Image

പാലാപ്പള്ളി...തിരുപ്പള്ളി (രാജു മൈലപ്രാ)

Published on 26 December, 2022
പാലാപ്പള്ളി...തിരുപ്പള്ളി (രാജു മൈലപ്രാ)

സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം നല്‍കിക്കൊണ്ട് അങ്ങനെ ഒരു ക്രിസ്മസ് കൂടി കടന്നുപോകുന്നു. 

സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറപ്പിച്ചുകൊണ്ട്, എറണാകുളത്തെ ഒരു പള്ളി ലോകത്തിനു തന്നെ 'കേരളാ മോഡല്‍' മാതൃകയായി. പുരോഹിതന്റെ പിന്‍ഭാഗമാണോ, മുന്‍ഭാഗമാണോ വിശ്വാസികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടതെന്ന് എന്നുള്ളതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. 

'പാലാപ്പള്ളി തിരുപ്പള്ളി....
പള്ളിക്കുന്നിലെ പട
പൂഴിയ്ക്കങ്കമൊരുങ്ങുന്നേ...'

എന്ന പാട്ടിന്റെ അകമ്പടിയോടെയായിരുന്നു അടിയുടെ പൂരം.
ചുമ്മാതിരുന്നിടത്ത് ചുണ്ണാമ്പുകൊണ്ട് പൊള്ളിച്ച അവസ്ഥ. 

ഈ കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കമൊക്കെ കാണുമ്പോള്‍, നിങ്ങള്‍ തിരിഞ്ഞുനിന്നു പ്രാര്‍ഥിച്ചാല്‍, അല്ലെങ്കില്‍ നേരേ നിന്ന് പ്രാര്‍ഥിച്ചാല്‍ ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന അംഗീകരിക്കില്ലെന്ന് ദൈവം തമ്പുരാന്‍ ഇവരോട് നേരിട്ട് കല്‍പിച്ചതാണെന്നു തോന്നുന്നു. 
ഏതായാലും പ്രേക്ഷകര്‍ക്ക് ഇതൊരു നല്ല ദൃശ്യവിരുന്നായി. 

പല പള്ളികളില്‍ നിന്നുമുള്ള പാതിരാ കുര്‍ബാനയുടെ ദൃശ്യങ്ങളും ചാനലുകളില്‍ കണ്ടു. ചൈനീസ് നിര്‍മ്മിതമായ ഉണ്ണിയേശുവിന്റെ പ്ലാസ്റ്റിക് പാവയും തിരുക്കരങ്ങളില്‍ വഹിച്ചുകൊണ്ട് വഹിച്ചുകൊണ്ട് ബിഷപ്പുമാര്‍ നടത്തിയ 'ഷോ' കണ്ടപ്പോള്‍ സത്യത്തില്‍ എനിക്കൊരു സഹതാപമാണ് തോന്നിയത്. ദോഷം പറയരുതല്ലോ- അവരുടെ വേഷഭൂഷാദികളൊക്കെ അടിപൊളിയായിരുന്നു. 

വേള്‍ഡ് കപ്പ് മത്സരത്തില്‍ അര്‍ജന്റീനയ്ക്കുവേണ്ടി മലയാളികള്‍ ഇത്രയധികം ആര്‍പ്പുവിളി നടത്തിയതും, തമ്മില്‍ത്തല്ലിയതും എന്തിനാണെന്ന് എനിക്ക് മനസിലായില്ല. മലയാളി പോയിട്ട്, ഒരു ഇന്ത്യക്കാരന്‍ പോലും ഒരു ടീമിലും ഉണ്ടായിരുന്നില്ല. 

ഒരുപക്ഷെ എന്റെ 'സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്' മോശമായിരിക്കാം. 

പല്ല് നിരതെറ്റിയതാണെന്നുള്ള കുറ്റം കണ്ടുപിടിച്ച് ആദിവാസി യുവാവിന് ഫോറസ്റ്റ് ഉദ്യോഗസ്ഥനായുള്ള ജോലി നിഷേധിച്ചു. എഴുത്തുപരീക്ഷയിലും, കായികശേഷി ഇന്റര്‍വ്യൂവിലും പാസായ യുവാവിനോടാണ് ഈ അനീതി കാട്ടിയത്. 

ഈ യുവാവിനോട് തനിക്ക് സഹതാപം ഉണ്ടെന്നും, എന്നാല്‍ പി.എസ്.സിയുടെ നിബന്ധന മറികടന്ന് സര്‍ക്കാരിന് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്നും വകുപ്പ് മന്ത്രി പറഞ്ഞത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. മരംമുറി കേസില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയ മന്ത്രിയാണ് ഇത് പറഞ്ഞത്. പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിബന്ധനകള്‍ കാറ്റില്‍പ്പറത്തി, യഥേഷ്ടം പിന്‍വാതില്‍ നിയമനം നടത്തുന്ന ഒരു സംവിധാനം, ഈ ആദിവാസിക്ക് അര്‍ഹതപ്പെട്ട ജോലി നിഷേധിച്ചത് കഷ്ടമായിപ്പോയി. 

'പി.എസ്.സി നിയമമല്ലേ നമ്മള്‍ക്ക് എന്തുചെയ്യാന്‍ കഴിയും?' എന്നുള്ള പരിഹാസമെങ്കിലും മന്ത്രിക്ക് ഒഴിവാക്കാമായിരുന്നു. 

ഏതായാലും 'കോന്തന്മാര്‍ക്ക് ജോലി നല്‍കില്ല' എന്നൊരു നിയമം അമേരിക്കയില്‍ ഇല്ലാഞ്ഞത് നന്നായി.- ഉണ്ടായിരുന്നെങ്കില്‍ എന്നേപ്പോലുള്ള പല്ലന്മാരുടെ അവസ്ഥ വളരെ ദയനീയമാകുമായിരുന്നു. 

# humorous article by- Raju Mylapra

Join WhatsApp News
Protestor 2022-12-26 13:27:52
ക്രിസ്ത്യാനികളുടെ, പ്രതിയേകിച്ചു സിറോമലബാർ കത്തോലിക്കരുടെ ആരാധനയെ അധിക്ഷേപിച്ചു എഴുതിയ ഈ ലേഖനം പ്രസിദ്ധികരിച്ചതു തെറ്റായിപ്പോയി.
Peter Fernandez 2022-12-26 15:01:49
ഭൂമി തട്ടിപ്പു കേസിൽ നിന്നും പൊതുജന ശ്രദ്‌ധ തിരിച്ചു വിടാൻ ബിഷപ്പുമാർ കണ്ടുപിടിച്ച ഒരു ഉടായിപ്പാണ്‌ ---ണ്ടി കുർബാന വേണോ അതോ കുണ്ടി വേണോ എന്നത്. ഒരു കുഴപ്പവുമില്ലാതെ നടുന്നു പോന്ന ആരാധന കുളമാക്കിയതിന്റെ പിന്നിലെ രഹസ്യം അതാണ്. ഇവരെല്ലാവരും കൂടി പള്ളികളെ കള്ളൻമ്മാരുടെ ഗുഹയാക്കി. അതിൽ കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ്‌, രോഗശാന്തി പാസ്റ്റർമാർ തുടങ്ങി യാതൊരു വ്യതാസവുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക