Image

രഹസ്യ രേഖകൾ വിരോധാഭാസം (ബി ജോൺ കുന്തറ)

Published on 12 January, 2023
രഹസ്യ രേഖകൾ വിരോധാഭാസം (ബി ജോൺ കുന്തറ)

മൂന്നു മാസങ്ങൾക്കപ്പുറം എല്ലാവരും ചേർന്ന് മുൻ പ്രസിഡൻറ്റ് ട്രംപിനെ  രാജ്യദ്രോഹി എന്ന് മുദ്രയടിച്ചു അതിൽ പ്രസിഡൻറ്റ് ബൈഡൻ മുന്നിൽ നിന്നു . ഇന്നിതാ വെളിച്ചം കാണുന്നു ട്രംപ് രഹസ്യ രേഖകൾ കടത്തിക്കൊണ്ടു പോകുന്നതിനു മുൻപേ ബൈഡൻ ഉപരാഷ്ട്രപതി ആയിരുന്ന സമയം മുതൽ ഈ പരിപാടികൾ നടത്തിയിരുന്നു തൽക്കാലം അതിൽ പലതും രണ്ടിടങ്ങളിൽ നിന്നായി പിടിക്കപ്പെട്ടിരിക്കുന്നു.
രാജ്യ രഹസ്യ രേഖകൾ വീണ്ടും വിഷയം.
ഏതാനും മാസങ്ങൾക്കു മുൻപ് ഒരു പ്രധാന വാർത്ത ആയിരുന്നു FBI മുൻ പ്രസിഡൻറ്റ് ട്രംപിൻറ്റെ മാർ ലാർഗ ഭവനത്തിൽ റൈഡ് നടത്തി. കാരണം ട്രംപ് പ്രസിഡൻറ്റ് സ്ഥാനം ഒഴിയുന്ന സമയം കൂടെ കൊണ്ടുപോയ നിരവധി രാജ്യ രഹസ്യ രേഖകൾ തിരികെ കിട്ടുന്നതിന്.
ഏതാനും ദിനങ്ങൾക്കു മുൻപ് സമാന്തരമായ ഒരു വാർത്ത വീണ്ടും മാധ്യമങ്ങളുടെ മുൻപേജിൽ എത്തിയിരിക്കുന്നു. ഇത്തവണ ഇപ്പോൾ അധികാരത്തിലിരിക്കുന്ന പ്രസിഡൻറ്റ് ബൈഡൻ അയാൾ ഉപരാഷ്ട്രപതി സ്ഥാനം അലങ്കരിച്ചതിരുന്ന സമയം സുപ്രധാന രാജ്യ രഹസ്യ രേഖകൾ അനർകൃതമായി നീക്കം ചെയ്തു അത് ഇപ്പോൾ വെളിയിൽ വന്നിരിക്കുന്നു.

ബൈഡൻ സംഭവത്തിൽ ആരോ ഈ രഹസ്യ രേഖകൾ വൈറ്റ് ഹൗസിനു പുറമെയുള്ള ബൈഡൻ ഓഫിസിൽ നിന്നും കണ്ടെടുക്കുന്നത് നവമ്പർ ആദ്യ ആഴ്ച . കണ്ടെടുത്ത വ്യക്തി ആ വിവരം അധികാരികളെ അന്നേ അറിയിച്ചിരുന്നു എന്നാൽ ആ വിവരം പുറത്തു വരുന്നത് മാസങ്ങൾക്കു ശേഷം.

ഈ രഹസ്യ രേഖകൾ ആരെല്ലാം കണ്ടിരിക്കുന്നു, രഹസ്യ രേഖകളുടെ സ്വഭാവം, സൂക്ഷിച്ചിരുന്ന മുറിയുടെ താക്കോൽ ആരുടെ കൈവശം ആയിരുന്നു? എന്തെങ്കിലും ഒരു കാരണം കാണാതെ ആരും ഇതുപോലുള്ള  പ്രാധാന്യതയുള്ള  പ്രമാണങ്ങൾ കടത്തിക്കൊണ്ടു പോകുവാൻ ധൈര്യം കാട്ടില്ല കാരണം പിടിക്കപ്പെട്ടാൽ ആഴിയെണ്ണും .

പുതിയ സംഭവത്തിൽ രേഖകൾ ശേഖരിച്ചു സൂക്ഷിച്ചിരുന്നത് പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിൽ ബൈഡൻ ഉപയോഗിച്ചിരുന്ന ഒരു ഓഫിസിൽ.  രണ്ടിലും വൈറ്റ് ഹൌസ് അരങ്ങ്, എന്നാൽ  കഥാപാത്രങ്ങൾ വ്യത്യസ്തം. ബൈഡൻ സംഭവം വളരെ വിചിത്രം. 
ഇതേപ്പറ്റി മാധ്യമങ്ങൾ ബൈഡനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ ഉത്തരം തനിക്കറിഞ്ഞുകൂട എങ്ങിനെ എപ്പോൾ ആര് ഇതെല്ലാം താൻ ഉപയോഗിച്ചിരുന്ന പെൻസർവ്വകലാശാലയിലെ ഓഫിസിൽ എത്തിയെന്ന് .ഇതിൽനിന്നും നാം എന്തു മനസ്സിലാക്കണം? ഒന്നുകിൽ ഈപറയുന്ന രഹസ്യ രേഖകൾ ഭരണ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത് രഹസ്യമായിട്ടല്ല ആർക്കു വേണമെങ്കിലും ഇവ കടത്തിക്കൊണ്ടുപോകാം. അഥവാ ബൈഡൻ നുണപറയുന്നു. മറ്റൊന്നുമാകാം ഇപ്പോഴത്തെ ബൈടൻറ്റെ മാനസികാവസ്ഥ നോക്കിയാൽ കഴിഞ്ഞ കാല സംഭവങ്ങൾ ഓർക്കണമെന്ന് നിർബന്ധമില്ല .

നിരവധി മാധ്യമങ്ങൾ ഈരണ്ടു സംഭവങ്ങളെയും കാണുന്നതും വിലയിരുത്തുന്നതും പരിശോധിക്കാം. ശെരിതന്നെ എന്നാൽ ട്രംപിൻറ്റെ കാര്യത്തിൽ നൂറുകണക്കിന് രേഖകൾ ബൈഡൻ കടത്തിയതോ പത്തോ പതിനഞ്ചോ മാത്രം. എന്നുപറഞ്ഞാൽ ഒന്ന് വൻ കവർച്ച ഇതോ നിസാര മോഷണം .നിസാര മോഷണം ആകാം എന്നതായിരിക്കും ഇവരുടെ നിഗമനം.

ട്രംപ് നടത്തിയ രേഖ കടത്തൽ അഭ്യാസങ്ങൾ വിശദമായി അന്വേഷണം നടത്തുന്നതിന് DOJ ഒരു പ്രത്യേക നിയമജ്ഞനെ നിയോഗിച്ചിരിക്കുന്നു അതുപോലെ ഒരാളെ ബൈഡൻറ്റെ കാര്യത്തിലും വേണ്ടിവരില്ലെ അതിനും താമസിയാതെ DOJ മറുപടി നൽകേണ്ടിവരും.

പ്രത്യേക അന്വേഷകനെ നിയമിക്കുന്നില്ലെങ്കിൽ ട്രംപിനുമേൽ നടത്തുന്ന  അന്വേഷണം പൊതുജനം വെറും പ്രഹസനമൊ രാഷ്ട്രീയ കളികളോ ആയിക്കാണും. ഇവിടെല്ലാം സംഭവിക്കുന്നത് പൊതുജനത്തിന് പൊതുവെ ഭരണനേതാക്കളോടും സ്ഥാപങ്ങളോടുമുള്ള മതിപ്പ് ഇല്ലാതാകുന്നു ഇവരെല്ലാം കാട്ടിക്കൂട്ടുന്നത് ഭരണക്കസേരകളൾ കെട്ടിപ്പിടിച്ചിരിക്കുന്നതിനും അതിൽനിന്നും പണം വാരിക്കൂട്ടുന്നതിനുമുള്ള കൈയ്യാം കളികൾ. 

secret documents?- Article by John Kunthara

Join WhatsApp News
Psychologist 2023-01-12 14:50:41
ഞാൻ വിചാരിച്ചു ഇയാൾ മാനസാന്തരപ്പെട്ട് നന്നായെന്ന്. എവിടെ ! ഒരിക്കലും ശരിയാകില്ല . കതിരേകൊണ്ട് വളം വച്ചിട്ട് എന്ത് കാര്യം? ബൈഡൻ ചെയ്യത്തതും ട്രമ്പ് ചെയ്യതും ത്തെറ്റെന്നിരിക്കെത്തന്നെ ഇയാളുടെ ശ്രമം, ട്രമ്പെന്ന ഏകാധിപതിയെ ന്യായികരിക്കാനാണ് . കാരണം ജന്മസഹജമായി ട്രമ്പിനെ ഹൃദയത്തിൽ ആരാധിക്കുന്ന ഒരു വ്യക്തിയാണന്നുള്ളതുകൊണ്ടാണ്. DOJ നിഷ്പക്ഷമായി ഒരു അന്വേഷണത്തിന് ഉത്തരവിടണമെന്ന് നേരെ പറയണം എന്നതിന് പകരം, ആദ്യം എഴുത്തുകാരൻ ട്രമ്പിനെ ന്യായികരിക്കുന്നു . ഇതുപോലെയുള്ളവർ സ്വാർത്ഥരാണ് . അവർക്ക് സ്വന്തം കാര്യം സിന്താബാത് . ഒരു കാര്യത്തിലും ഇത്തരക്കാരെ വിശ്വസിക്കരുത്
Unable to close the mouth 2023-01-12 14:56:19
Donald Trump has one big problem that always seems never to go away: He can't close his mouth and stop saying things that millions of people think are insulting: At first, it may have been endearing to some. Here was a successful business leader and reality television star who always spoke his mind. Donald Trump said out loud what people were often thinking but would never state in public. He was brash and fearless, and the media could not take him. The nicknames and insults were sometimes funny, usually mean, nasty, and almost always inappropriate.
DOX 2023-01-12 21:03:27
Trump and Biden removed only classified docs. Bill Clinton removed his pants, for secret ,and sacred sex in WH. Who knows what Hunter Biden hunted down abroad ? Trump still gropes, pays. These are presidential privileges- everybody get it ?
Anthappan 2023-01-12 23:02:32
Rep. Matt Gaetz (R-FL) interviewed fellow attention-seeker Rep. George Santos (R-NY) on Steve Bannon’s conspiracy theory show “The War Room” on Thursday — a swampy cast of characters who deserve each other.
NEWS 2023-01-12 23:08:17
Paul Ryan Tells CNN Trump Is a ‘Proven Loser’ Who’s ‘Fading Fast’: ‘I Can’t Imagine Him Getting the Nomination’
V. George 2023-01-13 02:46:57
Meaning of 'Farting' change from person to person. When Trump farts it is called Pori in malayalam and all the malayalees will laugh to death. When Biden farts it is 'Achayan's gas trouble' and therefore no laugh. Understand?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക