Image

ഫാ. ക്ലമന്റ് പാടത്തിപറന്പിലിന് സ്‌നേഹനിര്‍ഭര യാത്രയയപ്പ്

Published on 05 January, 2023
 ഫാ. ക്ലമന്റ് പാടത്തിപറന്പിലിന് സ്‌നേഹനിര്‍ഭര യാത്രയയപ്പ്

ഡബ്ലിന്‍ : സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡിലെ നാഷണല്‍ കോര്‍ഡിനേറ്ററായ റവ. ഡോ. ക്ലമന്റ് പാടത്തിപറന്പിലിനു ഡബ്ലിന്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്. ഗാസ്‌നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിന്‍ നടന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സൈലന്റ് നെറ്റെന്ന ക്രിസ്മസ് പ്രോഗ്രാം വേദിയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ വിക്ടോറിയസ് ദേവാലയ വികാരി, സീറോ മലബാര്‍ സഭാ വൈദീകരായ ഫാ. ജോസഫ് ഓലിയക്കാട്ട്, ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ വെള്ളാമത്തറ എന്നിവരും ഫാ. ജിന്േറാ, ഫാ.ആന്റണി സോണല്‍ സെക്രട്ടറി സിജോ കാച്ചപ്പിള്ളി, ട്രസ്റ്റിമാരായ ബെന്നി ജോണ്‍, സുരേഷ് സെബാസ്റ്റ്യന്‍ ഡബ്ലിന്‍ സോണല്‍ കമ്മറ്റിയംഗങ്ങള്‍, വിവിധ കുര്‍ബാന സെന്റര്‍ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. അയര്‍ലന്‍ഡ് നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ റിയാല്‍ട്ടോ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററില്‍ സമ്മേളിച്ച് ക്ലമന്റ് പാടത്തിപറന്പില്‍ അച്ചനു യാത്രയയപ്പു നല്‍കി. അയര്‍ലന്‍ഡിലെ എല്ലാ സീറോ മലബാര്‍ വൈദീകരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട രൂപതാഗമായ റവ. ഡോ. ക്ലമന്റ് പാടത്തിപറന്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേറ്ററും അതോടോപ്പം അഞ്ചുവര്‍ഷക്കാലമായി ഡബ്ലിന്‍ സോണല്‍ കോര്‍ഡിനേറ്ററും ലൂക്കന്‍, ഫ്ബ്‌സ്‌ബോറോ, ഇഞ്ചിക്കോര്‍ കുര്‍ബാന സെന്ററുകളുടെ ചാപ്ലിനുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഐറീഷ് ലാറ്റിന്‍ സഭയില്‍ മൗണ്ട് മെറിയോണ്‍ ഇടവകയിലും അച്ചന്‍ പ്രവര്‍ത്തിച്ചു. പൗരസ്ത്യ കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ഫാ. ക്ലെമന്റ് നീണ്ട വര്‍ഷങ്ങള്‍ ഇരിങ്ങാലക്കുട രൂപതാ കേന്ദ്രത്തില്‍ പഴയാറ്റില്‍ പിതാവിന്റെ സെക്രട്ടറിയായും, രൂപതയുടെ പ്രോ ചാന്‍സലറായും, എട്ടുവര്‍ഷത്തോളം ചാന്‍സലറായും ജുഡീഷ്യല്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. വിവിധ സെമിനാരികളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ ജനറല്‍ കോര്‍ഡിനേറ്ററയാണു പുതിയ നിയമനം. റോം ആസ്ഥാനമാക്കിണയാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനം.


റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലേയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേയും സീറോ മലബാര്‍ സഭാപ്രവത്തനങ്ങളെ ഏകോപിക്കുക എന്ന ശ്രമകരമായ ദൗത്യം വജയകരമാമാക്കാന്‍ ഫാ. ക്ലമന്റിനു കഴിഞ്ഞു. അയര്‍ലന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കാനും വൈദീകരെ നിയമിക്കാനും അച്ചന്റെ ശ്രമഫലമായി സാധിച്ചു. ഐറീഷ് സഭയുമായി അച്ചന്‍ പുലര്‍ത്തിയ ഊഷമള ബന്ധത്തിന്റെ ഫലമായി നോക്ക് ബസലിക്കായില്‍ രണ്ടാം ശനിയാഴ്ചതോറും സീറോ മലബാര്‍ കുര്‍ബാന ആരംഭിക്കാനും കഴിഞ്ഞു.

അയര്‍ലന്‍ഡിലെ വിവിധ കുര്‍ബാന സെന്ററുകളിലും, വിവിധ ഭക്ത സംഘടനകളും അച്ചന് യാത്രയയപ്പു നല്‍കി.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക