StateFarm

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക പത്താംവാര്‍ഷികം ലോഗോ പ്രകാശനം ചെയ്തു

Published on 01 January, 2023
 മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക പത്താംവാര്‍ഷികം ലോഗോ പ്രകാശനം ചെയ്തു

 

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്കായി പ്രത്യേക ലോഗോ പ്രകാശനവും പ്രാര്‍ഥനയും നടത്തി.

നോബിള്‍പാര്‍ക്ക് സെന്റ് ആന്റണീസ് പള്ളിയിലും ഫൊക്കാനര്‍ സെന്റ് മാത്യൂസ് പള്ളിയിലും ക്രിസ്മസ് കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വച്ച് ഇടവകവികാരി ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍ ലോഗോയും പ്രാര്‍ഥനയും പ്രകാശനം ചെയ്തു. പത്താംവാര്‍ഷികത്തിനായി പ്രത്യേകം നടത്തിയ ലോഗോ മത്സരത്തില്‍ ഏറ്റവും നല്ല ലോഗോ രൂപകല്‍പന ചെയ്ത്, ജോണ്‍ തൊമ്മന്‍ നെടുംതുരുത്തില്‍ സ്‌പോണ്‍സര്‍ ചെയ്ത • 201ന്, മെലീസ തന്പി ചക്കാലയില്‍ അര്‍ഹനായി. പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍, സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, കൈക്കാര·ാരായ ആശിഷ് സിറിയക് വയലില്‍, നിഷാദ് പുലിയന്നൂര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, പത്താംവാര്‍ഷിക കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിവയര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഷിനോയ് സ്റ്റീഫന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക