Image

സാന്റാ നൈറ്റ് വിത്ത് ബിഎംഎ സംഘടിപ്പിച്ചു

Published on 11 January, 2023
 സാന്റാ നൈറ്റ് വിത്ത് ബിഎംഎ സംഘടിപ്പിച്ചു


ലണ്ടന്‍: ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികള്‍ ബെല്‍ഫാസ്റ്റ് സ്‌പെക്ട്രം സെന്ററില്‍ സംഘിടിപ്പിച്ചു.സാന്റാ നൈറ്റ് വിത്ത് ബിഎംഎ എന്ന പേരില്‍ നടന്ന ആഘോഷ പരിപാടികള്‍ ബെല്‍ഫാസ്റ്റിലെ നവാഗതരായ മലയാളികളുടെ പങ്കാളിത്തം കൊണ്ടും കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി.

സാംസ്‌കാരിക വൈവിധ്യത്തിന് പ്രാധാന്യം നല്‍കി സംഘടിപ്പിച്ച പരിപാടിയില്‍ ബ്രെയിന്‍ കിങ്സ്റ്റണ്‍ പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന നോര്‍ത്ത് ബെല്‍ഫാസ്റ്റ് എം.എല്‍.എ ബെല്ഫാസ്റ്റിന്റെ കള്‍ച്ചറല്‍ ഡൈവേഴ്സിറ്റിയ്ക്ക് സ്ട്രാറ്റജി നേടിയെടുക്കുന്നതില്‍ ബി.എം.എ പോലെയുള്ള എത്‌നിക്ക് മൈനോറിറ്റി സംഘടനകള്‍ക്ക് വഹിക്കാനുള്ള പങ്ക് വളരെ പ്രധാനപെട്ടതാണ് എന്ന് ചൂണ്ടി കാണിച്ചു.

കഠിനാധ്വാന സംസ്‌കാരം ഉള്ള മലയാളികള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മലയാളികള്‍ നല്‍കുന്ന സംഭാവന മറ്റ് വിഭാഗങ്ങള്‍ക്ക് മാതൃകയാണ്.നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് നല്ല നിലവാരമുള്ള ഹെല്‍ത്ത്‌കെയര്‍ സര്‍വീസ് നല്‍കാന്‍ മലയാളികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നനും ഓണം പോലെയുള്ള മലയാളികളുടെ എത്‌നിക് മൈനോറിറ്റി ഉത്സവങ്ങള്‍ പ്രദേശത്തെ കള്‍ച്ചറല്‍ ഡൈവേഴ്സിറ്റിയ്ക്ക് നല്‍കുന്ന സംഭാവന വളരെ വലുതാണ് എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

ബിഎംഎപ്രസിഡന്റ് സന്തോഷ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജയന്‍ മലയില്‍ സ്വാഗതം ആശംസിച്ചു.

ബ്രെയിന്‍ കിങ്സ്റ്റന്‍ എം.എല്‍.എ ഉദ്ഘടാനം നിര്‍വ്വഹിച്ചു.പ്രദേശത്തെ ലോക കേരള സഭാ അംഗം ജെ.പി.സുകുമാരന്‍ ആശംസ പ്രസംഗം നടത്തി. വിശിഷ്ഠാതിഥികള്‍ ആയിരുന്ന ഗാഥാ അബദു-MD Carrik Care ,ദിനു ഫിലിപ്പ് Pinacle Insurance & Mortgage എന്നിവരുടെ ആശംസാ പ്രസംഗങ്ങള്‍ നടത്തി, കെവിന്‍ കോശി തോമസ് പരിപാടി വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

തുടര്‍ന്നു നടന്ന ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.അഹാന മജോ, ഇവാന ടോളി, ഐറീന ടോളീ, ഇവാന ടിജോ, ആവണി രാജീവ്, അഭി ജയരാജ്, റോസ് മരിയ ബെന്നി, മിന്നു ജോസ് എന്നിവരുടെ ഡാന്‍സും, ശരത് ബേബി, ലിന്റോ ആന്റണി എന്നിവരുടെ പാട്ടുകളും ചടങ്ങിന് മിഴിവേകി. മനീഷ ഫ്രാന്‍സീസ് and റോസ് മരിയ ബെന്നി എന്നിവര്‍ സംസ്‌കാരിക പരിപാടിയുടെ അവതാരകര്‍ ആയിരുന്നു.

ബി.എം.എ അംഗത്വമുള്ള യുവ തലമുറയ്ക്ക് വേണ്ടി കല, കായികം എന്നിവ സമന്വയിപ്പിച്ചു കൊണ്ട് ഒരു പുതിയ ക്രിയേറ്റിവ് സ്‌പെക്ട്രത്തിന് രൂപം നല്‍കുമെന്നും,കേരളത്തിലെ ഭക്ഷണ സംസ്‌കാരത്തിന്റെ പ്രചാരണത്തിലൂടെ മലയാള നാടിന്റെ ഹെറിറ്റേജ് ചരിത്രം കൂടുതല്‍ ആസ്വാദകരമായി പഠിക്കാന്‍ ആഘോഷപരിപാടികള്‍ സംഘിടിപ്പിക്കുമെന്നും ബി.എം.എ ഭാരവാഹികള്‍ അറിയിച്ചു. Soulbeats Ireland അവതരിപ്പിച്ച ഗാനമേളയോടെയാണ് പരിപാടികള്‍ അവസാനിച്ചിച്ചത്.

ജയന്‍ മലയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക