Image

ഒരു മരിയന്‍ കുടുംബയാത്രയ്ക്ക് പ്രര്‍ത്തനാനിര്‍ഭരമായ തുടക്കം

Published on 05 January, 2023
 ഒരു മരിയന്‍ കുടുംബയാത്രയ്ക്ക് പ്രര്‍ത്തനാനിര്‍ഭരമായ തുടക്കം

മെല്‍ബണ്‍: സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, മെല്‍ബണിലെ എല്ലാ ക്‌നാനായ ഇടവകാംഗങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന ഒരു മരിയന്‍ കുടുംബയാത്രയ്ക്ക് പ്രര്‍ത്തനാനിര്‍ഭരമായ തുടക്കം.

കോട്ടയം അതിരൂപതാ ആസ്ഥാനമായ, കോട്ടയം ക്രിസ്തുരാജാ ക്‌നാനായ കത്തോലിക്കാ കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച്, കോട്ടയം അതിരൂപതാധ്യക്ഷന്‍, അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ ഔദ്യോഗികമായ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

മെല്‍ബണിലെ എല്ലാ ക്‌നാനായ ഇടവകാംഗങ്ങളുടെയും ഭവനത്തില്‍, സ്വികരിച്ചു പ്രാര്‍ത്ഥിക്കുവാനുള്ള മാതാവിന്റെ തിരുസ്വരൂപവും തിരിയും, അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വെഞ്ചരിച്ച്, സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടിലിന് കൈമാറി.

മെല്‍ബണില്‍ എത്തുന്ന തിരുസ്വരൂപവും തിരിയും, ഫെബ്രുവരിമാസം 5 ആം തിയതി ഫൊക്കനര്‍ സെന്റ് മാത്യൂസ് പള്ളിയിലെ വിശുദ്ധ കുര്‍ബാനമധ്യേ, സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി, ഫാ : പ്രിന്‍സ് തൈപ്പുരയിടത്തില്‍, ബേത്ലഹേം കൂടാരയോഗം പ്രസിഡന്റ് സിജോ തോമസ് ചാലയില്‍ കുടുംബത്തിന് കൈമാറി, യാത്ര ഔദ്യോഗികമായി ആരംഭിക്കും.


സജിമോള്‍ മാത്യു കളപ്പുരയ്ക്കല്‍, സിന്ധു സൈമച്ചന്‍ ചാമക്കാലായില്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായുള്ള കമ്മിറ്റിയുടെയും, പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും, കൂടാരയോഗം ഭാരവാഹികളുടെയും നേതൃത്വത്തില്‍, യാത്രയുടെ അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു.

ഇടവക സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, ജോണ്‍ തൊമ്മന്‍ നെടുംതുരുത്തില്‍, ഷാജന്‍ ജോര്‍ജ് ഇടയാഞ്ഞിലിയില്‍, ജോര്‍ജ് പൗവ്വത്തില്‍, ലിറ്റോ മാത്യു തോട്ടനാനിക്കല്‍, ആനീസ് ജോണ്‍ നെടുംതുരുത്തില്‍, സനീഷ് ജോര്‍ജ് പാലക്കാട്ട്, ജെഫി നെടുംതുരുത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഷിനോയ് മഞ്ഞാങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക