Image

ക്രിസ്മസ്, പുതുവത്സര എക്യുമെനിക്കല്‍ കാരോള്‍ സന്ധ്യ സംഘടിപ്പിച്ചു

Published on 03 January, 2023
ക്രിസ്മസ്, പുതുവത്സര എക്യുമെനിക്കല്‍ കാരോള്‍ സന്ധ്യ സംഘടിപ്പിച്ചു

ബ്രിസ്‌ബെയ്ന്‍: സെന്റ് പീറ്റേര്‍സ് & സെന്റ് പോള്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ ബ്രിസ്‌ബെയ്‌നിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് D'Nuhroഎന്ന പേരില്‍ ക്രിസ്മസ്, പുതുവത്സര എക്യുമെനിക്കല്‍ കാരോള്‍ സന്ധ്യ സംഘടിപ്പിച്ചു. 2023 ജനുവരി വൈകിട്ട് ആറിന് ഇന്‍ഡൂറിപ്പിള്ളി ഹോളി ഫാമിലി കാത്തോലിക്കാ പള്ളിയില്‍ വച്ചു ബ്രിസ്‌ബെയ്ന്‍ ഹോളി ടിനിറ്റി ഇടക ചര്‍ച്ച് വികാരി റവ. ഫെലിക്‌സ് മാത്യുവിന്റെ പ്രാര്‍ഥനയോട് കൂടി ആരംഭിച്ച എക്യുമെനിക്കല്‍ കാരോള്‍ സര്‍വീസില്‍ ബ്രിസ്‌ബേന്‍ മാര്‍ത്തോമ ചര്‍ച്ച്, ബ്രിസ്‌ബെയ്ന്‍ ഹോളി ടിനിറ്റി ഇടക ചര്‍ച്ച്, സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക(ഗോള്‍ഡ് കോസ്റ്റ്) എന്നിവരോടൊപ്പം ആഥിതേയ ഇടവക ആയ സെന്റ് പീറ്റേര്‍സ് & സെന്റ് പോള്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ഇടവകയും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് കേള്‍വിക്കാരില്‍ ഹൃദ്യമായ അനുഭവം ഉളവാക്കി.

ഇടവക വികാരി റവ. ഫാ. ഷിനു വര്‍ഗീസ് ചടങ്ങിന് സ്വാഗതം അരുളി. റവ. ഐസന്‍ ജോഷ്വാ (മാര്‍ത്തോമ്മാ ചര്‍ച്ച്) റവ. ഫാ. ലിജു ശമുവേല്‍ (സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക ബ്രിസ്‌ബെയ്ന്‍) എന്നിവര്‍ ക്രിസ്മസ് പുതുവത്സരസന്ദേശവും, ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി റവ. ഫാ. മൈക്കിള്‍ ഗ്രേസ് ആശംസയും നല്‍കി.


സംഗീത വിരുന്നിനിടയില്‍ സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ സംഘടിപ്പിച്ച കാരോളും, നേറ്റിവിറ്റി സ്‌കിറ്റും, കാന്‍ഡില്‍ ഡാന്‍സും സന്നിഹിതരായ സമൂഹത്തിന് ഒരു ദൃശ്യ വിരുന്നൊരുക്കി. ക്രിസ്മസ് പുതുവല്‍സരാഘോഷങ്ങളില്‍ റവ. ഐസന്‍ ജോഷ്വാ, റവ. ഫെലിക്‌സ് മാത്യു, റവ. ഫാ. മൈക്കിള്‍ ഗ്രേസ്, സെന്റ് പിറ്റേര്‍സ് & സെന്റ് പോള്‍സ് ഇടവക വികാരി റവ. ഫാ. ഷിനു വര്‍ഗീസ് എന്നീ വൈദീകര്‍ ആദിയോടന്ത്യം പങ്കു ചേര്‍ന്നു.

ബ്രിസ്‌ബെയ്ന്‍ മലയാളികളുടെ ഇടയിലെ യുവ പ്രതിഭ അഖില്‍ തോമസ് & ടീമിന്റെ ക്രിസ്മസ് ഗാനങ്ങള്‍ ചേര്‍ത്തിണക്കിയ ഫ്യുഷന്‍ കൂടിവന്നവര്‍ക്ക് ശ്രവ്യമാധുര്യം നല്‍കി. സഭകളും ഇടവകകളും തമ്മിലുള്ള ഐക്യവും സ്‌നേഹവും ഊട്ടി ഉറപ്പിക്കുക എന്ന വിധത്തില്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ പ്രോഗ്രാം വിജയകരമാക്കി തീര്‍ന്നത് പ്രോഗ്രാമിലെ പാര്‍ട്ടിസിപ്പന്‍സിന്റെ ആത്മാര്‍ഥമായ സഹകരണത്താലും, ഇടവകാംഗങ്ങളുടെ നിസ്വാര്‍ഥമായ പ്രവര്‍ത്താലും, D'Nuhroയുടെ കോ-ഓര്‍ഡിനേറ്റര്‍ മാരായ ജ്യോതി സ്‌കറിയാ, അനീഷ് കെ. ജോയി എന്നിവരുടെ അക്ഷീണ പ്രവര്‍ത്താനത്താലുമാണെന്ന് നന്ദി പ്രകടനത്തില്‍ ഇടവക സെക്കട്ടറി ജിലോ ജോസ് അറിയിച്ചു. സമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി D'Nuhro-2022 ക്രിസ്മസ് പുതുവല്‍സരാഘോഷങ്ങള്‍ അവസാനിച്ചു.

ജോര്‍ജ് തോമസ് ലാലു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക