Image

ഐഡഹോ വിദ്യാർഥികളുടെ കൊലപാതകം; ക്രിമിനോളജി വിദ്യാർത്ഥി അറസ്റ്റിൽ 

പി പി ചെറിയാന്‍ Published on 31 December, 2022
ഐഡഹോ വിദ്യാർഥികളുടെ കൊലപാതകം; ക്രിമിനോളജി വിദ്യാർത്ഥി അറസ്റ്റിൽ 

ഐഡഹോ :  ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാർത്ഥികളെ കുത്തി കൊലപ്പെടുത്തുകയും രണ്ട് വിദ്യാർഥികളെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ക്രിമിനോളജി പി.എച്ച്ഡി വിദ്യാർഥി ബ്രയാൻ ക്രിസ്റ്റഫർ കോറബർഗർ  അറസ്റ്റിലായി. ഈസ്റ്റേൺ പെന്സില്വാനിയായിൽ നിന്നും വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. 

നവംബർ 13ന് നടന്ന കൊലപാതകത്തിൽ പ്രതിയെ പിടികൂടാൻ കഴിയാതിരുന്നത് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. 

മോസ്കോയിൽ ഉള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ചില മൈലുകൾ ദൂരെയുള്ള വാഷിംഗ്ടൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് പിടിയിലായതെന്ന് മോസ്കോ പോലീസ് ചീഫ് ജെയിംസ് ഫ്രൈ അറിയിച്ചു. 

വിദ്യാർഥികൾ ഉറങ്ങിക്കിടക്കുമ്പോൾ മുറിയിലേക്ക് അതിക്രമിച്ചു കയറി മനപ്പൂർവ്വം കൊല നടത്തുകയായിരുന്നു എന്നാണ് ലാറ്റ കൗണ്ടി പ്രോസിക്യൂട്ടർ ബിൽ തോംപ്സൺ പറയുന്നത്. ഇയാൾക്കെതിരെ 4 ഫസ്റ്റ് ഡിഗ്രി മർഡർ  ചാർജ് ചെയ്യുകയും, ജാമ്യം നിഷേധിച്ചതായും പ്രോസിക്യൂട്ടർ പറഞ്ഞു. സംഭവസ്ഥലത്തുനിന്നും കണ്ടെത്തുന്ന ഡി.എൻ.എ പ്രതിയുടെ ഡി.എൻ.എയുമായി സാമ്യം ഉണ്ടെന്നു അദ്ദേഹം പറയുന്നു. ചില ദിവസങ്ങൾ പിന്തുടർന്നു ശേഷമാണ് ഇയാളെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം പിടികൂടിയിട്ടുണ്ട്. സംഭവദിവസം ഈ വാഹനം യൂണിവേഴ്സിറ്റി പരിസരത്ത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. ഇയാൾക്കെതിരെയുള്ള തെളിവുകൾ ശേഖരിക്കാനാണ് പബ്ലിക് പ്രോസിക്യൂട്ടർ അത്യദ്ധ്വാനം ചെയ്യുന്നത് . ഇയാളെ പിടികൂടിയതോടെ മോസ്‌കോ  പോലീസിന്  അല്പം ആശ്വാസമായി.

പി പി ചെറിയാന്‍

ഐഡഹോ വിദ്യാർഥികളുടെ കൊലപാതകം; ക്രിമിനോളജി വിദ്യാർത്ഥി അറസ്റ്റിൽ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക