ഹൂസ്റ്റന്‍ : ആഗോള റോമന്‍ കത്തോലിക്ക സഭയുടെ തലവനും വത്തിക്കാന്‍സിറ്റി യുടെ അധിപനും ആയിരുന്ന കാലം ചെയ്ത എമിറേറ്റ്‌സ് പതിനാറാമന്‍ ബനഡിക്ട് മാര്‍പാപ്പക്ക് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ കുടുംബത്തിന്റെ പ്രാര്‍ത്ഥനാഞ്ജലി.
ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ജനുവരി 3 വൈകീട്ട് സംഘടിപ്പിച്ച 451 -മത് സമ്മേളനത്തില്‍ കോഡിനേറ്റര്‍ സി വി സാമുവേല്‍ അനുശോചന സന്ദേശം വായിച്ചു.
വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ജനുവരി 31 ശനിയാഴ്ച രാവിലെ കാലം ചെയ്ത ബനഡിക്ട് മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു . ആറു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ആദ്യമായായിരുന്നു ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം. ജര്‍മന്‍ പൗരനായ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്ട് പതിനാറാമന്‍ എന്ന സ്ഥാനപ്പേരില്‍ മാര്‍പാപ്പയായത്. ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
കൗമാരത്തില്‍ത്തന്നെ ഹിറ്റ്‌ലറുടെ യുവസൈന്യത്തില്‍ നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെട്ട അദ്ദേഹം നാത്സി സൈന്യത്തിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്.
എല്ലാവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും സഭകള്‍ തമ്മിലുള്ള ഐക്യത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു സഭ പിതാവായിരുന്നുവെന്നും പതിനാറാമന്‍ മാര്‍പാപ്പ. ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ കുടുംബത്തിന്റെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതോടൊപ്പം റോമന്‍ കത്തോലിക്ക സഭ വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തില്‍ ഐപിഎല്‍ കുടുംബം പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു . മാര്‍പാപ്പയുടെ സ്മരണാര്‍ത്ഥം ഒരുനിമിഷം മൗനം ആചരിക്കുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട കെ പി കുരുവിളഅച്ചന്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
സമ്മേളനത്തില്‍ കോഡിനേറ്റര്‍ സി വി സാമുവേല്‍ ആമുഖപ്രസംഗം നടത്തിയതിനു ശേഷം എല്ലാവരെയും സ്വാഗതം ചെയ്തു നിശ്ചയിക്കപ്പെട്ട പാഠഭാഗം ഹൂസ്റ്റണില്‍ നിന്നുള്ള ഡെയ്‌സി ജോര്‍ജ്ജ് വായിച്ചു. ബിഷപ്പ് ഡോക്ടര്‍ സി വി മാത്യു 'പുതു വര്‍ഷത്തില്‍ ദൈവം' എന്നവിഷയത്തെ ആധാരമാക്കി പുതുവത്സര സന്ദേശം നല്‍കി.
അനിശ്ചിതമായി നീണ്ടുപോകുന്ന റഷ്യന്‍ - ഉക്രൈന്‍ യുദ്ധം ,, സാമ്പത്തിക മാന്യത്തിലേക്കു കൂപ്പുകുത്തുന്ന ലോക രാഷ്ട്രങ്ങള്‍ , കോവിദഃ വീണ്ടും തിരിച്ചു വരുമോ എന്ന ഭയം തുട്ങ്ങി 2003 ലേക് നാം പ്രവേശിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ ഉരുണ്ടു കൂടുന്ന കാര്‍മേഘങ്ങള്‍ നാം കാണാതെ പോകരുത് .ഇ വിടെയാണ് നമ്മുടെ വിശ്വാസം പരീക്ഷിക്കപെടുന്നത് . എന്നാല്‍ ദൈവമക്കളെ സംബന്ധിച്ചു ഭയപ്പെടേണ്ടതില്ല . ജോസെഫിന്റെ , ദാവീദിന്റെ ജീവിതത്തില്‍ കൂടെയുണ്ടായിരുന്ന ദൈവം ഇന്നും ജീവിക്കുന്നു .പുതുവര്‍ഷം നമ്മോടുകൂടെ , നമ്മില്‍ വസിക്കുന്ന , നമ്മുടെ പക്ഷത്തു നില്‍ക്കുന്ന ദൈവത്തെ കണ്ടെത്തുവാന്‍ നമുക്കു കഴിയണം. അതേസമയം അവനെ തള്ളിക്കളയുമ്പോള്‍ നമുക്കു എതിരായി നില്‍ക്കുന്ന ദൈവം ഉണ്ടെന്നുള്ളതും നാം വിസ്മരിക്കരുതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് എബ്രഹാം ഇടിക്കുള മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കു നേത്ര്വത്വം നല്‍കി . ഹൂസ്റ്റണില്‍ നിന്നുള്ള കോര്‍ഡിനേറ്റര്‍ ടി എ മാത്യു നന്ദി പറഞ്ഞു. ഷിജു ജോര്‍ജ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ആയിരുന്നു
പി പി ചെറിയാന്‍