Image

മരണമടുത്ത വൃദ്ധൻ (ബി ജോൺ കുന്തറ)

Published on 31 December, 2022
മരണമടുത്ത വൃദ്ധൻ (ബി ജോൺ കുന്തറ)


മൂലക്കൊരു പഴയ കസേരയിൽ ഷീണിതനായി, ദേഹമാസകലം മുറിവുകളുടെ പാടുമായി കീറിപ്പറിഞ്ഞ  കുപ്പായവും ധരിച്ചിരുന്ന കിഴവനോട് കുട്ടി ചോദിച്ചു.  എന്തുപറ്റി പുറത്തെല്ലാവരും മധ്യ ലഹരിയിൽ പാടുന്നു ആടുന്നു അപ്പാപ്പനെദ്ദേ വിഷാദമുഖനായി ഇവിടെ ഒറ്റക്കിരിക്കുന്നു ?

പറയാം മോനെ, എനിക്ക്  അധികം സമയം ശേഷിക്കുന്നില്ല.ഒരു വർഷമേ ആയുസുള്ളൂ അതുതീരുന്നു. കഴിഞ്ഞ വർഷം ഈയൊരു മംഗള മുഹൂർത്തത്തിൽ ആഹ്ലാദപൂര്‍ണ്ണമായ വേദിയിൽ ഞാനും ജനിച്ചുവീണു. ആഗോളജനത മധ്യ ലഹരിയിൽ എന്നെ പ്രകീർത്തിച്ചു,ശുഭ വർഷം ആശംസിച്ചു   മുന്നോട്ടു പോകുന്നതിന് എന്നെ യാത്രയാക്കി.

ഞാൻ നടന്നു ലോകം മുഴുവൻ ഒന്നു ചുറ്റിക്കാണുന്നതിന് അറിയാമല്ലോ ഒരു വർഷമേ സമയമുള്ളൂ യാത്ര തീർക്കുന്നതിന്. അങ്ങനെ അബദ്ധ വശാലോ അല്ലാതെയോ ഞാൻ ആദ്യമെത്തിയത് യൂകരൻ എന്ന രാജ്യത്താണ് അവിടെ ആദ്യമേ കാണുന്നത് എങ്ങോ നിന്നോ വന്നു വീണു പൊട്ടുന്ന ബോംബുകൾ അവിടത്തെ ജനത ജീവൻ രക്ഷിക്കുന്നതിന് പരക്കം പായുന്നു.

എനിക്കു മറ്റുവഴികൾ ഇല്ലല്ലോ മുന്നിൽ കാണുന്ന മൃതദേഹികൾ, വേദനയിൽ പുളയുന്ന കുഞ്ഞുങ്ങളടക്കമുള്ള ജനത. ഇവരുടെയെല്ലാം ഇടയിൽ കൂടി ഞാൻ നടന്നു നിസ്സഹായതയിൽ. രണ്ടു മാസം മുൻപ് സന്ദോഷത്തിൻറ്റെ തുടക്കം എന്നു പറഞ്ഞവർ ഇതാണോ കാട്ടിക്കൂട്ടുന്നത്?

അവിടെ നിന്നും ഞാൻ ഒരുവിധത്തിൽ രക്ഷപ്പെട്ടു അമേരിക്ക എന്ന നാട്ടിലെത്തി. ഇവിടെ ആദ്യമേ കേൾക്കുന്ന കാണുന്ന കാഴ്ച ടെക്സസിൽ യുവൽടെ എന്ന സ്ഥലത്തു ഒരു സ്കൂളിൽ, കുട്ടികളും സാറുമ്മാരും അടക്കം 21 പേരെ ആരോ നിർദ്ദയം തോക്കിന് ഇരകളാക്കിയിരിക്കുന്നു.ഒരു നാടിൻറ്റെ ഭാവി വാഗ്‌ദാനമയ കുഞ്ഞുങ്ങളുടെ സ്ഥിതി ഇതോ ?  ഒരിടത്തു ബോംമ്പുകൾ മറ്റൊരിടത്തു തോക്കുകൾ എല്ലാം കോലമാത്രം 
എന്നാൽ ഇനി കുറച്ചു വടക്കോട്ടു പോയാലോ എന്നു കരുതി അങ്ങിനെ ന്യൂയോർക്കിൽ ബഫല്ലോ എന്ന സ്ഥലത്തെത്തി.അവിടെ വന്നപ്പോൾ കേൾക്കുന്നത് ഒരു സൂപ്പര്‍മാര്‍ക്കറ്റിൽ 10 പേരെ ആരോ വെടിവൈച്ചു കൊന്നിരിക്കുന്നു കടയിൽ സാധനങ്ങൾ വാങ്ങുന്നതിനല്ലെ പോകുന്നത് അല്ലാതെ മറ്റുള്ളവരെ കൊല്ലുന്നതിനാണോ?

കേട്ടിരുന്നു അമേരിക്ക എന്നനാട്ടിൽ പൊതുജനതക്ക് ഒരുപാടു സ്വതദ്ര്യമുള്ള നാട്, പണക്കാരുടെ രാജ്യം, ല്ലാവരും സുഗമായി ജീവിക്കുന്നു. എന്നാൽ ഇവിടെ ഞാനെത്തിയിട്ട് അധികനാളുകൾ ആയില്ല എല്ലാ ദിനവും കേൾക്കുന്ന വാർത്തകൾ കൊള്ളയും കൊലയും.

ഇതെല്ലാം കണ്ടുമടുത്തു എന്നാൽ മറ്റൊരു വ്യത്യസ്ത സ്ഥലത്തു പോയാലോ എന്നു ചിന്തിച്ചു ഏഷ്യ എന്നു കേട്ടിട്ടുള്ള ഭൂഖണ്‌ഡത്തിലേയ്ക് യാത്രതിരിച്ചു. പലരും എന്നെ ഓർമ്മിപ്പിച്ചു ഞാൻ ജനിക്കുന്ന സമയം ലോകം കോവിഡ് എന്ന മഹാ രാക്ഷസൻറ്റെ കരാള ഹസ്തങ്ങളിൽ ആയിരുന്നു അതിൽനിന്നും മോചിതമായി വരുന്നേയുള്ളൂ.

അതൊന്നും വകവയ്ക്കാതെ  ഏഷ്യയിലേയ്ക്ക് വണ്ടികയറി ഇന്ത്യയിൽ എത്തി.ഡൽഹി, തലസ്ഥാന നഗരിയിൽ നട്ടുച്ചക്കുപോലും സൂര്യപ്രകാശം എത്തുന്നില്ല കാരണം അന്തരീഷം മുഴുവൻ പൊടിപടലം അതാണ് മനുഷ്യൻ ഇവിടെ ശ്വസിച്ചു കയറ്റുന്നത്.ഈ രാജ്യത്ത് എവിടെ നോക്കിയാലും കേൾക്കുന്നതും കാണുന്നതും ഒന്നുകിൽ രാഷ്ട്രീയക്കാരുടെ ബഹളം അല്ലെങ്കിൽ മതങ്ങൾ തമ്മിലും മതങ്ങൾക്കുള്ളിലും നടക്കുന്ന കോലാഹലങ്ങൾ.

 ഇന്ത്യയിൽ എത്തിയ സ്ഥിതിക്ക് തെക്കൻ പ്രദേശവും കാണാം എന്നുകരുതി എന്തെങ്കിലും വ്യത്യാസം കണ്ടാലോ? അങ്ങനെ കേരളം എന്ന ദേശത്തെത്തി. അവിടെ ഒരു പരസ്യം കാണുന്നു ഇത് ദൈവത്തിൻറ്റെ സ്വന്ധം നാട്. അതു കണ്ടപ്പോൾ ആശ്വാസം തോന്നി രക്ഷപ്പെട്ടു ഇനിയെങ്ങിലും കുറെ നല്ല കാര്യങ്ങൾ കാണാമല്ലോ കേൾക്കാമല്ലോ.
ആ പ്രതീക്ഷ വെറും മിഥ്യ ആയിരുന്നു നേരത്തെ കണ്ടതിലും വഷളായ അവസ്ഥ ഈ ദൈവത്തിൻറ്റെ നാട്ടിൽ. എവിടെ നോക്കിയാലും ചപ്പും ചവറും നിറഞ്ഞ വീഥികൾ അന്തരീഷം എല്ലാത്തരം ശബ്ദങ്ങളാൽ പൂരിതം. ആശുപത്രികളിൽ ആൾക്കൂട്ടം . പരാതിക്കാരല്ലാതെ ആരും ഈ നാട്ടിലില്ല.

മോനെ വളരെ ആശയിൽ ഒരു വർഷത്തിനു മുൻപ് തുടങ്ങിയ യാത്ര ഇതാ ഏതാനും നിമിഷങ്ങൾക്കകം തീരുന്നു. നീ യീകാണുന്ന മുറിവുകളും കീറിപ്പറിഞ്ഞ കുപ്പായവും എല്ലാം എൻറ്റെ യാത്രയിൽ സമയമെന്ന പേരിൽ ഞാൻ നടന്നപ്പോൾ എൻറ്റെ ജനത എന്നു ചിന്തിച്ചവരിൽ നിന്നും കിട്ടിയ സമ്മാനങ്ങൾ.

# Article by John Kunthara

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക