Image

ബ്രേയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ജനുവരി മൂന്നിന്

Published on 01 January, 2023
 ബ്രേയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ജനുവരി മൂന്നിന്

 

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്രേ കുര്‍ബാന സെന്ററില്‍ ഇടവക മധ്യസ്ഥനായ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാള്‍ 2023 ജനുവരി 1 മുതല്‍ 3 വരെ ആഘോഷിക്കുന്നു. 

ജനുവരി ഒന്നിനു ഞായറാഴ്ച വികാരി ഫാ. ജോസഫ് ഓലിയക്കാട്ട് തിരുനാള്‍ കൊടിയേറ്റ് നടത്തും. ഉച്ചകഴിഞ്ഞ് 2:15 നു ജപമാല, വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നോവേന, കൊടിയേറ്റ്. ജനുവരി 2 തിങ്കളാഴ്ച് ഉച്ചകഴിഞ്ഞ് 2:15 നു ജപമാല, വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നോവേന. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. റോയ് വട്ടക്കാട്ട് കാര്‍മ്മികനായിരിക്കും. 
തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:15 നു ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ വെള്ളാമത്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ. രാജേഷ് മേച്ചിറാകത്ത് തിരുനാള്‍ സന്ദേശം നല്‍കും. കാഴ്ചസമര്‍പ്പണം, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ദിവ്യകാരുണ്യ പ്രദക്ഷിണം തുടര്‍ന്ന് സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും. തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക