്ള മികച്ച പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിച്ചു പ്രാവീണ്യം നേടിയവരുടെ ഒരു ടീമിനെ ഒരുക്കൂട്ടാന്‍ കഴിഞ്ഞുവെന്നതാണ് രൂപതയുടെ വിജയം. ഉദാഹരണത്തിന് ജര്‍മനിയില്‍ റൈന്‍ നദീത്രരത്തെ  കോബ്ലെന്‍സ് സര്‍വകലാ ശാലയില്‍ നിന്നു ഡോക്ട്രേറ് നേടിയ ആളാണ് ഇപ്പോഴത്തെ മാനേജിങ് ഡയറക്ടര്‍  ജോസഫ് കണിയോടിക്കല്‍.

ഫിനാന്‍സ് ഡയറക്ടര്‍ ഫാ, ബിജു കുന്നക്കാട്ടിനുള്ള രണ്ടു മാസ്റ്റേഴ്സില്‍ ഒന്ന് മാര്‍ക്കറ്റിങ്ങില്‍ ബാങ്കോക്കില്‍ നിന്നാണ്. ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ പാറേക്കാട്ടിലിന്റെ  ഡോക്ട്രേറ്റു റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണെങ്കിലും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ല്‍  മാസ്റ്റേഴ്‌സുമുണ്ട്.

മാര്‍ സ്ലീവാ പള്ളി വികാരി ജോസഫ് പാനംപുഴ, മെമ്പര്‍ രാജേഷ് ചരളിയില്‍

പണം സ്വരൂപിക്കുന്നത്തിനു 'ഇന്നവേറ്റിവ്' ആയ ആശയങ്ങള്‍ സ്വീകരിച്ചു. ഒന്ന്,  രൂപതയുടെ ഇരുനൂറോളം ഇടവകകളില്‍ ഓരോന്നിനും ടാര്‍ഗറ്റ് നിശ്ചയിച്ചു. നാട്ടിലും വി ദേശത്തുമുള്ള രുടെ സംഭാവകള്‍ കൈനീട്ടി സ്വീകരിച്ചു. മൂന്നുലക്ഷം,  ആറു ലക്ഷം, പത്തു ലക്ഷം സംഭാവന ചെയ്തവരുടെ പേരില്‍  മുറികള്‍ നിര്‍മ്മിച്ച്  ബോര്‍ഡ് സ്ഥാപിച്ചു. മുകളിലെ നിലകളില്‍ ചുറ്റിക്കറങ്ങിയാല്‍ ഓസ്റ്റിന്‍, സ്യുറിക്, സിംഗപ്പൂര്‍, അബുദാബി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് സംഭാവനകള്‍ എത്തിയിട്ടുണ്ടെന്നു വ്യകതമാകും. മെഡിസിറ്റി ഒരു മിനിയേച്ചര്‍ ലോകം!

മെഡിസിറ്റിയുടെ പ്രാരംഭ ദശയില്‍ കൈപിടിച്ച് നടത്തിയ മോണ്‍. എബ്രഹാം കൊ ല്ലിത്താനത്തുമലയിലി
ന്റെ നേതൃത്വത്തിലുള്ള ടീമിനും  ക്രെഡിറ് നല്‍കിയേ തീരൂ.

പഞ്ചായത് പ്രസിഡന്റ്  നിമ്മിമോളും ട്വിങ്കിളും

ആയിരം വര്‍ഷത്തെ ലിഖിത ചരിത്രമുള്ള പള്ളിയാണ് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീബാ ദേവാലയം. ക്രിസ്തുശിഷ്യ
നായ തോമ്മാ സ്ലീവാ ചെരുപ്പ് മറന്നു വച്ച സ്ഥലമാണ് ചെരിപ്പിങ്കല്‍  എന്നതു ലോപിച്ച് ചേര്‍പ്പുങ്കല്‍ ആയതെന്നാണ് വിശ്വാസം. എല്ലാവെള്ളിയാഴ്ചകളിലും പള്ളിക്കു ലക്ഷങ്ങള്‍ വരുമാനം നേടിക്കൊടുക്കുന്ന തീര്‍ത്ഥാടക പ്രവാഹം ഉണ്ട്.

മീനച്ചില്‍ രാജ്യം ഭരിച്ചിരുന്ന  കര്‍ത്താക്കന്മാര്‍  മീനച്ചില്‍ നദീതീരത്തു സൗജന്യമായി നല്‍കിയ സ്ഥലത്താണ് രൂപതയിലെ 'വലിയ  പള്ളി' എന്ന സെന്റ് തോമസ് കത്തീഡ്രല്‍ സ്ഥിതിചെയ്യുന്നത്. ആദ്യത്തെ പള്ളി പലതവണ പൊളിച്ച് പണിതു. അതിനോട് ചേര്‍ന്നാണ് 1981ല്‍ ഇ ഗ്ലിഷ് കത്തീഡ്രലിലെ ശൈലിയില്‍ പുതിയ പള്ളിപണിതു വെഞ്ചരിച്ചത്. 1986ല്‍ പിതാവിനെ അവിടെതന്നെ അടക്കി.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് രാജസ്ഥാനിലെ മേവാറില്‍ നിന്ന് മധുര വഴി പാലാക്കടുത്ത മേവിടയില്‍ എത്തി രാജവംശം സ്ഥാപിച്ചവരാണ് കര്‍ത്താക്കന്മാര്‍ എന്നാണ് ചരിത്രം. എതിരവന്‍ കതിരവന്‍ ആയിരുന്നു അവസാനത്തെ രാജാവ്. പഴമയുടെ ഓര്‍മ്മയ്ക്ക് വലിയ കൊട്ടാരം, കൊച്ചുകൊട്ടാരം എന്നീ സ്ഥലപ്പേരുകള്‍ ഇന്നുമുണ്ട്. 16  വര്‍ഷം മുത്തോലി പഞ്ചായത് പ്രസിഡന്റ് ആയിരുന്ന ഒടുവിലത്തെ കാരണവര്‍ കെകെ ഭാസ്‌കരന്‍ കര്‍ത്ത (102)  ഇക്കഴിഞ്ഞ ജൂണ്‍ 12നു  അന്തരിച്ചു. കത്തീഡ്രലിന്റെ ജനുവരി 5.6 തീയതികളില്‍ നടക്കുന്ന രാക്കുളി പെരുന്നാളിന് തേക്കിന്‍ കൊടിമരം എത്തിക്കുന്നതും ആദ്യത്തെ തിരി കൊളുത്തുന്നതും കര്‍ത്താക്കന്മാരാണ്.
 
വയലില്‍ പിതാവ് 1976ല്‍  ഹൃദ്രോഗ ബാധിതനായി വിശ്രമത്തിനായി ന്യൂ യോര്‍ക്കിലെ മന്‍ഹാറ്റനിലെ ആശ്രമ ദേവാലയത്തില്‍ കഴിയുമ്പോള്‍ അന്നവിടെ ഉണ്ടായിരുന്ന ഞാന്‍  പോയി കണ്ടതും അദ്ദേഹവുമായുള്ള  അഭിമുഖം മനോരമയില്‍ പ്രസിദ്ധീകരിച്ചതും മനസ്സില്‍ പച്ച പിടിച്ച് നില്‍ക്കുന്നു.

ചേര്‍പ്പുങ്കല്‍ പള്ളി പെരുന്നാളിന് യേശുദാസിന്റെ ഗാനമേള കേള്‍ക്കാന്‍ മുട്ടറ്റം മാത്രം നിറഞ്ഞ മീനച്ചില്‍ നീന്തികടന്നത് ഓര്‍ക്കുന്നു. 1975ല്‍  സെന്റ് തോമസ് കോളേജിന്റെ രജത ജൂബിലിക്ക് മുഹമ്മദ് റാഫിയുടെ പാട്ടു കേള്‍ക്കാന്‍ പോയത് എങ്ങിനെ മറക്കും! സംഗീതം പഠിച്ചു  അദ്ധ്യാപകന്‍  ആയ പിതാവിനെ  സ്‌കൂട്ടറിന്റെ  പിന്‍സീറ്റില്‍ ഇരുത്തി കൊച്ചുവെളുപ്പാന്‍ കാലത്തെ കൊടും തണുപ്പത്തായിരുന്നു മടക്കം.  റാഫിയുടെ 'ചാന്ദ് വിന്‍ കാ ചാന്ദ് ഹോ' മനസില്‍ മുഴങ്ങി നിന്നതിനാല്‍ തണുപ്പ് അറിഞ്ഞതേയില്ല.

പതിമൂവായിരം വോട്ടര്‍മാരും 13 വാര്‍ഡുമുള്ള കൊഴുവനാല്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡാണ്  ചേര്‍പ്പുങ്കല്‍. എട്ടാം വാര്‍ഡിലെ എഞ്ചിനീയറിങ്  കോളജ്  അധ്യാപിക  നിമ്മിമോള്‍ ട്വിങ്കില്‍  ആണ് പ്രസിഡണ്ട്.  പതിനാലു ജീവനക്കാരുടെ പ്രതിമാസ ശമ്പളമായ എട്ടുലക്ഷം രൂപ നല്‍കാന്‍  ബുധ്ധിമൂ ട്ടിയിരുന്ന പഞ്ചായത്തിന്  മെഡിസിറ്റിയില്‍ നിന്ന് ലഭിക്കുന്ന 33 ലക്ഷം രൂപയുടെ നികുതിവരുമാനം സ്വര്‍ഗ്ഗത്തില്‍ നിന്നു മന്നാ ലഭിച്ചതുപോലെയാണെന്നു  നിമ്മിമോള്‍ പറയുന്നു.

' പഞ്ചായത്തില്‍ എല്ലാവര്‍ക്കും നടന്നു കയറാവുന്ന അടുപ്പത്തില്‍ ഒരു വേള്‍ഡ്  ക്ലാസ് ആശുപത്രി വന്നത് ഞങ്ങളുടെ ഭാഗ്യം. ആശുപത്രിയില്‍ നിന്ന് ഏറ്റവും ദൂരെ--ആറു കി മീ അകലെ--കിടക്കുന്ന തോടാനാല്‍  വെസ്റ്റില്‍ ഒരു പ്രൈമറി ഹെല്‍ത് സെന്റര്‍ തുടങ്ങുന്ന കാര്യം ആശുപത്രി അധികൃതര്‍ക്കു  ആലോചിക്കാ
വുന്നതാണ്.'

ഭൗതികവും ആത്മീയവുമായ നല്‍വരങ്ങള്‍ സമന്വയിപ്പിച്ചുള്ള  വികസന മാതൃകയാണ് ഇടയന്‍ കല്ലറങ്ങാട്ട് നടപ്പാക്കുന്നത്. അടുത്ത വര്‍ഷവും വരും ദശകവും പുതിയ നൂറ്റാണ്ടും കണ്ടുകൊണ്ടുള്ള  വികസന മന്ത്രം.   ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂരില്‍ ജനിച്ചു 1982ല്‍ വൈദികപട്ടവും 2004 ല്‍ മെത്രാന്‍ പദവിയും ലഭിച്ച ആളാണ്. 66 വയസ്സിന്റെ ചെറുപ്പം.

റോമിലെ ഗ്രിഗോറിയന്‍  യൂണിവേഴ്സിറ്റിയില്‍ നിന്നും ദൈവ ശാസ്ത്രത്തില്‍ ഡോക്ട്രേറ്റ്. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തില്‍ അധ്യാപകനായി. പൂവരണി ഇടവകയിലെ ജോസഫ് സ്രാമ്പിക്കലിനെ മെത്രാനായി അഭിഷേകം ചെയ്യാന്‍ ബ്രിട്ടനിലെ പ്രെസ്റ്റണില്‍ പോയി.
 
യോഗവിദ്യ  ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് അനുരൂപമാണെന്നു വിധിക്ക് കമ്മീഷന്റെ അധ്യക്ഷന്‍ ആയിരുന്നു. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകണമെന്ന പ്രോലൈഫ് പ്രസ്ഥാനത്തെ പിന്തുണക്കുന്നു.  ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള വിവാദങ്ങളിലും കുലുങ്ങാത്ത ആള്‍.

ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകങ്ങള്‍ രചിട്ടുണ്ട്.അവയില്‍ വിന്‌ഡോസ് ടു ഹെവന്‍ എന്ന ഇംഗ്ലീഷ് ഗ്രന്‍ഥം ഫാന്‍സിസ് മാര്‍പാപ്പക്കു സമര്‍പ്പിക്കുകയുണ്ടായി.  

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക