Image

യുകെയില്‍ സംഗീത സംഗമം; 7 ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 6 & ചാരിറ്റി ഇവെന്റ് മാര്‍ച്ച് 18ന്

Published on 03 January, 2023
 യുകെയില്‍ സംഗീത സംഗമം; 7 ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 6 & ചാരിറ്റി ഇവെന്റ് മാര്‍ച്ച് 18ന്

 

ലണ്ടന്‍: വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ യുകെ മലയാളികളുടെയിടയില്‍ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 6 & ചാരിറ്റി ഈവെന്റ്റ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വന്‍ വിജയത്തിനുശേഷം മൂന്നാം തവണയും കേരളാ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ ചാരിറ്റി ട്രസ്‌ററ് വാട്ട്‌ഫോര്‍ഡിന്റെ പരിപൂര്‍ണ സഹകരണത്തോടെ ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നായ വാട്ട്‌ഫോര്‍ഡില്‍ മാര്‍ച്ച് 18 ശനിയാഴ്ച 3 മുതല്‍ രാത്രി 10 വരെ അരങ്ങേറും.

സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നല്‍കുന്ന സംഗീതോത്സവത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി നിരവധി പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ വേദി ഒരുക്കുകയുണ്ടായി. യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകള്‍ പങ്കെടുക്കുന്ന സംഗീതോത്സവത്തില്‍ ആറാം തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത് പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വീസസ് ആണ്.

തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം ചാരിറ്റി ഇവെന്റ്റ് മുഖാന്തിരം കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളത്തിലെ നിരവധി നിര്‍ദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാന്‍ സാധിച്ചു എന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. കൂടാതെ മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഒഎന്‍വി കുറുപ്പ് മാഷിന്റെ അനുസ്മരണവും ഇതേ വേദിയില്‍ നടത്തപ്പെടുന്നു.


യൂകെയിലെ നിരവധി യൂവ പ്രതിഭകള്‍ ഒഎന്‍വി സംഗീതവുമായി എത്തുന്നു എന്നത് 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ് യുകെ മലയാളികള്‍ നെഞ്ചിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 6 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വം ക്ഷണിയ്ക്കുന്നു.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Sunnymon Mathayi:07727993229
Jomon Mammoottil:07930431445
Cllr Dr Sivakumar:0747426997
Manoj Thomas:07846475589

വേദിയുടെ വിലാസം:

Holy Well Community Centre
Watford
WD18 9QD

ജോസ് കുമ്പിളുവേലില്‍ 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക