തട്ടു മുട്ട് താളം ഇടിവെട്ട് മേളം
വന്നല്ലോ വന്നല്ലോ പുതുവര്‍ഷം
ഇലക്ട്രിഫൈയിങ്ങ് പൊതുവര്‍ഷം വന്നല്ലോ
വരവായി പുതുവര്‍ഷം ആഹ്‌ളാദിക്കാന്‍
തകര്‍ത്തു ആര്‍മോദിക്കാന്‍ സഹചരെ
പുതു സൂര്യോദയം പുതുപുത്തന്‍ കിനാക്കള്‍
പ്രണയ മണി മിഥുനങ്ങളെ ഹൃദയം നിറയെ
തേന്‍ തുളുമ്പും അതി മോഹന പുഷ്പ മഴയായി
തമ്മില്‍ ഇഴുകി പടരാം ചൂടു ശീല്‍ക്കാര ചുംബനങ്ങള്‍
പരസ്പരം കെട്ടിപുണര്‍ന്നു പങ്കിടാമി പുതുവല്‍സര രാത്രിയില്‍
കണ്ണു പോത്തു സദാചാര പോലീസ് നയനങ്ങളെ
നുരച്ചു പൊങ്ങും ഷാമ്പയിന്‍ പകരാം നുണയാം
ആടി കുലുക്കി കുലിക്കി പാടാം തൊണ്ണ തുരപ്പന്‍ ഗാനം
കെട്ടിപ്പിടിയിടാ..കൂട്ടിപ്പിടിയിടാ കണ്ണേ മുത്തേ കണ്ണാളാ
ഓര്‍മ്മകളിലെ പോയവര്‍ഷം ഇനി വലിച്ചെറിയൂ
ഇനി വരും വര്‍ഷത്തെ മാറോടുചേര്‍ത്തു കെട്ടിപ്പുണരാം
തട്ടുപൊളിപ്പന്‍ നൃത്തചുവടുകളുമായി വരൂ വരൂ സഹചരെ
വരും വര്‍ഷത്തെ ഒട്ടാകെ അടിപൊളിയാക്കി മാറ്റിടാം..
അയ്യോ എവിടെനിന്നോ വരുന്നല്ലോ മറ്റേതൊരു സംഘം
കണ്ണീരും കയ്യുമായി മോങ്ങി മോങ്ങി വരുന്നൊരു സംഘം
ഉണങ്ങി ഞെട്ടറ്റു വീണ ഇലകളെ നോക്കി പുച്ഛിക്കല്ലെ പച്ചിലകളെ
ഒരുനാള്‍ നിങ്ങളും പഴുത്തുണങ്ങി ഞെട്ടറ്റു വീഴും ഓര്‍ക്കുക
ഇന്നലെ കണ്ടവര്‍ ഇന്നില്ല നാളെ കാണുന്നോര്‍ എത്രകാലം
കഴിഞ്ഞ കൊല്ലങ്ങളില്‍ എത്രയോപേര്‍ കൊഴിഞ്ഞു പോയി
വരും പുതുവര്‍ഷത്തില്‍ ആകുമോ നമ്മുടെയൂഴം ..
ഭൂതകാലങ്ങളെ പാഠമാക്കി ആഘോഷിക്കാം ഈ പുതുവര്‍ഷം
ഹൃദയാംഗമമായി ആശംസിക്കട്ടെ പുതു വര്‍ഷ മംഗളങ്ങള്‍