അങ്ങനെ 2022 നെ നാം വിടാചെല്ലാൻ പോവുകയാണ്. സന്തോഷവും ദുഖവും, ഉയര്‍ച്ചയും താഴ്ച്ചയും, , ചിരിയും കരച്ചിലും, ആത്മസംതൃപ്തിയും എല്ലാം പകര്‍ന്നു തന്ന 12 മാസങ്ങള്‍. ഓര്‍മ്മിക്കാനും ഓമനിക്കാനും എത്രയോ നല്ല നിമിഷങ്ങള്‍ വർണ്ണശഭളമായ ആഘോഷങ്ങൾ. വളരുവാനും വളർത്തുവാനും അനേകം അവസരങ്ങൾ തന്നിട്ട് 2022 കാലത്തിൻറെ യവനികക്കുള്ളിലേക്ക് മറയുകയാണ്. എനിക്ക് ഈ വർഷം ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു വർഷം തന്നെ.
വ്യക്തിപരമായും പൊതു പ്രവർത്തന രംഗത്തും നല്ല അനുഭവങ്ങൾ സമ്മാനിച്ചിട്ടാണ് 2022 കടന്നു പൊകുന്നത്..ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫൊക്കാനാ എന്ന മഹാ പ്രസ്താനതിന് നേതൃത്വം നല്കാന്‍ സാധ്യമായത് ദൈവ നിയോഗം ഒന്നു മാത്രം ആണെന്ന് വിശ്വസിക്കുന്നു. .ചരിത്ര താളുകളിൽ ഇടം പിടിച്ച നല്ല കൺവെൻഷൻ ഒർലാണ്ടോയിൽ സാധ്യമക്കിയതു ഈശ്വര കടാക്ഷവും ജനങ്ങളുടെ നിസ്വാർഥ സഹകരണവും ഒന്ന് കൊണ്ട് മാത്രം. പല വിധ പ്രതിസന്ധികളെ നേരിട്ടപ്പോഴും തെല്ലും അസ്വാരസ്യങ്ങൾക്കു വക നല്കാതെ ഒറ്റകെട്ടായി മുന്നോട്ടു പോവാൻ ഞങ്ങൾക്ക് കഴിഞ്ഞു.
പുതിയ വർഷം സംഘടനക്ക് പുതു നേതൃത്വവുമാണ്.. ഇനിയും കൂടുതൽ പടർന്നു പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നു. 2023 എല്ലാവർക്കും സമൃദ്ധിയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും വർഷമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
പുതിയ ഒരു വര്‍ഷത്തിന്റെ വരവ് മനസ്സിനെ ആവേശം കൊള്ളിയ്ക്കാറുണ്ട്. എങ്കിലും ഇത്ര നാളും നമ്മുടെ കൂടെ തന്നെ ഉണ്ടായിരുന്നതെന്തോ നമ്മെ വിട്ടു പോകുകയാണ് എന്ന ഒരു തോന്നലും മനസ്സിനെ വിടാതെ പിന്തുടരും. ഇനി ഒരിയ്ക്കലും പോയ് മറയുന്ന ഈ ദിവസങ്ങള്‍ നമുക്ക് തിരികേ ലഭിയ്ക്കില്ലല്ലോ എന്ന് ഓർക്കുബോൾ ദുഃഖം ഉണ്ട് എങ്കിലും ഇനിയും വരാൻ ഇതിലും നല്ല നാളുകൾ ആയിരിക്കും എന്ന് പ്രതീഷിക്കാം .
പുതുവര്‍ഷം ആഹ്ളാദത്തിന്റെ സമയമാണ്, എല്ലാവര്‍ക്കും നന്മ ആശംസിക്കാന്‍ ഉള്ള സമയം. കഴിഞ്ഞു പോയ വര്‍ഷത്തില്‍ നമുക്ക് കിട്ടിയ എല്ലാ കാര്യങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ട് നല്ല ദിവസങ്ങൾക്കു വേണ്ടിനമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം .
“എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ എന്റെ പുതുവത്സരാശംസകള്‍”
# 2022 Unforgettable Good Experiences Presented by: Georgie Varghese