Image

 പിതൃസ്നേഹം പറയാൻ ബാക്കിവെച്ചത് (കഥ: ജെസി ജിജി)   

Published on 28 December, 2022
 പിതൃസ്നേഹം പറയാൻ ബാക്കിവെച്ചത് (കഥ: ജെസി ജിജി)   

ചാരുകസാലയുടെ കയ്യ് കിരുകിര ശബ്ദത്തോടെ അനങ്ങിയപ്പോഴാണ് അയാൾ  മയക്കത്തിൽ നിന്നുണർന്നത്. എത്ര നേരമായി കാണും താൻ ഈ കസാലയിൽ ഇരുന്നു മയങ്ങാൻ തുടങ്ങിയിട്ട്. അയാൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു. ഒന്നും ഇപ്പോൾ അങ്ങോട്ട് ഓർമ്മയിൽ നിൽക്കുന്നില്ല. ഇടക്കിടക്ക് ചില ഓർമശകലങ്ങൾ മാനത്തുനിറയുന്ന കാർമേഘങ്ങൾ പോലെ മനസിലേക്കിരുണ്ടുകൂടും. ചിലപ്പോൾ പെയ്തൊഴിയാതെത്തന്നെ അവ അപ്രത്യക്ഷമാകും . കോഴികൾ മുറ്റത്തും തിണ്ണയിലുമൊക്കെ കാഷ്ടിച്ചിട്ടിരിക്കുന്നു. അവൾ എവിടെയാണോ ആവോ . 

ചിലപ്പോൾപറമ്പിലേക്കിറങ്ങിയതായിരിക്കും. പറമ്പു ഒക്കെ കരിഞ്ഞുണങ്ങി കിടക്കുന്നു. എന്നാലും പശുവിനെഇറക്കികെട്ടിയിട്ടുണ്ട്. അങ്ങിങ്ങു കാണുന്ന പച്ചപ്പ്‌ ഒക്കെ അത് കടിച്ചുതിന്നുകൊള്ളും. പശുവിനെ ഒന്ന് മാറ്റികെട്ടിയേക്കാം. അയാൾ തന്റെ ഭാരം കസാലകൈകളിൽ ഊന്നി പതുക്കെ എഴുന്നേറ്റു. അയാളുടെ ഭാരം താങ്ങാനുള്ള കെൽപ്പു കസാലകൈകൾക്കു ഇനിയും അധികം നാൾ കാണില്ല എന്ന് ഓർപ്പിക്കാനെന്നവണ്ണം കസാല വീണ്ടും കരുകര ശബ്ദത്തോടെ കരഞ്ഞു. 

ഒരുപക്ഷെ കഴിച്ചോണ്ടിരിക്കുന്ന പല മരുന്നുകളുടെ ശക്തി കാരണമാകും ആകെ ഒരു മന്ദത. കൈകൾക്കും കാലുകൾക്കും ഒക്കെ ഒരു ബലക്ഷയം . മനസ്സ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ല. അയാൾ വീണ്ടും ചാരുകസാലയിലേക്കിരുന്നു. റബർക്കറ ചിത്രം വരച്ച അയാൾ ധരിച്ചിരുന്ന ആ പഴയ ഷർട്ടിന്റെ പോക്കെറ്റിൽ നിന്നും എന്തോ ഒന്ന് താഴേക്ക് വീണു. ആയാസപ്പെട്ട് കുനിഞ്ഞു അയാൾ അതെടുത്തു. ആയിരത്തിന്റെ കുറച്ചു നോട്ടുകൾ. ഇതെവിടുന്നു? അയാൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു. ഇന്നലെ തന്റെ മകൾ തന്നെ കാണാൻ വന്നിരുന്നു. അതോ ഇന്നോ? അവൾ പോകാൻ നേരം തന്റെ പോക്കെറ്റിൽ തിരുകി വെച്ചതാണ് അവ. ആ നോട്ടുകൾ അയാളുടെ കൈകളിൽ ഇരുന്നു വിറകൊണ്ടു. ഗാന്ധിജിയുടെ മുഖത്ത് വ്യവച്ഛേദിച്ചറിയാനാവാത്ത ഒരു ഭാവം. അതിനു സഹതാപത്തിന്റെയോ, അമര്ഷത്തിന്റെയോ, വെറുപ്പിന്റെയോ, പുച്ഛത്തിന്റെയോ , അല്ലെങ്കിൽ സ്നേഹത്തിന്റെയോ രൂപം കൊടുക്കാൻ അയാൾ വൃഥാ ശ്രമിച്ചു. 

ഓർമകളുടെ കാർമേഘങ്ങൾ ആകാശത്തു വീണ്ടും ഉരുണ്ടുകൂടി. ആ കാർമേഘങ്ങൾക്കപ്പുറത്തു ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലടിച്ചുകിടക്കുന്ന ഒരു സ്ത്രീരൂപം. ബോധത്തിന്റെയും അബോധത്തിന്റെയുംഇടയിലൂടെയുള്ളനൂൽപ്പാലത്തിലൂടെസഞ്ചരിക്കുകയായിരുന്നുഅവർ. ഇടക്കെപ്പോഴൊക്കെയോ ബോധത്തിലേക്ക് വരുമ്പോൾ "അമ്മൂ" ഉണങ്ങിവരണ്ട അവരുടെ ചുണ്ടുകൾ  അവ്യക്തമായി ഒരു മന്ത്രണം പോലെ  ഉരുവിട്ടുകൊണ്ടിരുന്നു അവരുടെസാരിത്തുമ്പിൽ തൂങ്ങിനടന്നിരുന്ന,അവരെകെട്ടിപ്പിടിച്ചുകിടന്നാലല്ലാതെഉറങ്ങാൻ പറ്റാത്തഅവരുടെഇളയ മകൾ അമ്മു. 

ആശുപത്രിയിൽ നിന്നുംഅവരുടെചേതനയറ്റശരീരംഅന്ത്യകർമങ്ങൾക്കായിഎടുത്തപ്പോൾ, ഒരുതുള്ളികണ്ണുനീർ അയാളുടെകണ്ണുകളിൽനിന്ന്അടർന്നുവീണു. ദൈർഘ്യമേറിയ, ഉറക്കമില്ലാത്ത രാവുകൾക്കിടയിൽ, കണ്പോളകളിലേക്കു ഉറക്കം അരിച്ചെത്തുന്ന ഇടവേളകളിൽ, ഏതൊക്കെയോ ഭീകരസത്വങ്ങൾ തങ്ങളുടെ കോമ്പല്ലുകൾ കാണിച്ചു അയാളെ ഭയപ്പെടുത്താൻ തുടങ്ങി.ഞെട്ടിയുണർന്നു കിടക്കയുടെ ഇടതുഭാഗത്തേക്കു കൈ നീട്ടുമ്പോൾ , തടയുന്ന ശൂന്യത അയാളുടെ രാവുകളെ നിദ്രാവിഹീനങ്ങളാക്കി. കിടപ്പറയിലെ ശൂന്യത അടുക്കളയിലേക്കും , മക്കളുടെ ചോറ്റുപാത്രങ്ങളിലേക്കും ഒക്കെ വ്യാപിച്ചു തുടങ്ങിയപ്പോൾ, ആ ശൂന്യത രണ്ടു ക്രിസ്മസ് രാവുകൾക്കും അപ്പുറത്തേക്ക് നീണ്ടപ്പോൾ അയാൾ ഒരു തീരുമാനം എടുത്തു. ആ തീരുമാനം തങ്ങൾക്കു നാണക്കേടാണെന്ന് മക്കളും ബന്ധുക്കളും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുവെങ്കിലും അയാൾ അതൊന്നും കാര്യമാക്കിയില്ല. 

പ്രാരാബ്ധങ്ങളുടെയുംപരാതികളുടേയുംഇടയിലേക്ക് ഭാര്യ ആയി  അവൾ കൂടിഎത്തിയപ്പോൾ , ഒരുവയർ കൂടിനിറക്കാൻ അയാൾ അധ്വാനിക്കാൻ തുടങ്ങി. മൂത്തമകളുടെയുംമകന്റെയുംകല്യാണംഅപ്പോഴേക്കുംകഴിഞ്ഞിരുന്നു, താന്തോന്നിയായിനടക്കുന്നമൂന്നാമത്തെമകൻ അയാളുടെതലവേദനയെഅധികരിപ്പിച്ചുകൊണ്ടിരുന്നു.കല്യാണംകഴിഞ്ഞു ഒരുവർഷംപൂർത്തിയായപ്പോൾ അയാളുടെ ദാമ്പത്യവല്ലരിയിൽ ഒരുപെൺപൂവ്‌ വിടർന്നു. നാട്ടുകാരുടെയുംബന്ധുജനങ്ങളുടെയുംപരിഹാസങ്ങൾ. മക്കളുടെ കറുത്തമുഖങ്ങൾ. മുഖംതിരിച്ചുനടക്കുന്ന സഹോദരങ്ങളുടെഇടയിൽ,നിഷ്കളങ്കമായ ആ കുഞ്ഞുമുഖത്തേക്കുനോക്കി അമ്മു തന്റെ കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിച്ചു. കണ്ണ്നിറഞ്ഞതുആരുംകാണാതെപുറംകൈകൊണ്ട്തുടച്ചുഅയാൾ പറമ്പിലേക്കിറങ്ങി. ‘മാളൂട്ടി’,കുഞ്ഞുവാവക്ക് ഓമനപ്പേരും ഇട്ടു. അമ്മു സ്‌കൂൾ വിട്ടു വന്നാലുടൻ മാളൂട്ടിയെ കൊഞ്ചിച്ചുകൊണ്ടിരുന്നു.. 

നിറക്കേണ്ടവയറുകളുടെഎണ്ണംകൂടിയപ്പോൾ അയാൾ തന്റെ ഇത്തിരിമണ്ണിൽ വിയർപ്പുചാലുകൾ ഒഴുക്കികൊണ്ടേ ഇരുന്നു. റബർ മരങ്ങൾ അയാളുടെ പരിലാണനത്തിൽ പാൽ ചുരത്തി.വെളുപ്പിന്അഞ്ചുമണിക്ക്എഴുന്നേൽക്കുന്ന അയാൾ ഒരുകട്ടങ്കാപ്പിയിൽ തന്റെഅധ്വാനംആരംഭിക്കുകയായി. ഇത്തിരിപ്പോന്നമണ്ണിൽ റബർ മരങ്ങൾക്കൊപ്പം , കപ്പ, ചേന, ഇഞ്ചി , മഞ്ഞൾ , കുരുമുളക്എന്ന്വേണ്ട എല്ലാവിധകൃഷികളുംഅയാൾ ചെയ്തു. അയാൾക്കുംഒരുചെറിയസ്വപ്നംഉണ്ട്. ഒരുവീട്. സിമന്റുകട്ടകൾ കൊണ്ട്പൊക്കിക്കെട്ടിയഒരുചെറിയവാർപ്പുവീട്. ചാണകംമെഴുകിയതറക്ക്പകരംസിമന്റുതറ.വർഷാവർഷംപുല്ലുകൊണ്ടുമേൽക്കൂരമേയണ്ടാത്ത, മഴക്കാലത്ത്മേൽക്കൂരചോർന്നൊലിക്കുമ്പോൾ ചട്ടിയുംകലവുംനിരത്തിവെയ്‌ക്കണ്ടാത്ത, പാമ്പുകൾ പുരക്കോണുകളിൽ ഒളിച്ചിരിക്കാത്തഒരുവീട്. മണ്ണിൽ അയാൾ വിയർപ്പുചാലുകൾ ശക്തിയിൽ വീഴ്ത്തി. തന്റെകൃഷിസ്ഥലത്തെവിളവുകൾ , കൂടുതൽ വിലകിട്ടാനായിതലചുമടായിഅയാൾ ചന്തസ്ഥലത്തേക്കുകൊണ്ടുപോയി. ദാഹിച്ചുതൊണ്ടവരളുമ്പോൾ, വിശപ്പ്കത്തിക്കാളുമ്പോൾ, നാരായണൻ ചേട്ടന്റെചായക്കടയിലെചായയെയുംപഴംപൊരിയെയും, ഒക്കെഅയാൾ അവഗണിച്ചു. ആ പൈസകൂടിതന്റെസ്വപ്നങ്ങളിലേക്ക്അയാൾ ചേർത്തുവെച്ചു. 

മുണ്ടുമുറുക്കിയുടുത്തുചേർത്തുവെച്ചസമ്പാദ്യംകൊണ്ട്അയാൾ തന്റെസ്വപ്‌നവീട്‌ പണിയാൻ ആരംഭിച്ചു. അതോടൊപ്പംപലപലസംഭവങ്ങളുംഅയാളുടെജീവിതത്തിൽ അരങ്ങേറുന്നുണ്ടായിരുന്നു. അമ്മു അപ്പോഴേക്കും പ്ലസ് ടുവിൽ എത്തിയിരുന്നു . പകലന്തിയോളംഅധ്വാനിച്ചുവരുന്നഅയാളെ ഇപ്പോൾ പതിവായിഎതിരേൽക്കുന്നത്അയാളുടെഭാര്യയുംമകളുംതമ്മിലുള്ളവഴക്കുകൾ ആയിരുന്നു. അന്ഗിസാക്ഷിയായികൂടെകൂട്ടിയഭാര്യയുടെയോ, അതോതന്റെജീവന്റെതന്നെഅംശമായമകളുടെയോ, ആരുടെപക്ഷംപിടിക്കണമെന്നറിയാതെഅയാൾ തന്റെസങ്കടവുംനിസ്സഹായതുംഒക്കെവീട്ടുസാമാനങ്ങളോട്തീർത്തു. ചളുങ്ങിയ, വക്കുപൊട്ടിയപാത്രങ്ങളുടെഎണ്ണംകൂടികൊണ്ടിരുന്നു. തന്റെസുഖദുഃഖങ്ങളിൽ പങ്കാളിയാകുവാൻ കൂടെകൂട്ടിയവൾ , അവളുടെസ്വന്തംകുഞ്ഞിന്റെലോകത്തിലേക്ക്മാത്രമായിഎല്ലാംചുരുക്കിയതുപോലെ. സ്വന്തംഗർഭപാത്രത്തിൽ ഉരുവായകുഞ്ഞിന്റെസുരക്ഷിതത്വവുംഭദ്രതയുംമാത്രംലക്‌ഷ്യംവെയ്ക്കുന്ന, സദാമുരണ്ടുകൊണ്ടിരിക്കുന്നഒരുതള്ളപ്പുലിയെപ്പോലെ, ആണ്ഭാര്യയെന്ന്അയാൾക്ക്‌ തോന്നി.

അമ്മു പ്ലസ് ടു രണ്ടാം വര്ഷം എത്തിയപ്പോഴേക്കും അമ്മുവും അയാളുടെ ഭാര്യയും തമ്മിലുള്ള വഴക്കു അതിന്റെ മൂർദ്ധന്യത്തിലായിരുന്നു.. വൈകുന്നേരംവീടിന്റെപടിക്കലെത്തുമ്പോൾ കേൾക്കാംഅകത്തെവഴക്കുകൾ. "അടുക്കളയിൽ ഒരുകൈസഹായിക്കില്ല, വച്ചുവിളമ്പിവെയ്ക്കുന്നത്കഴിക്കാൻ നാണമില്ലാതെഎത്തും." എന്നഭാര്യയുടെവാക്കിനുഉരുളക്കുപ്പേരിപോലെമകളുടെമറുപടി "എന്റെഅപ്പൻ ഉണ്ടാക്കുന്നതല്ലേ, നിങ്ങൾക്കെന്താകുഴപ്പം". ഈറ്റപ്പുലികളെപ്പോലെരണ്ടുപേരുംപൊരുതുമ്പോൾ അയാളുടെനിസ്സഹായതയുംആത്മസംഘര്ഷങ്ങളുംതെറിപ്പാട്ടുകളായിഅന്തരീക്ഷത്തിൽ അലിഞ്ഞു. " നിങ്ങളുടെമകൾ ശരിയല്ല. അവൾ ഇന്ന്എന്നോട്പറഞ്ഞതെന്താന്ന്മനുഷ്യനിങ്ങൾക്കറിയുമോ?" എന്ന്ചോദിച്ചുകിടപ്പറയിൽ ഉറഞ്ഞുതുള്ളുന്നഭാര്യയും,"അല്ലെങ്കിലുംഅച്ഛനിപ്പോൾ ഭാര്യപറയുന്നതാവേദവാക്യം, എന്റെഅമ്മയുണ്ടായിരുന്നെങ്കിൽ " എന്ന്പതംപറഞ്ഞുകരയുന്നമകളും. ഹൃദയത്തിന്റെഓരോഅറകളിൽ നിന്നുംകിനിയുന്നരക്തത്തുള്ളികൾ അയാളുടെരക്തധമനികളെവീർപ്പിച്ചുകൊണ്ടിരുന്നു. 

പ്ലസ്ടുപരീക്ഷയുടെറിസൾട്ട് വന്നു. പൊരിഞ്ഞവഴക്കുകൾക്കിടയിലും അമ്മു ഫസ്റ്റ് ക്ലാസ്സിൽ പാസായിരിക്കുന്നു. ഇനിയെന്ത് ? ചെറുതാണെങ്കിലുംകെട്ടിപ്പൊക്കിയവീടിന്റെകടം, ജീവിതത്തിന്റെരണ്ടറ്റവുംകൂട്ടിമുട്ടിക്കാനുള്ളശ്രമത്തിനിടയിൽ കയ്യിൽ ബാക്കിയിരിപ്പുഒന്നുമില്ല. മകളാകട്ടെതുടർന്ന്പഠിക്കണണമെന്നുപറഞ്ഞുഒറ്റക്കാലിൽ . അവൾ വേണമെങ്കിൽ നഴ്‌സിംഗിന്പൊയ്ക്കോട്ടേഎന്ന് ഭാര്യ. നഴ്സിങ്ങിന് വിട്ടാൽ ഇനിഅവളെക്കൊണ്ടുള്ളശല്യംഉണ്ടാകില്ലഎന്നാണോഅതോഅവൾ രക്ഷപ്പെടട്ടെഎന്നാണോഭാര്യയുടെമനസ്സിൽ എന്ന്അയാൾക്ക്‌ മനസിലായതേ ഇല്ല. സ്ത്രീമനസ്സ്അങ്ങനെആർക്കുംപിടികൊടുക്കാത്തഒരുപ്രഹേളികയാണ്എന്ന്ആരോഎഴുതിവച്ചത്അയാൾ ഓർത്തു. പക്ഷെ അമ്മു, അപ്പോഴേക്കുംഅയാളിൽ നിന്നുംഒത്തിരിദൂരത്തിൽ എത്തിയിരുന്നു. അവളുടെമനസ്സ്തന്നോടുംഭാര്യയോടുംഉള്ളവെറുപ്പ്കൊണ്ട്നിറയുന്നത്അയാൾ അറിഞ്ഞു. തങ്ങളിൽനിന്നുദൂരത്തേക്ക്പറക്കുവാൻ മാത്രമാണ്അവൾ നഴ്സിങ്ങിന്പോകാൻ സമ്മതിച്ചത്എന്ന്അയാൾക്കറിയാമായിരുന്നു. ട്രെയിനിൽ കയറി, ഒന്ന്തിരിഞ്ഞുനോക്കുവാൻ പോലുംകൂട്ടാക്കാതെഇരുന്നമകളെനോക്കിഅയാൾ കൈവീശി. ഒരുപക്ഷെമോളെഎന്നെങ്കിലും ഈ അച്ഛനെനിനക്ക്മനസിലാകുമായിരിക്കും. അതൊരുപക്ഷേതന്റെമരണത്തിനുശേഷമാണെങ്കിലും. തോളിൽ കിടന്ന മുഷിഞ്ഞ തോർത്ത് അയാളുടെ കണ്ണുനീരിന്റെ ഉപ്പുരസം വലിച്ചെടുത്തു. 

ദിവസങ്ങൾ ആഴ്ചകൾക്കുംമാസങ്ങൾക്കുംവർഷങ്ങൾക്കുംഒക്കെവഴിമാറികൊടുത്തപ്പോൾ അയാളുടെജീവിതംമാത്രംവലിയമാറ്റങ്ങൾ ഇല്ലാതെപൊയ്ക്കൊണ്ടിരുന്നു. മാളൂട്ടി   സ്കൂളിൽ പോകാൻ തുടങ്ങി. ജീവിതംകൊടുത്തകയ്പുനീർ കൊണ്ടോഎന്തോ, അയാളുടെദാമ്പത്യവല്ലരിപിന്നെപൂത്തില്ല. തെറിപ്പാട്ടുകൾക്കുപകരം, നാമജപംഅയാളുടെചുണ്ടിൽ നിന്നുതിർന്നുകൊണ്ടിരുന്നു. അമ്മു  നഴ്സിംഗ്പാസായിജോലിയിൽ പ്രവേശിച്ചു. വീടുമായുള്ളബന്ധംഅവൾ ഏതാണ്ടൊക്കെഉപേക്ഷിച്ചതുപോലെ. അവളുടെആദ്യശമ്പളംഎല്ലാപിണക്കങ്ങളുംമറന്നുഅവൾ തന്റെകയ്യിൽ ഏൽപ്പിക്കുന്നത്അയാൾ സ്വപ്നം കണ്ടു. ഒന്നുമല്ലെങ്കിലുംതന്റെനെഞ്ചത്തുകിടത്തിഅവളെഉറക്കിയിട്ടില്ലേ?സ്കൂളിൽ പോകാൻ നടക്കാൻ മടികാണിച്ചഅവളെ, തന്റെതോളിലിരുത്തിസ്കൂളിൽ കൊണ്ട് ?ഇംഗ്ലീഷ്കേട്ടെഴുത്തിനുമാർക്ക്കുറഞ്ഞപ്പോൾ സാരമില്ല, അടുത്തപ്രാവശ്യംനമുക്ക്നോക്കാംഎന്ന്പറഞ്ഞുആശ്വസിപ്പിച്ചിട്ടില്ലേ? അച്ചൻ കോവിലാറിന്റെഅക്കരെയിക്കരെനീന്താൻ താൻ അവളെപഠിപ്പിച്ചില്ലേ? . മാസങ്ങൾ കടന്നുപോയിട്ടും, അവളുടെആദ്യശമ്പളംഅയാളുടെകയ്യിൽ എത്തിയില്ല.ചങ്കിൽ മൂർച്ചയേറിയകത്തികൊണ്ട് ഉരഞ്ഞുണ്ടായ മുറിവുകളിൽ നിന്നുംരക്തംകിനിഞ്ഞുകൊണ്ടേയിരുന്നു. 

മാളൂട്ടിയും നഴ്സിങ്ങിന്ചേർന്നു. അയാളുടെ ലോകം മാളൂട്ടിയിലേക്കു മാത്രമായി അയാൾ ഒതുക്കി. അയാൾ വീണ്ടും സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി. മാളൂട്ടിയെ ചുറ്റിപ്പറ്റിയുള്ള നിറമുള്ള സ്വപ്‌നങ്ങൾ.. മാളൂട്ടി ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കു വരുന്ന ദിവസങ്ങൾ അയാൾ ഉത്സവം ആക്കി. മനഃപൂർവ്വം മറക്കാൻ ശ്രമിക്കുമ്പോഴും അമ്മുവിൻറെ ഓർമ്മകൾ അയാളുടെ അനുവാദത്തിനു കാത്തുനിൽക്കാതെ അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. തന്റെ പഴയ നോക്കിയഫോൺ റിംഗ് ചെയ്യുമ്പോൾ അതമ്മുവിന്റെ വിളിയാകണമെന്ന് അയാളുടെ പിതൃ മനസ്സ് ആഗ്രഹിച്ചെങ്കിലും അമ്മുവിൻറെ സ്വരം ഒരിക്കലും അയാളുടെ ഫോണിനെ തേടിയെത്തിയില്ല. അയാളുടെ ഫോണിൽ നിന്നും ഒരിക്കലും ഒരു ഫോൺ കാൾ അമ്മുവിനെയും തേടിയെത്തിയില്ല. 

അമ്മുവിനെക്കുറിച്ചുള്ള ഓർമ്മകൾ കോറിയിടുന്ന തന്റെഹൃദയത്തിലെമുറിവുകളിൽനിന്നും,കിനിഞ്ഞിറങ്ങുന്നരക്തത്തുള്ളികൾ രക്തധമനികളെവലുതാക്കിക്കൊണ്ടിരിക്കുന്നത്അയാൾ അറിയുന്നുണ്ടായിരുന്നില്ല.ധമനികൾ വലിഞ്ഞുമുറുകി,താങ്ങാനാവാതെഅവവലിഞ്ഞുപൊട്ടി. കണ്ണ്തുറക്കുമ്പോൾ അയാൾആശുപത്രിയിൽ ആയിരുന്നു. സ്ട്രോക്ക് എന്ന ഓമനപ്പേരിട്ട് ഡോക്ടർമാർ ഒരു കെട്ടു മരുന്നുകളുമായി അയാളെ വീട്ടിലേക്കുവിട്ടു. എന്നാലും അയാളുടെ തലച്ചോറിനേയോ, അയാളുടെ ചലനങ്ങളെയോ അത് സാരമായി ബാധിച്ചില്ല. മാളൂട്ടിയെ ഒന്ന് കാണണമെന്നുള്ള അയാളുടെ ആഗ്രഹം അയാൾ ഭാര്യയോട് പറഞ്ഞു. " അതെങ്ങനെ അവൾക്കുവരാൻ പറ്റും. അവൾ ഇപ്പോൾ ഒരു നല്ല ജോലിയിൽ കേറിയതല്ലേ ഉള്ളൂ. " അയാളുടെ ആഗ്രഹത്തെ അവർ മുളയിലേ നുള്ളിക്കളഞ്ഞു. 

അയാൾ പതിവുപോലെ തന്റെ ജോലികളിൽ മുഴുകുവാൻ ശ്രമിച്ചു. പക്ഷെ കൈകൾക്കും കാലുകൾക്കും ഒക്കെ ബലം പോരാത്തതുപോലെ. പലപ്പോഴും അയാൾ വേച്ചുവീഴാൻ തുടങ്ങി. തലക്കൊക്കെ ഒരു മന്ദത. അയാളുടെ ഭാര്യ പലപ്പോഴും പിറുപിറുക്കുന്നതും, തന്നോട് ദേഷ്യപ്പെടുന്നതും എന്തിനാണെന്ന് അയാൾക്ക്‌ മനസ്സിൽ ആകുന്നുണ്ടായിരുന്നില്ല. 

    ചാരുകസാലകയ്യിൽ കൈകൾ ഊന്നി അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു . തന്റെ കയ്യിലെ നോട്ടുകൾ അയാൾ മുറുക്കിപ്പിടിച്ചിരുന്നു. ‘അപ്പോൾ അമ്മു പിണക്കം ഒക്കെ മറന്നു തന്നെ കാണാൻ വന്നിരുന്നു. പക്ഷെ താനോ അവളോ മനസ്സ് തുറന്നില്ലല്ലോ. തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആ അദൃശ്യ മതിൽ ഇപ്പോഴും അവിടെത്തന്നെ ഉണ്ടല്ലോ’ 

. അയാളുടെ ഹൃദയ അറകളിലെ മുറിവുകൾക്കു വീണ്ടും വേദനിക്കാൻ തുടങ്ങി. ഓരോ സ്പന്ദനത്തിനും ഒപ്പം ഒരുപാടു ചുടുചോര അയാളുടെ രക്തധമനികളിലേക്കു കുതിച്ചെത്തി. ആ ഭാരം താങ്ങാനാവാതെ അയാളുടെ ധമനികൾ പൊട്ടി. അയാളുടെ തലച്ചോറിനുള്ളിൽ ഒരു ചുമന്ന പുഴ. ആ പുഴയിൽ അയാൾ കണ്ടു, തിരിഞ്ഞുനോക്കാതെ അക്കരക്കു തുഴഞ്ഞുപോകുന്ന അയാളുടെ അമ്മുവിനെ. രക്തപ്പുഴയിൽ കൈകാലിട്ടടിച്ചു അയാൾ തളർന്നു. സാവധാനം അയാൾ മുങ്ങിക്കൊണ്ടിരുന്നു. ജീവശ്വാസത്തിനായി പിടഞ്ഞു തല ഒന്നുപൊന്തിച്ചപ്പോൾ, അത്രയും നാൾ പുറത്തുകാണിക്കാതെ ഉള്ളിൽ അടക്കിപ്പിടിച്ച മുഴുവൻ സ്നേഹത്തോടെ "മോളെ' എന്നയാൾ നീട്ടിവിളിച്ചു. ആ വിളിക്കായി ഒരു യുഗം മുഴുവൻ കാത്തിരുന്നതുപോലെ തനിക്കരികിലേക്കു തിരിച്ചു നീന്തുന്ന മകളെ ഒന്ന് കൂടി കാണുവാൻ സാധിക്കാതെ ആ ചുമന്ന പുഴയുടെ ആഴങ്ങളിലേക്ക്‌  അയാൾ ആഴ്ന്നുപോയി. ജീവിതത്തിലെ അവസാന സ്പന്ദനവുമായി. 

# Story by Jessy Jiji

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക