Image

റിപ്പബ്ലിക്കൻ ഹൗസ്‌ വിമതർ (ബി ജോൺ കുന്തറ)

Published on 07 January, 2023
റിപ്പബ്ലിക്കൻ ഹൗസ്‌ വിമതർ (ബി ജോൺ കുന്തറ)

നവംബർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസ്സ് ഹൗസിൽ കിട്ടിയ ചുരുങ്ങിയ പിന്‍തുണയുടെ വെളിച്ചത്തിൽ, 118 ആം കോൺഗ്രസ്സിൽ  ഇവർക്ക് കിട്ടിയ സ്പീക്കർ പദവി ആരുടെ കൈയ്യിൽ എത്തും എന്ന വിഷയം വാഷിംഗ്‌ടൺ D C യിലും രാജ്യാന്ദിര തലത്തിലും ചർച്ചാവിഷയം ആയിരിക്കുന്നു.

കഴിഞ്ഞ കാലങ്ങളിൽ ഇതൊരു സാധാരണ നടപടിക്രമം എന്നതിലുപരി പൊതുജന ശ്രദ്ധ നേടിയിരുന്നില്ല. ഹൌസ് സ്പീക്കർ സ്ഥാനം ഭരണഘടനാ പ്രകാരമുള്ള ഒരു പദവി. പ്രസിഡൻറ്റും ഉപപ്രധാന തലവനും കഴിഞ്ഞാൽ അടുത്ത ഭരണാധികാരി രാജ്യത്ത് എന്തെല്ലാം പുതിയ നിയമങ്ങൾ കൊണ്ടുവരണം ഖജനാവിലെ പണം എങ്ങിനെ ഉപയോഗിക്കണം ഇതിലെല്ലാം തീരുമാനങ്ങൾ എടുക്കുന്നതിന് സ്‌പീക്കർക്ക് അധികാരമുണ്ട്.  
ഓരോ തിരഞ്ഞെടുപ്പിനു ശേഷവും, ഹൗസിൽ സ്‌പീക്കർ ആരെന്നത് ഒരു തുറന്ന തിരഞ്ഞെടുപ്പാണ് പാർട്ടി തലത്തിൽ ആയിരിക്കില്ല വോട്ട് രേഖപ്പെടുത്തൽ.
 
എന്നാൽ ത്തന്നെയും ജാനുവരി ആദ്യം കൂടുന്ന ഹൌസ് സമ്മേളനത്തിനു മുൻപേ താനേ, ഓരോ പാർട്ടിയും ചർച്ചകൾ നടത്തി ഓരോ ഉൾ തീരുമാനം എടുത്തിരിക്കും ആരായിരിക്കും നേതാവ് എന്ന് അതനുസരിച്ചു അംഗങ്ങൾ വോട്ട് രേഖപ്പെടുത്തും കാര്യങ്ങൾ മുന്നോട്ടുപോകും. ഭൂരിപക്ഷമുള്ള പാർട്ടിക്കേ സ്‌പീക്കർ പദവികിട്ടാറുള്ളു. ഒരിക്കലും ഇതൊരു നീണ്ടുപോകുന്ന നടപടിക്രമമായി മാറിയിട്ടില്ല.ഇന്നിതാ സ്‌പീക്കർ വോട്ട് ഒൻപതാം തവണയിൽ എത്തിയിരിക്കുന്നു.  

2020 യിൽ നാൻസി പോലോസി ഡമോക്രാറ്റ് പാർട്ടി നേതാവ് ആയിരുന്ന സമയവും ചെറിയ രീതികളിൽ സ്‌പീക്കർ ആരായിരിക്കണം എന്നതിൽ തർക്കം നടന്നു എന്നിരുന്നാൽ ത്തന്നെയും ഹൗസിൽ വോട്ടിന് എത്തിയപ്പോൾ ഇവർ തർക്കങ്ങൾ അവസാനിപ്പിച്ചിരുന്നു എല്ലാ ഡെമോക്രാറ്റ് അംഗങ്ങളും പോലോസിയെ തുണച്ചു വോട്ടു രേഖപ്പെടുത്തി.

എന്നാൽ എന്തു കാരണത്താൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഇതുപോലുള്ള ഒരു സംഘർഷാവസ്ഥ വന്നതിന് കാരണം? ഹൗസിൽ ഇന്നത്തെ പാർട്ടി നില 222 റിപ്പബ്ലിക്കൻ 212 ഡെമോക്രാറ്റ് ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. ഇതിൽ ആർക്ക് 218 വോട്ടുകൾ ലഭിക്കുന്നോ അയാൾ ആയിരിക്കും സ്‌പീക്കർ.പാർട്ടിയിലെ 20 അംഗങ്ങളാണ് വിമതരായി ഇപ്പോൾ വേദിയിൽ ഉള്ളവർ ഇവർ സ്വയം വിശേഷിപ്പിക്കുന്നത് "ഫ്രീഡം കോക്കസ്" ഇതിൽ 18 പേരെങ്കിലുംകെവിൻമക്കാർത്തിയുടെചേരിയിൽഎത്തിയെങ്കിലേഇയാൾതിരഞ്ഞെടുക്കപ്പെടുകയുള്ളു.
 
ഈയൊരു വടംവലിക്ക്  കാരണമെന്ത്? ആദ്യസമയം ചർച്ചകൾ നടക്കുന്ന സമയം ഇവരിൽ പലരും മക്കാർത്തിയോടുള്ള വിയോജിപ്പ് പരസ്യമായി പറഞ്ഞിരുന്നു എന്നാൽ അത് ഇതുപോലുള്ള ഒരു തുറന്ന പോരായി മാറുമെന്ന് ആരും കരുതിയില്ല.

കാരണം ഒന്ന്, കഴിഞ്ഞ കോൺഗ്രസ്സിൽ മക്കാർത്തി പ്രതിപക്ഷ നേതാവ് ആയിരുന്ന സമയം ഈ വിമതരെ അവഗണിച്ചിരുന്നു കൂടാതെ 2022 തിരഞ്ഞെടുപ്പു കാലം ഏതെല്ലാം റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക്, മക്കാർത്തി ശേഖരിച്ച വൻ തിരഞ്ഞെടുപ്പു ധന ശേഖരണ നിധിയിൽ നിന്നും പണം നൽകണം ഇതിലൊന്നും ഇവരുടെ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ലായിരുന്നു. അതിനെല്ലാം ഒരു പ്രതികാരം അതാണ് ഇവരുടെ ലക്ഷ്യം

ഇതിനോടകം മക്കാർത്തി, നിരവധി ഇവരുടെ ആവശ്യങ്ങൾക്ക്, വഴങ്ങി കൊടുത്തിരിക്കുന്നു എന്നും കേൾക്കുന്നു ഇതിൽ പ്രാധാന്യത കാണുന്നത് ഏത് സമയവും ഇവരിൽ അഞ്ചുപേർ സ്‌പീക്കറുടെ നടപടി ക്രമങ്ങളിൽ പൊരുത്തപ്പെടുന്നില്ലായെങ്കിൽ ഇയാൾ സ്പീക്കർ സ്ഥാനം ഒഴിയേണ്ടിവരും.

നേരത്തെ സൂചിപ്പിച്ചല്ലോ, രാജ്യ ഭരണത്തിൽ  ഹൌസ് എത്രമാത്രം ശക്തകരമെന്ന്. ഹൗസിൽ എന്ത് പാസാക്കപ്പെട്ടാലും അത് സെനറ്റിലും പാസാകണം കൂടാതെ പ്രസിഡൻറ്റ് ഒപ്പും നൽകണം എന്നിരുന്നാൽ ത്തന്നെയും  പ്രധാന ബില്ലുകൾ തുടങ്ങുന്നത് ഇവിടെ. ഇമ്പീച്ചു ചെയ്യുന്നതിനുള്ള ശേഷി, നിരവധി അന്വേഷണങ്ങൾ നടത്തുന്നതിനുള്ള അധികാരം.
കോഗ്രസ്സിൽ നിരവധി കാര്യാലോചനസഭകൾ ഇവരാണ് ഏതെല്ലാം ബില്ലുകൾ വോട്ടിന് എത്തും എന്നെല്ലാം ഈ  കാര്യാലോചനസഭകളിൽ ഇരു പാർട്ടിക്കാരും കാണും എന്നിരുന്നാൽ ത്തന്നെയും പ്രതിപക്ഷത്തിന് കാര്യമായ അധികാരമൊന്നുമില്ല.
ഈ കമ്മറ്റികളിലെ അംഗങ്ങൾ അതിനെ ആര് നയിക്കണം കൂടാതെ വരുന്ന ഈ കോഗ്രസ്സിൽ ഏതെല്ലാം ബില്ലുകൾക്ക് പ്രാധാന്യത നൽകണം.ഇതിലെല്ലാം വിമതർക്ക് കിട്ടേണ്ട പ്രാധാന്യത മക്കാർത്തി ഇപ്പോഴേ ഉറപ്പു വരുത്തിയിരിക്കണം. ചുരുക്കത്തിൽ ഇവർക്ക് മക്കാർത്തിയിൽ അത്ര വിശ്വാസമില്ല.

ഇപ്പോൾകേൾക്കുന്നത്, മക്കാർത്തി വിമതരുടെ നിരവധി ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്തിരിക്കുന്നു ഇന്ന് നടക്കുവാൻ സാധ്യതയുള്ള തിരജെടുപ്പിൽ വിമതർ ഇയാൾക്ക് തുണ നൽകും സ്‌തംഭനാവസ്ഥ മാറുമെന്നും.

Republican House rebels- article by John kunthara

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക