Image

ജ്വല്ലറി ഉടമയെ മാരകമായി പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളെ  കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു 

പി പി ചെറിയാന്‍ Published on 05 January, 2023
ജ്വല്ലറി ഉടമയെ മാരകമായി പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളെ  കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു 

ബ്രുക്ക്ലിന്‍ : ന്യൂയോര്‍ക്ക് ബ്രുക്ക്ലിനിലുള്ള ജ്വല്ലറി  സ്റ്റോറില്‍ അതിക്രമിച്ചു കയറിയ  രണ്ട് യുവാക്കള്‍ 100,000  ഡോളറിന്റെ ആഭരണം മോഷ്ടിക്കുകയും, ജ്വല്ലറി ഉടമ 79 കാരനായ മാനി കോനെ മാരകമായി മുറിവേല്‍ക്കുകയും ചെയ്ത കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു ജ്വല്ലറി ഉടമയുടെ മകന്‍ ഷോണ്‍ കോന്‍. 

കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്നിരുന്ന റോക്‌സി ജ്വല്ലറിയില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. മോഷണത്തിന് ശേഷം ക്രൂരമായി മര്‍ദ്ദിച്ച് പിതാവിനെ താഴെയുള്ള ഫ്‌ലോറില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു മോഷ്ടാക്കള്‍. മരിച്ചു എന്നാണ് അവര്‍ കരുതിയതെങ്കിലും ജീവന്‍ നഷ്ടപ്പെടാതെ പിതാവിനെ ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞതായി മകന്‍ പറഞ്ഞു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച  പിതാവിന്റെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. 

വൈകിട്ട് ഭക്ഷണത്തിനു ശേഷം പതിവായി കടയില്‍ നിന്നും വിളിക്കുമായിരുന്നെന്നും സംഭവ ദിവസം വിളിക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെ കമ്പ്യൂട്ടറില്‍ കടയിലെ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേര്‍ കടയില്‍ കയറി ആക്രമണം നടത്തിയ വിവരമറിഞ്ഞതെന്നും മകന്‍ പറഞ്ഞു. 

നിയമപാലകര്‍ പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും, ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും  ഷോണ്‍ പറഞ്ഞു. ന്യൂയോര്‍ക്ക് മേയര്‍ എറിക്ക് ആഡംസ്  പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പി പി ചെറിയാന്‍

ജ്വല്ലറി ഉടമയെ മാരകമായി പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളെ  കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക