Image

ചരിത്രം സൃഷ്ടിക്കുന്ന  രാഹുൽ ഗാന്ധി (ജെ.എസ് . അടൂർ )

Published on 11 January, 2023
ചരിത്രം സൃഷ്ടിക്കുന്ന  രാഹുൽ ഗാന്ധി (ജെ.എസ് . അടൂർ )

ഇന്ത്യയുടെ ചരിത്രത്തിൽ ഇത് വരെ ആരും രാഹുൽ ഗാന്ധി ചെയ്തത് പോലെ ഒരു പദയാത്ര നടത്തിയിട്ടില്ല.3218 കിലോമീറ്റർ.
ഇന്ത്യയുടെ ആത്മാവെന്നു ഗാന്ധിജി പറഞ്ഞ ഗ്രാമ ഗ്രാമാന്തങ്ങളിലൂടെയും നഗര വീഥികളിലൂടെയും 3218 കിലോമീറ്റർ നടന്നു ഇവിടുത്തെ നാനാ ജാതി, മത, ഭാഷ, ദേശ, വർഗ്ഗ, ലിംഗ ഭേദമെന്യേ ഇത്പോലെ ചേർത്ത് പിടിച്ചു നടന്ന ഒരു രാഷ്ട്രീയ - സാമൂഹിക നേതാവ് ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
ഗാന്ധിജി 24 ദിവസം കൊണ്ടു 78 സ്വാതന്ത്ര്യ കൊണ്ഗ്രെസ്സ് പ്രവർത്തനകരും ഒരുമിച്ചു 385 കിലോമീറ്റർ സബർമതി ആശ്രമത്തിൽ നിന്ന് ദാന്ധിയിലേക്ക് നടന്ന ഉപ്പ് സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന വഴിത്തിരിവായി. ഗാന്ധി ഒരു അധികാര സ്ഥാനവും കൈയ്യാളാതെ ഇന്ത്യയിലെ എല്ലാം ജനങ്ങളെയും ചേർത്ത് പിടിച്ചു ഒരു പുതിയ രാഷ്ട്രീയ നൈതീകതയുടെ ആൾരൂപമായതു 1930 മാർച്ച്‌ 12 മുതൽ 6 ഏപ്രിൽ വരെ നടത്തിയ ആ അഹിംസ സത്യാഗ്രഹത്തിലൂടെയായിരുന്നു.
ഇന്ത്യയിൽ അത് ഒരു പുതിയ രാഷ്ട്രീയ വ്യവഹാരമായിരുന്നു.

.ഉപ്പ് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. പക്ഷെ ഉപ്പിന്റ നികുതിയുടെ രാഷ്ട്രീയം കോളനിയൽ രാഷ്ട്രീയത്തെ മനസിലാക്കികൊടുക്കാനുള്ള അതി ഗംഭീര മെസ്സേജിങ്ങ് ആയിരുന്നു. എല്ലവർക്കും മനസ്സിലാകുന്ന ഉപ്പിനെ ഗാന്ധി ഒരു പവർഫുൾ പൊളിറ്റിക്കൽ മെറ്റഫറാക്കി പുതിയ കൊണ്ഗ്രെസ്സിന് പുതിയ രാഷ്ട്രീയ നരേറ്റിവുണ്ടാക്കിയതോടെ സ്വാതന്ത്ര്യ സമരം തന്നെ ഇന്ത്യയിൽ എല്ലായിടത്തും ജനകീയ രാഷ്ട്രീയ സമരമായി.
ഭാരത് ജോഡോ യാത്രയിൽ നമ്മൾ കണ്ടതും അറിഞ്ഞതും വേറൊരു രാഹുൽ ഗാന്ധിയെയാണ്. 52 വയസ്സിൽ ഇത്രയുംകിലോമീറ്റർ നടക്കുന്നതിനു വലിയ ആത്മധൈര്യവും മനസിക,ശാരീരിക പ്രാപ്തിയും വേണം. നിരന്തരം എല്ലാദിവസവും പതിനായിരകണക്കിന് ആളുകളോടോത്തു എല്ലാവരെയും ചേർത്ത് പിടിച്ചു അനുദിനം ആറു മാസം നടക്കണമെങ്കിൽ വളരെ വിശാലമായ ജനയാത്ത ബോധം വേണം. അതിനു ആവശ്യമായ വലിയ മാനസിക - ശരീര ആരോഗ്യ പ്രാപ്തി വേണം.
രാഹുൽ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ വന്നിട്ട് ഏതാണ്ട് ഇരുപത്തിരണ്ട്കൊല്ലമായി. വളരെ അസാധരണമായ ജീവിത സാഹചര്യം. ഇന്ത്യയുടെ അധികാര രാഷ്ട്രീയതിന്റെ മടിതട്ടിൽ വളർന്ന ഒരാൾ. ജീവിതത്തെ മാറ്റി മറിച്ച രണ്ട് അതിദാരുണ മരണങ്ങൾ. സ്വന്തം അച്ചന്റെ പൊട്ടി തകർന്ന ശരീരം പോലും കാണാൻ ആകാതെ ചിതക്ക് തീ കൊളുത്തിയ ഒരു ടീൻ ഏജ്‌ കഴിഞ്ഞ യുവാവിന്റെ മാനസിക അവസ്ഥ ആലോചിച്ചു നോക്കുക്ക. ബാല്യകാലത്തിൽ തന്നെ സ്വന്തം മുത്തശ്ശി വെടിയേറ്റു മരിക്കുന്നത് കാണുന്ന കുട്ടിയുടെ മനസ്ഥിതിയോർക്കുക. അത് കഴിഞ്ഞു ജീവ സുരക്ഷക്കായി നിരന്തരം നിരീക്ഷിക്കപ്പെട്ടു എസ് പി ജി കവറിൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ഒരു മനുഷ്യൻ. അത് ആസാധാരാണമായ ജീവിത സാഹചര്യമാണ്. അത് കഴിഞ്ഞു അധികാര രാഷ്ട്രീയത്തിൽ എത്തപെട്ടപ്പോൾ ഇത്രമാത്രം പൊളിറ്റിക്കൽ ഓഡിറ്റിനു വിധേയമാക്കപെട്ടു അപഹസീക്കപെട്ട അധികമാരും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ല.
രാഹുൽ ഗാന്ധിക്ക് തുടക്കത്തിൽ കുടുംബ ഉത്തര വാദിത്തം പോലെ എടുത്ത അധികാര രാഷ്ട്രീയം ഒരു മുൾകിരീടം പോലെയായിരുന്നു. അദ്ദേഹതിന് 2004 ൽ തന്നെ ക്യാബിനട്ടു മന്ത്രി ആകാമായിരുന്നു.2010 ൽ ഇന്ത്യൻ പ്രധാന മന്ത്രി ആകാമായിരുന്നു. പക്ഷെ കോൺഫെമിസ്റ്റ്  അധികാര രാഷ്ട്രീയത്തോടെ വിമുഖത കാണിച്ചയോരാളെയാണ് കാണുന്നത്.
മന്ത്രിയോ പ്രധാന മന്ത്രിയോ ഒക്കെ ആകാൻ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും വേണ്ട എന്ന് വച്ചവർ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇല്ല എന്ന് തന്നെ പറയാം. അതൊന്നും വേണ്ട എന്നു പറഞ്ഞു ഇന്ത്യയിൽ എല്ലാം എസ് പി ജി അകമ്പടിയോട് സഞ്ചരിച്ച രാഹുൽ ഗാന്ധിയെ സംഘ മീഡിയ മാനേജേഴ്സ് ' പപ്പു ' എന്ന് വിളിച്ചാക്ഷേപിച്ചിട്ടും പരാതി ഇല്ലാത്ത ഒരാൾ.
യഥാർത്ഥത്തിൽ തികച്ചും പുതിയ ഒരു രാഹുൽ ഗാന്ധിയുടെ ഉദയമാണ് ഭാരത് ജോഡോ യാത്രയിൽ കണ്ടത്. ആ യാത്ര തുടങ്ങിയത് കന്യാകുമാരിയിൽ ഗാന്ധി മണ്ഡപത്തിലെ പ്രാർത്ഥനയോടെയാണ് തുടങ്ങിയത്. ആ പ്രാർത്ഥനയിൽ രാഹുൽഗാന്ധിയോടൊപ്പം ഞാനും പങ്കെടുത്തു. രാഹുൽ ഗാന്ധി ചരിത്രത്തിലെക്ക് നടന്നു കയറിയ ആ യാത്ര തുടങ്ങുന്നതിനു മുമ്പ് അദ്ദേഹതിന്റെ തൊട്ട് അടുത്തു നിന്ന് ഞാൻ വീക്ഷിക്കുകയായിരുന്നു   അദ്ദേഹം അന്ന് ചിന്തയുടെ ആഴത്തിൽ ആയിരുന്നു എങ്കിലും വല്ലാത്തൊരു സമാധാനപൂരിതമായിരുന്നു മുഖം.
പലതുകൊണ്ടും രാഹുൽ ഗാന്ധി വ്യത്യസ്തമായൊരു ഫിലോസഫിയുമായാണ് നടക്കാൻ തുടങ്ങിയത്. അതിൽ പ്രധാനം സാധാരണ അധികാരത്തിനു അപ്പുറമുള്ള സ്നേഹത്തിലും അഹിംസയും ജനയാത്ത രാഷ്ട്രീയ നൈതിക ബോധ്യങ്ങൾ കൊണ്ടാണ് യാത്ര. ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം ചെയ്തു  ഡിവൈഡ് ആൻഡ് രുൾ എന്ന വർഗീയ രാഷ്ട്രീയത്തിന് എതിരെ. ഇന്ത്യയിലെ പാവപെട്ടവർക്ക് താങ്ങാനാകാത്ത വിലകയറ്റത്തിനു എതിരെ, യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾക്ക് വേണ്ടി. ഒന്നോ രണ്ടോ വൻ കോർപ്പേരെറ്റുകൾ മാധ്യമങ്ങളെ വിഴുങ്ങിഅധികാര പാർട്ടികളെ ഫണ്ട് ചെയ്യുന്ന ക്രോണി ക്യാപറ്റിലിസത്തിനെതീരെ  രാഹുൽ ഗാന്ധി യാത്രയിൽ ഉടനീളം സംസാരിച്ചത് വലിയ ധാർമിക ബോധ്യങ്ങളോടെയാണ്.
ഇന്ത്യയുടെ ക്യാബിനറ്റ് മന്ത്രിയോ പ്രധാനമന്ത്രിയോ വീണ്ടും എ ഐ സീ സീ പ്രസിഡന്റ് ഒക്കെ വളരെ എളുപ്പത്തിലാകാൻ ആകാൻ അവസരങ്ങൾ ഉണ്ടായിട്ടും രാഹുൽ ഗാന്ധി എന്ത് കൊണ്ടാണ് വഴി മാറി നടന്നത്.?
ഭാരത് ജോഡോ സാധാരണ അധികാര തിരെഞ്ഞെടുപ്പ് രാഷ്ട്രീയതിന് അപ്പുറമുള്ള പുതിയ ഒരു ധാർമിക രാഷ്ട്രീയ നരേറ്റിവിന്റ തുടക്കമാണ്.
സാധാരണ കൊണ്ഗ്രെസ്സ് വെള്ള ഖദർ കൊണ്ഗ്രെസ്സ് യുണിഫോമിറ്റിക്കും യുണിഫോമും ഒഴിവാക്കി. ഇന്ത്യയിൽ സാധാരണ മിഡിൽ ക്ലാസ് പാന്റ്സും ടീഷർട്ടും മാത്രമാണ് വേഷം. അത് പോലെ സാധാരണ മീഡിയ മീഡിയേറ്റഡ് ഇമേജ് ബിൽഡിങ്ങ് പി ആർ ഉപയോഗിക്കാതെ, നര മൂടിവായിക്കാതെ, സാധാരണ താടിപോലും മറക്കാതെ അസാധാരണ ബോധത്തോടെയും ബോധി മനസ്ഥിതിതി യോടെ രാഹുൽ ഗാന്ധി പുതോയൊരു ജൈവ നൈതക /ധാർമിക ജനയാത്ത രാഷ്ട്രീയ നരേറ്റിവിന് തുടക്കം കുറിക്കുയാണ്.
അമ്പതോ നൂറോ കൊല്ലങ്ങൾ കഴിഞ്ഞു ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്രമെഴുതുമ്പോൾ രാഹുൽ ഗാന്ധി നയിച്ച ഐതിഹാസീക യാത്ര ഇന്ത്യയുടെ രാഷ്ട്രീയതിന്റെ ഏറ്റവും കൂടുതൽ പ്രഭാവം ചിലത്തിയ രാഷ്ട്രീയ സത്യാഗ്രഹമായി അടയാളപ്പെടുത്തും.
രാഹുൽ ഗാന്ധി നടന്നു കയറുന്നത് ഇന്ത്യയുടെ ഭാവി രാഷ്ട്രീയ നരേറ്റിവിലേക്കാണ്. അത് തിരെഞ്ഞെടുപ്പിന് അപ്പുറമുള്ള എത്തിക്കൽ പൊളിറ്റിക് സാണ്.
ഭാവി കോൺഗ്രെസ്സിൽ രാഹുൽ ഗാന്ധിയുടെത് മോറൽ ലീഡർഷിപ്പായിരിക്കും .

കോൺഗ്രെസ്സിൽ മഹാത്മ ഗാന്ധി 1924 ൽ ഒരു വർഷം മാത്രമാണ് എ ഐ സീ സീ പ്രസിഡന്റ് ആയതു.. അത് കഴിഞ്ഞു അദ്ദേഹം കോൺഗ്രെസ്സിലോ പാർലിമെന്റ്റി രംഗത്തോ ഒരു പദവിയിലും ഇരുന്നിട്ടില്ല. കൊണ്ഗ്രെസ്സിനും രാജ്യത്തിനും ഗാന്ധിജി കാണിച്ച കൊടുത്തത് മോറൽ ലീദർഷിപ്പിന്റെ വലിയ പ്രസക്തിയെകുറിച്ചാണ്
ജെ എസ്

# Rahul Gandhi making history

Join WhatsApp News
Jayan varghese 2023-01-12 23:53:48
ബഹുമാന്യനായ ശ്രീ ശശി തരൂർ, നിങ്ങൾ പേറുന്നത് ഒരു നിയോഗമാണ്. ഊർദ്ധ ശ്വാസം വലിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മൃതസഞ്‌ജീവനി പകരുവാനുള്ള കാലത്തിന്റെ നിയോഗം. അധികാര രാഷ്ടീയത്തിന്റെ അടുക്കളപ്പുറങ്ങളിൽ നിന്ന് അപ്പം ഞണ്ണി അർമ്മാദിച്ചവർക്ക് അസൂയ ഉണ്ടാവും. അവരെ അവഗണിച്ച് മുന്നോട്ട് പോവുക. ഇന്ത്യൻ ധർമ്മികതയുടെ ഇനിയുള്ള അവശേഷിപ്പുകളിൽ ഒരു രാഹുൽ ഗാന്ധി മാത്രമേ പ്രാഥമിക യോഗ്യത നേടുന്നുള്ളു എന്നതിനാൽ അദ്ദേഹത്തോട് ചേർന്ന് പ്രവർത്തിക്കുക. കുപ്പകളിൽ ഒളിഞ്ഞു കിടക്കുന്ന മാണിക്യങ്ങൾ കണ്ടെടുക്കാൻ കാലത്തിന്റെ കലാകാരൻ കടന്നു വരുമ്പോൾ നാളെ നിങ്ങളുടേതാണ്, മുന്നോട്ട് !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക