Image

എന്തിനാണ് പഠിക്കുന്നത്? (ജെ എസ് അടൂർ)

Published on 13 January, 2023
എന്തിനാണ് പഠിക്കുന്നത്? (ജെ എസ് അടൂർ)

കേരളത്തിലും ഒരു പരിധിവരെ ഇന്ത്യയിലും മധ്യവർഗ്ഗത്തിന്റ ഏറ്റവും വലിയ പ്രീ ഒക്കുപെഷനാണ് കുട്ടികളുടെ വിദ്യാഭ്യാസവും കരിയറും.  കുട്ടികൾ സ്കൂളിൽ പ്രീ പ്രൈമറിയിലോ പ്രൈമറി സ്കൂളിലോ ചേരുമ്പോൾ തുടങ്ങുന്ന  മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തഭാരം വിദ്യാഭ്യാസകഴിഞ്ഞു കരിയറിലേക്കും കല്യാണത്തിലേക്കുമൊക്കെയാകും.
ഇതിൽ കുഴപ്പം ഉണ്ടെന്നല്ല പറഞ്ഞത്. പക്ഷെ അത് ഒരു പരിധിയിൽ കൂടിയാൽ അത് കുട്ടികൾക്കും മാതാപിതാക്കൾക്കും റിലാക്സ് ചെയ്തു ജീവിക്കാനോ, സർഗാത്മകമായി ചിന്തിക്കനോ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനുള്ള സാധ്യതകൾ കുറയ്ക്കുകയോ ഇല്ലതാക്കുകയോ ചെയ്യുന്നു. കുട്ടികൾക്ക് പാഠപുസ്തകത്തിനു മാർക്ക് ഓട്ട മത്സരത്തിനും അപ്പുറമുള്ള കളിച്ചും ചിരിച്ചും സാമൂഹികവൽക്കരണമുള്ള കുട്ടി കാലം പലപ്പോഴും നഷ്ട്ടമാകും.
പിള്ളേരുടെ പരീക്ഷ അടുത്താൽ പിള്ളേരെകാട്ടിൽ ടെൻഷൻ അച്ചനും അമ്മക്കുമായിരിക്കും. പ്രത്യേകിച്ച് അമ്മമാർക്ക്.പലപ്പോഴും കുട്ടിയോ കുട്ടികളോ പത്തിലോ പന്ത്രണ്ടിലോ എത്തിയാൽ ലീവ് എടുത്തു അവരുടെ കൂടെ ഇരിക്കുന്നവരെ കണ്ടിട്ടുണ്ട്.
സ്പൂൺ ഫീഡിങ്ങിൽ മാത്രം വളർന്നവർക്ക് അതില്ലങ്കിൽ പലപ്പോഴും ഒറ്റക്ക് സ്വയം തിരെഞ്ഞെടുപ്പുകൾ എടുക്കാനുള്ള ശേഷി നഷ്ടപ്പെടും.
ചില പേരെന്റ്സിന് പത്താംക്ലാസ് കഴിഞ്ഞാൽ പിന്നെ അവരുടെ ഉപരി പഠനത്തെകുറിച്ചുള്ള വേവലാതി. പലപ്പോഴും ഒരു കുട്ടിക്ക് എന്ത് പഠിക്കാനാണ് അഭിരുചി എന്നോന്നും നോക്കാതെ ഒന്നുകിൽ കുട്ടികളുടെ പീർ പ്രെഷറിന് വഴങ്ങി അല്ലെങ്കിൽ മാതാവിന്റെയോ പിതാവിന്റെയോ ആഗ്രഹം നിറവേറ്റാൻ അല്ലെങ്കിൽ നാട്ട് നടപ്പ് അനുസരിച്ചു ഏതെങ്കിലും പ്രൊഫഷണൽ പഠന രംഗത്ത് തള്ളി വിടും. പലപ്പോഴും അവർക്ക് ഇഷ്ട്ടം ഇല്ലാത്ത തൊഴിൽ ചെയ്തു ജീവിക്കുവാൻ വിധിക്കപ്പെടും. ഭൂരിപക്ഷം പേരും നല്ല ശമ്പളം കിട്ടുന്ന ഏത് ജോലിയായാലും പ്രശ്നം ഇല്ല എന്ന പ്രായോഗിക ജീവിത റൂട്ടിൻ റൂട്ടിൽ പോയി അവരുടെ മക്കളുടെ വിദ്യാഭ്യാസ- കരിയർ റൂട്ടിനിൽ മാത്രം ശ്രദ്ധിച്ചു അടിതൂൺ പറ്റും.
കുട്ടികൾ ക്‌ളാസിലും സ്‌കൂളിലും ഒന്നാമൻ ആകണം. കലോത്സവത്തിന് എ ഗ്രേഡ് സമ്മാനം. അങ്ങനെ റാറ്റ് റെസിനു പരിശീലിപ്പിച്ചു പലർക്കും ലൈഫ് സ്കിൽ സിറോയും സ്കൂൾ അച്ചീവ്മെന്റ് 98-99% ആയിരിക്കും. സ്കൂളിലും കോളേജിലിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പലരും ജീവിതത്തിലും കരിയറിലുമൊക്കെ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുന്നത് കണ്ടിട്ടുണ്ട്. കാരണം മികച്ച ഐ ക്യൂ ഉണ്ടെങ്കിലും ഇമോഷണൽ ക്വഷ്യന്റും ലൈഫ് സ്കില്ലും കമ്മിയായിരിക്കും. ക്ലാസ്സിൽ ഒന്നാമൻ ആകാൻ മാത്രം പഠിപ്പിച്ചു റാറ്റ് റെസിനു വിടുമ്പോൾ അവരിൽ ഒരുപാട് പേർ 40 വയസ്സിന് മുമ്പ് ബേൻ ഔട്ട്‌ ആകും.
സ്‌കൂളിലോ ക്ലാസ്സിലോ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നവരിൽ പലരും ജീവിതത്തിലും കരിയറിലുംഅത് പോലെ വിജയിക്കാത്തതിന് കാരണം അവർ പാഠപുസ്തകത്തിലും പരീക്ഷയിലും മാത്രം ശ്രദ്ധിച്ചു ആവശ്യമാണ് സോഷ്യൽ സ്കിലോ ലൈഫ് സ്കിലോ വികസിപ്പിക്കുവാൻ അവസരം കൊടുക്കാത്തത് കൊണ്ടാണ്. പലപ്പോഴും പഠിപ്പിക്കുന്നത് ' നീ നിന്റെ കാര്യം മാത്രം നോക്കി ജീവിക്കുക ' എന്ന സ്വാർത്ഥതയുടെ ബാലപാഠമാണ്. കൂട്ട് കൂടി സമയം കളയാതെ ' നല്ല മാർക്ക് വാങ്ങു '' നിനക്ക് ക്ലാസ്സിൽ ഫസ്റ്റ് കിട്ടാത്തത് എന്ത് കൊണ്ടാണ് എന്ന് സ്ഥിരം ചോദിച്ചാൽ പരീക്ഷ അടുക്കുമ്പോൾ കുട്ടികൾക്ക് വലിയ മാനസിക പിരിമുറക്കമാകും. പലപ്പോഴും ഫസ്റ്റ് വാങ്ങി ശീലിച്ചവർ  മത്സരം കൂടിയ ഉന്നത വിദ്യാഭ്യാസതിന്നു പോകുമ്പോൾ ഫസ്റ്റ് കിട്ടാതെ വരുമ്പോൾ ആത്മ വിശ്വാസം തന്നെ നഷ്ട്ടപെട്ടു അവതാളത്തിലാകും.
അത് പോലെയാണ് കേരളത്തിലും ഇന്ത്യയിലും ചില പ്രൊഫഷാനോടുള്ള പ്രതിപത്തി. അതിൽ ഭൂരിപക്ഷവും സോഷ്യൽ സ്റ്റാറ്റസ് ധാരണകളുമായി ബന്ധപെട്ടതാണ്. നേരത്തെ കേരളത്തിൽ ഡോക്ടർ എന്നത് വലിയ സ്റ്റാറ്റസ് സിംബൽ ആയിരുന്നു. കാരണം കേരളത്തിൽ ആകെ നാല് മെഡിക്കൽ കോളേജേ ഉള്ളായിരുന്നു.1970 കളിൽ എന്റെ കസിനു മെഡിസിന് കിട്ടിയത് വലിയ സംഭവം ആയിരുന്നു. പിന്നെ ഞങ്ങളുടെ വീട് ഡോക്ടറുടെ വീട് എന്നാണ് ഗ്രാമത്തിൽ അതയാളപ്പെടുത്തിയത്. അത് പോലെ നാലോ അഞ്ചോ എഞ്ചിനീറിങ്ങ് കോളേജ്. എഞ്ചിനിയർ എന്ന് പറഞ്ഞാലും മാര്യേജ് മാർക്കൽറ്റിൽ നല്ല വിലയും നിലയുമായിരുന്നു. അത് കഴിഞ്ഞു കോളേജ് ലക്ച്ചർ. ബാങ്ക് ഓഫീസർ. പിന്നെ വകീൽ സർക്കാർ ജോലി.1980 മുതൽ ഗൾഫ്.പിന്നെ വളരെ വളരെ ചുരുക്കം എ ഏ എസ് വി ഐ പി കൾ. അവർക്ക് കല്യാണമാർകെറ്റിൽ വൻകിട പണക്കാർ കാശുകാർ വൻ ഡവറിയും മത്സരിച്ചു വാങ്ങുന്ന ട്രോഫി പോലെയായിരുന്നു ഐ എ എസ് മരുമക്കൾ.
ഇങ്ങനെയുള്ള മധ്യവർഗ്ഗ വിദ്യാഭ്യാസ - കരിയർ ഡ്രീമിനു അപ്പുറം ഇപ്പോഴും മലയാളികളിൽ ഭൂരിപക്ഷം മലയാളികൾക്ക് ചിന്തിക്കാൻ സാധിക്കുന്നില്ല. പഴയ സാമൂഹിക സ്റ്റാറ്റസ് ഇപ്പോഴും കരിയർ ചോയ്സിൽ ഓപ്രേറ്റ് ചെയ്യുന്നു.
ഇപ്പോൾ ഡോക്ടർമാരും എഞ്ചിനിയർമാരെയും പി എച് ഡി ക്കാരെമൊക്കെ വളരെ  വളരെ സുലഭം.  സപ്ലെ കൂടി ഡിമാൻഡ് കുറഞ്ഞു എല്ലാം ഗ്രാമത്തിലും. എം ബി ബി എസ് നും എഞ്ചിനീയറിങ്ങിനും പഴയ പോലെ മാരെജ് മാർകെറ്റിൽ വിലയും നിലയും ഇല്ല. എംപ്ലോയമെന്റ് എക്സ്ചെഞ്ചിൽ രജിസ്റ്റർ ചെയ്തു അഭ്യസ്ഥ വിദ്യരിൽ ഒരുപാട് പേർ എഞ്ചിനിയർമാരും ഡോക്ടർമാരുമാണ്.എം ബി ബി എസ് കഴിഞ്ഞാൽ ഉള്ള കടമ്പ പോസ്റ്റ്‌ ഗ്രേഡ്‌വേഷൻ. അത് പോലെ ബി ടെക് ഡിഗ്രി മാത്രം ഉണ്ടായിട്ട് കാര്യം ഇല്ലന്നതായി. അത് മാത്രം അല്ല നിർമ്മിത ബുദ്ധി യുടെ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് )വളർച്ചയോടെ ഇപ്പോഴുള്ള പല ജോലികളും കലഹരണപ്പെടും.
പലപ്പോഴും മധ്യവർഗ്ഗ കരിയർ ഡ്രീംസീന് അപ്പുറമുള്ള സർഗാത്മ സാധ്യതകൾ റിസ്ക് ആയതു കൊണ്ടു നമ്മൾ സേഫ് സോണിൽ ജോലി ചെയ്തു സ്റ്റേബിൾ ആയി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. കമ്ഫെറ്റ് സോണിനു അപ്പുറം പോയി റിസ്ക് എടുക്കാൻ താല്പര്യം ഇല്ലത്തവർ. വിദേശത്ത് പഠിക്കാൻ പോകുമ്പോൾ പോലും കേരളത്തിലെ മദ്ധ്യവർഗ്ഗ റിസ്ക്‌ അവേഴ്സ് സേഫ് സോണിനു അപ്പുറം പോകാൻ ഒരുപാട് പേർക്കും കഴിയുന്നില്ല.
അത് കൊണ്ടു തന്നെ കേരളത്തിൽ മധ്യവർഗ്ഗ കമ്ഫെറ്റ് സോണിൽ വളർന്നവർക്ക് പലപ്പോഴും നോബൽ പ്രൈസ് വാങ്ങാൻ കഴുവുള്ള സയ്‌സിന്റ്റിസ്‌റ്റോ അല്ലെങ്കിൽ സർഗ്ഗത്മകമായി പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു ബിൽ ഗെറ്റ്‌സോ, സ്റ്റീവ് ജോബിസോ, അസിം പ്രേംജിയോ കേരളത്തിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ലോക നിലവാരത്തിൽ ഏതെങ്കിലും മേഖലയിൽ ശോഭിക്കുന്നത് ചുരുക്കം.
നമ്മുടെ കുട്ടികൾക്ക് മാതാപിതാക്കൾക്ക് കൊടുക്കാൻ സാധിക്കുന്നത് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സ്വയ വഴികൾ തെരെഞ്ഞെടുക്കാനുമുള്ള മൂല്യ ബോധവും ജീവിത വീക്ഷണവുമാണ്.  അതിനു വേണ്ട മാനസിക പ്രാപ്തിയാണ്.അവർക്ക് വേണ്ടത് സ്വയം പഠിക്കാനും ഇഷ്ട്ടമുള്ള ജോലികൾ ചെയ്യാനും സമൂഹത്തോട് മനുഷ്യരോടും ഉത്തരവാദിത്തവും കരുതലും വേണം എന്ന ബാല പാഠവുമാണ്.
നമ്മുടെ സ്വപ്‌നങ്ങളുടെ ഭാരം കുട്ടികളുടെ തലയിൽ വച്ചു കൊടുക്കരുത്. അവർ അവരുടെ ജീവിതം ജീവിക്കുവനുള്ള പ്രാപ്തിയാണ് പതിയെ ആർജിക്കണ്ടത്. പലപ്പോഴും റിസ്ക് അവേഴ്സ് ആയിട്ടിട്ടുള്ളവർ അവരുടെ ജീവിത തീരുമാനങ്ങൾ എല്ലാം വീട്ടു നടപ്പും നാട്ടു നടപ്പുമനുസരിച്ചു മറ്റുള്ളവർ തീരുമാനിക്കും.
മാതാപിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസം കരിയർ എന്ന പ്രീ ഒക്കുപെഷനിൽ ജീവിച്ചാൽ കുട്ടികൾക്ക് കുട്ടിക്കാലം നഷ്ടപ്പെടും മാതാപിതാക്കൾക്ക് അവരുടെ യൗവന സാധ്യതകളും. മാതാപിതാക്കൾ കുട്ടികൾക്ക് സ്വയം കാര്യങ്ങൾ ചെയ്യുവാനും ചിന്തിക്കുവാനും ഉത്തരവാദിത്ത ബോധത്തോടെ ജീവിക്കുവാനുമുള്ള സാഹചര്യങ്ങൾ (enabling conditions ) സൃഷ്ട്ടിചാൽ മതി 
എന്റെ അച്ഛൻ ചെയ്ത ഏറ്റവും നല്ല കാര്യമതായിരിന്നു. പുസ്തകം വാങ്ങാൻ കാശു തരുമായിരുന്നു. സ്കൂളിൽ ചേർത്തത് വല്യമ്മച്ചിമാരാണ്. അത് കഴിഞ്ഞു അച്ഛനോ അമ്മയോ സ്കൂളിൽ വന്നില്ല. എനിക്ക് ഇഷ്ടം ഉള്ളത് പഠിക്കാൻ വിട്ടു. പക്ഷെ പതിയെ സ്വയം തീരുമാനങ്ങൾ എടുക്കുവാനും സ്വതന്ത്രമായി ജീവിക്കുവാനുള്ള പ്രാപ്തിക്കുള്ള സാഹചര്യമൊരുക്കി.ഡോക്റ്ററോ, എഞ്ചിനിയറോ, കളക്ട്ടറൊ ആകണം എന്ന് പറഞ്ഞില്ല. അമ്മ സ്ഥിരം പറഞ്ഞത് ദൈവത്തിനും മനുഷ്യർക്കും ഇഷ്ട്ടമുള്ള നല്ല മനുഷ്യൻ ആകുക എന്നത് മാത്രം ആയിരുന്നു.
എല്ലാം സ്കൂൾ കോളേജ് യൂണിവേഴ്സീറ്റി, ഇന്റർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ സമ്മാനവുമായി വരുമ്പോൾ അച്ഛൻ അഭിനന്ദനങ്ങൾ അറിയിച്ചു പറയും ജീവിക്കാൻ പഠിക്കുകഎന്നതാണ് പ്രാധാനം. പ്രസംഗം എളുപ്പം അത് പ്രവർത്തിയിലാക്കുമ്പോഴാണ്നമ്മൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ സാധിക്കകയുള്ളൂ എന്നതാണ്. പ്രസംഗം ഒരു സ്കില്ലാണ്. നല്ലതാണ്. പക്ഷേ അത് പോലെ ജീവിക്കാൻ ആവശ്യമായ സ്കിൽ വേണം. ഒരിക്കലും ഒന്നിനെയും ഭയക്കരുത് എന്ന സൈനീക മനസ്‌ഥിതി ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ചു. ക്ലാസ്സിൽ ഒന്നാമനാകൻ പറഞ്ഞു തന്നില്ല.
വിദേശത്ത് യുറൊപിലും അമേരിക്കയിൽ ഒക്കെ ജീവിച്ചപ്പോൾ ശ്രദ്ധിച്ചയൊന്നു മിക്കവാറും പേരെന്റ്സ് അവരുട കുട്ടികളുടെ വിദ്യാഭ്യാസം കരിയർ കല്യാണം എന്ന കാര്യത്തിൽ കൂൾ ആണ്. പതിനെട്ടു വയസ്സ് കഴിഞ്ഞാൽ അവരെ അവരുടെ വഴിക്ക് വിടും. അവരിൽ ഒരുപാട് പേർ നോബൽ സമ്മാനം വാങ്ങും. പലതിലും മികച്ചവരാ കും.
മൈക്രോ സോഫ്റ്റ്‌ സീ ഈ ഒ സത്യൻ നടല്ലയുടെ അച്ഛൻ ബി എൻ യുഗന്തർ എന്ന മികച്ച ഐ എ എസ് ഉദ്യോഗസ്ഥൻ എന്റെ മെന്റർ ആയിരുന്നു. സത്യൻ നടല്ല യെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അതിൽ ഒന്നും എനിക്ക്റോൾ ഒന്നും ഇല്ല. അവനെ അവന്റ വഴിക്കു വിട്ടു എന്ന ഒരു കാര്യം മാത്രമാണ് ചെയ്തത്. പക്ഷെ ഏറ്റെടുത്ത മേഖലയിൽ നൂറു ശതമാനം ആത്മാർത്ഥയോടെ എക്സൽ ചെയ്യണം എന്നത് അയാൾ അച്ചനെ കണ്ടു പഠിച്ചതാകും. കാരണം കുട്ടികൾ പലപ്പോഴും ഉപദേശത്തെക്കാൾ ജീവിതമാണ് നോക്കി പഠിക്കുന്നത്.
ഞങ്ങൾ രണ്ട് പേരും പുസ്തകങ്ങൾ വായിക്കുന്ന കണ്ടു വളർന്ന കുട്ടികളോട് പുസ്തകം വായിക്കാൻ ഉപദേശിക്കണ്ട കാര്യമില്ല. അവർ വായിച്ചു കൊണ്ടാണ് തുടങ്ങിയത്. ഇപ്പോഴും തുടരുന്നു.
നിയോ ലിബറൽ യുഗത്തിൽ പ്രൊഫഷനൽ ഡിഗ്രിയെക്കാൾ ' ആനുവൽ സാലറി പാക്കേജ്യും ബെനിഫിറ്റ് ' മാണ് കാര്യം. ഇപ്പോൾ പലപ്പോഴും കല്യാണം പ്രായം മുപ്പതും മുപ്പത്തിയഞ്ചുമൊക്കെയാകുന്നതിലെ വില്ലൻ ' സാലറി പാക്കേജ്യും ബനിഫ്റ്റും ' കരിയർ  സക്സ്ഒക്കെയാണ് പ്രധാന കല്യാണ മാനദണ്ഡമാകുന്നത് കൊണ്ടാണ്. It is often based on what you have rather than what you are.
പലപ്പോഴും പല ഡിവോഴ്സിനും കാരണം പണവും ' സക്സസും മാത്രം നോക്കി ' ജീവിതത്തിൽ ഒരു കമ്പാറ്റിലിറ്റിയില്ലാത്ത രണ്ട് പേരെ സോഷ്യൽ സ്റ്റാറ്റസും ഏണിങ് സ്റ്റാറ്റസും മാത്രം നോക്കി കല്യാണം കഴിപ്പിക്കുന്നത് കൊണ്ടാണ്.
ഞാൻ പല കോളജുകളിലും സ്കൂളുകളിലും പോകുമ്പോൾ പല ബ്രില്യന്റെ കുട്ടികളെ ശ്രദ്ധിക്കും. എന്താകാൻ ആണ് താല്പര്യം എന്ന് ചോദിച്ചാൽ. ഡോക്ടർ, സിവിൽ സർവീസ്, ഐ ടി, ഇപ്പോൾ ചിലർ പൈലറ്റ് എന്നോതൊക്കെ പറയും. കൺവൻഷഷനൽ കരിയറിന് അപ്പുറം പലർക്കും ചിന്തിക്കാൻ ആകാത്ത അവസ്ഥ. ആരും രാഷ്ട്രീയ നേതാവ് ആകണമെന്നോ, മുഖ്യമന്ത്രി ആകണം എന്നോ, വലിയ കോർപ്പേരെട്ട് സീ ഈ ഓ ആകണം എന്നോ ലോകപ്രശ്‌സ്ത സായ്‌സിന്റിസ്റ്റ് ആകണമെന്നോ പറഞ്ഞില്ല.
എന്തിനാണ് പഠിക്കുന്നത് എന്ന് ചോദിച്ചാൽ. പലരും പറയും ജോലികിട്ടാൻ. എന്തിനാണ് ജോലി? എന്ന് ചോദിച്ചാൽ പലരും പറയും കല്യാണം കഴിച്ചു സുഖമായി ജീവിക്കാൻ. പലപ്പോഴും അവർ ശീലിച്ച പരിമിതിമായ മധ്യവർഗ്ഗ ജീവിത വീക്ഷണമാണ് അറിഞ്ഞോ അറിയാതയോ പങ്ക് വയ്ക്കുന്നത്. അതിൽ കുഴപ്പം ഉണ്ടെന്നല്ല പറഞ്ഞത്
കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ കാര്യം ജീവിത മൂല്യങ്ങളും സ്വതന്ത്രമായ ജീവിത വീക്ഷണവും അവരവരുടെ ജീവിതം എങ്ങനെ എന്തിന് വേണ്ടി ജീവിക്കണമെന്ന ലൈഫ് വിഷനും. അതിനുള്ള ആത്മധൈര്യവും പ്രാപ്തിയുമാണ്. അങ്ങനെയുള്ളവർ അവരുടെ വഴികൾ സ്വയം കണ്ടെത്തികൊള്ളും
അത് കൊണ്ടു തന്നെ കുട്ടികളുടെ പഠനത്തിലും കരിയർ കാര്യത്തിലും കൂൾ ആയി അവരെ സ്വയം കണ്ടെത്താൻ അവർക്ക് സാഹചര്യമുണ്ടാക്കിയാൽ അവർ സ്വന്തം വഴിയും കര്യറുമൊക്കെ കണ്ടെത്തും.
ഖലീൽ ജിബ്രാൻ പറഞ്ഞതാണ് കാര്യം
Your children are not your children
They are the sons and daughters of life's longing for itself
They come through you but not from you
And though they are with you yet they belong not to you
You may give them your love but not your thoughts
For they have their own thoughts
You may house their bodies but not their souls
For their souls dwell in the house of tomorrow
Which you cannot visit, not even in your dreams
You may strive to be like them
But seek not to make them like you
For life goes not backward, nor tarries with yesterday
You are the bows from which your children
As living arrows are sent forth
The archer sees the mark upon the path of the infinite
And he bends you with his might
That his arrows may go swift and far
Let your bending in the archer's hand be for gladness
For even as he loves the arrow that flies
So he loves also the bow that is stable.

# Why study? Article by JS Adoor

 

Join WhatsApp News
Jayan varghese 2023-01-15 11:56:51
പുരോഗതിയുടെ പാതയോരങ്ങളിൽ നാഴികക്കല്ലുകൾ നാട്ടാനുള്ള യാത്രകളിൽ വാടിത്തളർന്നു കുഴഞ്ഞു വീണപ്പോളാണ് അവിടെ നടേണ്ടിയിരുന്നത് ചോല മരങ്ങൾ ആയിരുന്നുവെന്ന് വേദനയോടെ നാം തിരിച്ചറിയുന്നത് ! ഭൗതിക സമ്പന്നതയുടെ ഒറ്റത്തുരുത്തുകളിൽ അസ്തിത്വ വേദനയുടെ അനിശ്ചിതത്വത്തിൽ ആധുനിക മനുഷ്യനെ വലിച്ചെറിഞ്ഞ ലോകാവസ്ഥ സൃഷ്ടിക്കപ്പെട്ടത് ഇങ്ങനെ ആയിരുന്നു. ഈ ലോകാവസ്ഥയാണ് മക്കളെ കയറ്റുമതി ചെയ്ത് വൃദ്ധ സദനങ്ങളി ഒറ്റപ്പെട്ടു പോകുന്ന മാതാ പിതാക്കളുടെ മൗന വേദനകളായി പരിണമിച്ചത്. ബി. സി. 10000 ത്തിൽ കൃഷി ആരംഭിക്കുകയും തങ്ങളുടെ കൃഷികൾക്കരികെ ആവാസ വ്യവസ്ഥ രൂപപ്പെടുത്തുകയും ചെയ്ത മനുഷ്യ വർഗ്ഗത്തിന് അന്ന് അനുഭവേദ്യമായ സ്വർഗ്ഗം അവന് നഷ്ടമാക്കിയത് ഈ മത്സരയോട്ടമായിരുന്നു. അത് തിരിച്ചു പിടിക്കാൻ ഇന്നും അവശേഷിക്കുന്ന മാർഗ്ഗം ‘ മണ്ണിലേക്ക് മടങ്ങുക ‘ എന്ന ഏക മന്ത്രമാണ്. ആഹാരവും ആവാസവും ഉണ്ടാവുന്നത് മണ്ണിൽ നിന്നാണെന്ന് മനസ്സിലാക്കുകയും അതിനായി ഒരു ദിവസത്തിലെ ഒരു മണിക്കൂർ മാറ്റി വയ്ക്കുകയും ചെയ്‌താൽ ആധുനികതയുടെ ആധികളിൽ നിന്ന് അടുത്ത തലമുറയെങ്കിലും രക്ഷപ്പെട്ടേക്കാം ! ജയൻ വർഗീസ്.
Ninan Mathullah 2023-01-15 12:28:59
Very good advice to all parents by J. S. Adoor. As Jayan said, we have to return to Eden or nature. 'Naagarikatha' was a later development. Development is necessary but we need a balanced approach. People started moving to cities as better money source and standard of living was there and many attractions there. Farmer is not getting a reasonable return for his investment now that farmers stopped farming in Kerala and many regions because the rich and powerful of the cities exploit the farmers. International trade agreements and treaties between nations forget the interests of the voiceless farmer that wee see now in India and other countries. My children born and brought up in cities were not attracted to the glamour less way of lifestyle in raising a plant or working in the yard. Now they don't know how to take care of a plant or produce some fresh vegetables. A very pathetic situation indeed! Hope such writings will open our eyes.
നിരീശ്വരൻ 2023-01-15 15:26:09
പുരോഗതിയുടെ പാതയോരങ്ങളിൽ ചോല വൃക്ഷങ്ങൾപോലെ പ്രാധാന്യം അർഹിക്കുന്നതാണ് നാഴികക്കല്ലുകൾ . നാഴികക്കല്ലുകൾ എത്ര ദൂരം സഞ്ചരിച്ചു എന്നറിയാനും എത്ര ദൂരം സഞ്ചരിക്കാനുണ്ടെന്ന് അറിയാനും ആവശ്യമാണ്. അപ്പോൾ പുരോഗതിയുടെ യാത്രയിൽ തളരാതിരിക്കാൻ കുറെ ചോല വൃക്ഷങ്ങൾ നാട്ടുപിടിപ്പിച്ചും നാഴികക്കല്ലുകൾ സ്ഥാപിച്ചും മുന്നോട്ട് പോകേണ്ടതാണ്. ജനം പെരുകുമ്പോൾ പുരോഗമനം അനുപേക്ഷണീയമാണ്. അസ്‌തിത്വ വേദനകളുടെ ഒറ്റ തുരുത്തിൽ വലിച്ചെറിയപ്പെടാനും, വൃദ്ധസദനങ്ങൾ സൃഷിട്ടിക്കപ്പെടുവാനും, മക്കളെ വിദേശങ്ങങ്ങളില്ലേക്ക് കയറ്റി അയക്കാനും കാരണം ജനപ്പെരുപ്പവും ദൂരക്കാഴ്ച്ചകൾ ഇല്ലാത്ത ഭരണ നേതൃത്വങ്ങളും, ഇല്ലാത്തത് ഉണ്ടെന്നു പറയുന്ന മതവും ആണ്. ഭൂമിയിലെ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ പറഞ്ഞു പഠിപ്പിക്കുന്നവരാണ് മതത്തിന്റെ മറവിൽ സുഖജീവിതം നയിക്കുന്ന പുരോഹിത വർഗ്ഗം. ബസെതാ കുളക്കരയിൽ കിടന്നിരുന്ന തളർവാതം പിടിച്ചുകിടന്നിരുന്ന മനുഷ്യനെ യേശു എന്ന മനുഷ്യൻ അടിച്ചെഴുന്നേല്പിച്ചു വിട്ടതുപോലെ മനുഷ്യരിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ ഉണർത്തി വേദനയുടെ ഒറ്റത്തുരുത്തുകളിൽ നിന്നു പുറത്തു ചാടിക്കാതെ, ഇന്ന് ഞായറാഴ്ചയാണ് പള്ളിയിൽ പോകുന്നതാണ് പ്രധാനം, എന്ന് പറയുന്ന പുരോഹിതവർഗ്ഗം പുരോഗതിയുടെ പാതയിലെ തടസ്സങ്ങലാണ് . ദൂരകാഴ്ചയില്ലാത്ത മറ്റൊരു വർഗ്ഗമാണ് രാഷ്ട്രീയ കോമരങ്ങൾ, തലമുറകളായി പൊതുമുതൽ കൊള്ളയടിച്ചു ജീവിക്കുന്ന ഈ വർഗ്ഗം, ആരെയും 'ഒറ്റ തുരുത്തുകളിൽ നിന്ന് രക്ഷപെടാൻ അനുവദിക്കില്ല, ശശി തരൂരിനെപോലുള്ളവരെ ഈ ശുനകവർഗ്ഗം ഒരിക്കലും പുല്ലു തിന്നാൻ അനുവദിക്കില്ല. പലതും തിരിച്ചുപോയി തിരുത്താൻ ആവില്ല. അടുത്ത തലമുറക്കും ഇതുപ്പോലെ സംഭവിക്കാതിരിക്കാൻ. ഇന്ന് പുരോഗതിയുടെ പാതയിൽ നട്ടിരിക്കുന്ന ചോലവൃക്ഷങ്ങളെ ചുറ്റി പിടിച്ചു കിടക്കുന്ന മത രാഷ്ട്രീയ കിനാവള്ളികളുടെ പിടിയിൽ നിന്നും വിമുക്തമാക്കേണ്ടാതാണ് . സ്വർഗ്ഗവും നരകവും ഇവിടെ തന്നെ നമ്മൾ സൃഷ്ടിക്കുന്നതാണെന്ന് സത്യം പറയുന്ന നേതൃത്വങ്ങൾ. ഖജനാവുകൾ കൊള്ളയടിക്കാത്തവരും സാമൂഹിത്തിനാവശ്യമാണ്. പള്ളിമേടകളിൽ മുന്തിരിച്ചാറും, പെണ്ണുങ്ങളും, ചെറുപ്പക്കാരായ കുട്ടികളെ ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിക്കുന്ന, പണിചെയ്യാത്ത വർഗ്ഗങ്ങളെയും ഒറ്റത്തുരുത്തുകളിലേക്ക് പറഞ്ഞയയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
Ninan Mathullah 2023-01-15 19:33:16
Looks like Nereeswaran is the only being perfect that never makes a mistake. All human beings can make mistakes. We need to admit and accept it. At the same time try to correct it. Last week when a friend criticized me, his argument was he said what he saw. We need not say everything we see as we see it. Sometimes our perception of things can be illusions or mirages. We must be able to see both side of things- both positive and negative. Religion and politics have both positive and negative. We must try to stay above it to see both side of it.
Anthappan 2023-01-16 02:39:13
Send all the religious phony leaders and Con Man like Trump to Alcatraz. I concur with the writing of Nireeshwaran. It looks like some creepies are getting agitated with his writing.
നാരദർ 2023-01-16 03:16:10
ചൂട് പിടിച്ച നിങ്ങളുടെ വാദപ്രതിവാദങ്ങൾ വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ചിലപ്പോൾ ലേഖനത്തെക്കാൾ വായിക്കാൻ സുഖമുള്ളതാണ് ഈ അടിപിടി . നിരീശ്വരൻ പ്രതിയോഗികളുടെ ആസനത്തിൽ തീ കൊളുത്തുമ്പോൾ ഓരോത്തരുടെ പ്രതികരണം വായിക്കാൻ വളരെ രസം. ചിലർ ഇതെഴുതുന്നത് എല്ലാം ഒരാൾ ആണെന്ന മുൻവിധിയോടെ പുതിയ പേരുകൾ നൽകി കഥകൾ മെനഞ്ഞിറക്കുന്നു . മറ്റു ചിലർ ബിജെപ്പിയെ ചീത്ത വിളിക്കുന്നു. സാറിൻമാരുടെ എണ്ണം കൂടി കൂടി വരുന്നു അന്ത്രയോസ് മാനസാന്തരപെട്ട് പാസ്റ്റർ ആയ മട്ടുണ്ട് . അന്തപ്പൻ വല്ലപ്പോഴും വരുന്നുണ്ട് . വിദ്യാധരൻ മാഷിനെ അപ്പൂർവ്വമായി കാണാറുള്ളു . അമേരിക്കൻ മൊല്ലാക്ക ബീവിമാരെക്കൊണ്ട് ശല്യമായിട്ട് മയ്യത്തായ മട്ടുണ്ട് . എന്നാൽ പുതിയ മുല്ല കാക്ക , ലംബോദരൻ തുടങ്ങിയവർ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു . കൊള്ളാം അടിപൊളി .
Jayan varghese 2023-01-16 10:34:59
Comments പുരോഗതിയുടെ പാതയോരങ്ങളിൽ നാഴികക്കല്ലുകൾ നാട്ടാനുള്ള യാത്രകളിൽ വാടിത്തളർന്നു കുഴഞ്ഞു വീണപ്പോളാണ് അവിടെ നടേണ്ടിയിരുന്നത് ചോല മരങ്ങൾ ആയിരുന്നുവെന്ന് വേദനയോടെ നാം തിരിച്ചറിയുന്നത് ! ഭൗതിക സമ്പന്നതയുടെ ഒറ്റത്തുരുത്തുകളിൽ അസ്തിത്വ വേദനയുടെ അനിശ്ചിതത്വത്തിൽ ആധുനിക മനുഷ്യനെ വലിച്ചെറിഞ്ഞ ലോകാവസ്ഥ സൃഷ്ടിക്കപ്പെട്ടത് ഇങ്ങനെ ആയിരുന്നു. ഈ ലോകാവസ്ഥയാണ് മക്കളെ കയറ്റുമതി ചെയ്ത് വൃദ്ധ സദനങ്ങളി ഒറ്റപ്പെട്ടു പോകുന്ന മാതാ പിതാക്കളുടെ മൗന വേദനകളായി പരിണമിച്ചത്. ബി. സി. 10000 ത്തിൽ കൃഷി ആരംഭിക്കുകയും തങ്ങളുടെ കൃഷികൾക്കരികെ ആവാസ വ്യവസ്ഥ രൂപപ്പെടുത്തുകയും ചെയ്ത മനുഷ്യ വർഗ്ഗത്തിന് അന്ന് അനുഭവേദ്യമായ സ്വർഗ്ഗം അവന് നഷ്ടമാക്കിയത് ഈ മത്സരയോട്ടമായിരുന്നു. അത് തിരിച്ചു പിടിക്കാൻ ഇന്നും അവശേഷിക്കുന്ന മാർഗ്ഗം ‘ മണ്ണിലേക്ക് മടങ്ങുക ‘ എന്ന ഏക മന്ത്രമാണ്. ആഹാരവും ആവാസവും ഉണ്ടാവുന്നത് മണ്ണിൽ നിന്നാണെന്ന് മനസ്സിലാക്കുകയും അതിനായി ഒരു ദിവസത്തിലെ ഒരു മണിക്കൂർ മാറ്റി വയ്ക്കുകയും ചെയ്‌താൽ ആധുനികതയുടെ ആധികളിൽ നിന്ന് അടുത്ത തലമുറയെങ്കിലും രക്ഷപ്പെട്ടേക്കാം ! ജയൻ വർഗീസ്. പരമാണുവിന്റെ പരിണാമ പരമ്പരയിലെ സമകാലീന വർത്തമാനവസ്ഥയാണ് നമ്മളെങ്കിൽ, പ്രപഞ്ച ശകടത്തിന്റെ വൈവിധ്യമാർന്ന പാർട്ടുകളിൽ കേവലമായ ഓരോന്ന് മാത്രമാണല്ലോ നമ്മൾ? നമ്മുടേതായ വലിയ പങ്കൊന്നുമില്ലാതെ നിരന്നു നിന്ന ഒരായിരം സാഹചര്യങ്ങളുടെ ബാക്കിപത്രങ്ങളായിട്ടാണ് നമ്മൾ വന്നത് എന്നതിനാൽ നിയാമകമായ നിയോഗത്തിന്റെ ജന്മ സാഫല്യമാണ് നമ്മുടെ ജീവിതം ! നിങ്ങളുടെ റോൾ നിങ്ങൾ പോലുമറിയാതെയാണ് നിങ്ങള്ക്ക് ലഭിച്ചിട്ടുള്ളത് എന്നതിനാൽ നിങ്ങൾ എങ്ങിനെ ചെയ്യുന്നു എന്നുള്ളതിലുപരി എന്ത് ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. ജയൻ വർഗീസ്. Jayan varghese 2023-01-14 21:09:40 ബഹുമാന്യ സുഹൃത്ത് നിരീശ്വരൻ അവർകളെ, ദൈവം ഇല്ലെന്ന് ആണയിട്ടു പറയുന്ന നിങ്ങൾ ദൈവ സഹജരായ മാലാഖമാരെ അടയാളപ്പെടുത്തിയപ്പോൾ കിളി പോയോ എന്ന് സംശയിച്ചു പോയി. അങ്ങിനെയാണ് ആ വാക്കു ഉപയോഗിച്ചത്. വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കുക. പേര് വച്ചെഴുതുന്നത് ധീരനാവാൻ വേണ്ടിയല്ല. ‘ അത് ഞമ്മളാ ‘എന്ന് വെറുതെ പറയുന്ന നമ്മുടെ മമ്മൂഞ്ഞ് ആവാതിരിക്കാൻ വേണ്ടിയാണ്. അറിവും പ്രായവും വന്നപ്പോൾ നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞ ആ പള്ളി / ക്ഷേത്ര ദൈവമുണ്ടല്ലോ ? അതല്ലാ എന്റേത്. ചെറിയ പ്രപഞ്ച പിണ്ഡമായ നിങ്ങളിൽ നിറഞ്ഞിരുന്ന് നിങ്ങളെ നിങ്ങളാക്കുന്ന വർത്തമാന ബോധാവസ്ഥ പോലെ, നിങ്ങളുടെ വലിയ പിണ്ഡമായ മഹാ പ്രപഞ്ചത്തിലും അതിന്റെ സജീവമായ വർത്തമാന ബോധാവസ്ഥയായി വലിയ ഒന്ന് സ്വാഭാവികമായും ഉണ്ടാവണമല്ലോ ? അതാണ് അദ്വൈത സത്തയായ എന്റെ ദൈവം. ജയൻ വർഗീസ്. സ്വാതന്ത്യാനന്തര ഭാരതത്തിൽ അധികാരം അവകാശമാക്കിയ കോൺഗ്രസ്സ് പ്രസ്ഥാനം ജനതയെ അവഗണിച്ചതായി അനുഭവപ്പെട്ടപ്പോളാണ് 1963 ൽ നേതൃത്വത്തിന്റെ അംഗീകാരത്തോടെ കാമരാജ് പദ്ധതിയിലൂടെ നേതാക്കൾ അധികാര അവകാശങ്ങൾ ത്യജിച്ച് സംഘടനാ പ്രവർത്തനത്തിന് ഇറങ്ങിയത്. 1964 ൽ നെഹ്രുവിന്റെ മരണ ശേഷം വീണ്ടും അര നൂറ്റാണ്ടോളം കോൺഗ്രസ്സിനെ തന്നെ അധികാരത്തിൽ നില നിർത്തിയ ഇത്തരം ത്യാഗങ്ങൾ ഇന്നത്തെ നേതൃത്വത്തിനും കേരളത്തിലെങ്കിലും പരീക്ഷിച്ച് വിജയിക്കാവുന്നതേയുള്ളു. ജയൻ വർഗീസ്. നമ്മുടെ കമന്റു കുഞ്ഞപ്പന് ഇരിപ്പുറക്കുന്നില്ല. കൂട്ടിലിട്ട വെരുകിനെപ്പോലെ അയാൾ കാണുന്നേടത്തൊക്കെ മാറിമാറി മാന്തുകയാണ്. ‘ As Jayan say ‘ എന്ന് പറഞ്ഞ് പോയതിന് മഹാനായ ബൈബിൾ ദാർശനികൻ മാത്തുള്ളക്കും കിട്ടി മാന്ത്. ഒക്‌ടോപ്പസിനെപ്പോലെ തന്റെ എട്ട് ടെന്റാക്കിൾസ് കൊണ്ടാണ് ഇരപിടുത്തം. അതിൽ മുൻവശത്തെ നാല് ടെന്റാക്കിൾസ് ആണ് നിരീശ്വരനും, വായനക്കാരനും, അന്തപ്പനും, അമേരിക്കൻ മൊല്ലാക്കയും. പിറകുവശത്തെ നാലിൽ ഒന്ന് വിദ്യാധരന് സ്ഥിരമാണ്. പിന്നെയുള്ള മൂന്നിൽ അപ്പക്കാണുന്നവനെ അപ്പാന്ന് വിളിക്കുന്ന പോലെ പലവിധ പേരുകൾ മാറി മാറി വരും. നാരദൻ, വോഡ്ക, മാഡം എന്നിവ ഉദാഹരണങ്ങൾ. ഇത്രക്കൊക്കെ തലകുത്തി മറിഞ്ഞിട്ടും ‘ ഞമ്മളെ ഒന്ന് പരിഗണിക്കാത്തതെന്താ ബാപ്പാ ‘ എന്നാണു എട്ടുകാലി കുഞ്ഞപ്പന്റെ ആധി. അരിയെത്രക്ക് പയറഞ്ഞാഴി എന്ന് കമന്റെഴുതിയാൽ ആരും പരിഗണിക്കയില്ലാ കമന്റ്‌ കുഞ്ഞാപ്പാ. നട്ടെല്ലുണ്ടെങ്കിൽ സ്വന്തം പേര് വച്ച് കാര്യമാത്ര പ്രസക്തമായ കമന്റുകൾ എഴുതുക ആരും അംഗീകരിക്കും. വെറുതേ ഏറ്റു മുട്ടാനാണ് ഭാവമെങ്കിൽ ആ കപട വേഷത്തിന്റെ തിരുവസ്ത്രം ഉരിഞ്ഞ് മഹാരാജാവ് നഗ്നനാണേ എന്ന് വിളിച്ച് കൂവിക്കേണ്ടി വരും, അപ്പോൾപ്പിന്നെ ‘ നിങ്ങളെന്നെ വട്ടാന്നോ പ്രാന്താന്നോ ഒക്കെ വിളിച്ചോളൂ ‘ എന്നും പറഞ്ഞ് മുമ്പത്തെപ്പോലെ കരയരുത്. ജയൻ വർഗീസ്.
Anthappan 2023-01-16 18:11:35
Jayan Can you simplify and write your response? The problem is that people don’t have that much patience to read your emotional outbursts. Ok bro .
ordinary 2023-01-16 21:15:59
ജയൻ സർ: ഒരു ത്വാഅതികാ അവലോകനം നടത്തിയാൽ താങ്കൾ വെറുതെ ഒരു സുധിർ സാറോ, വിദ്യദാധരൻ മാഷോ ആകാൻ ശ്രമിക്കയുകനോ. വായനക്കാരുടെ കമെന്റ് കോളം സാദാരണക്കാർക്കുള്ളതാണ്. അവിടെ ബുദ്ധിജീവി ആകാൻ ശ്രമിക്കരുതേ.
നിരീശ്വരൻ 2023-01-17 14:29:01
അല്ല മനസിലാകാത്തത് കൊണ്ട് ചോദിക്കുകയാണ് ? നിങ്ങൾ സൃഷ്ടിച്ച കഥാപാത്രങ്ങളാണ് ഞങ്ങളൊക്കെ . കമന്റു കുഞ്ഞപ്പൻ, ലംബോധരൻ, മുല്ല കാക്ക തുടങ്ങിയവർ. ഇപ്പോൾ നിങ്ങൾ അവരുമായി നിരന്തര പോരാട്ടത്തിലാണ് . ഇത് നാട്ടിലെ ചില കാർണോമാർ മക്കളുമായി വഴക്കുണ്ടാക്കുന്നത് പോലെ . ഇങ്ങനെപോയാൽ ശരിയാകില്ല. മനസ്സിനെ നിയന്ത്രിക്കാൻ നോക്കണം. ഇത്രയുനാൾ നിങ്ങൾ മുറിക്കുള്ളിൽ കഴിഞ്ഞുകൂടി ഇപ്പോൾ പുറത്തു വന്നപ്പോൾ പുതിയൊരു ലോകം. ഇവിടെ ഇങ്ങനെയാണ് . പ്രതികരിക്കും . തിന്റെ പേര് തന്നെ പ്രതികരണ കോളം എന്നാണ് ചിലപ്പോൾ നല്ല കുത്തു തരും. ചിലപ്പോൾ മാന്തും . ദൈവം സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു എന്ന് മഹാനായ നിങ്ങളുടെ ദാർശനികൻ മാത്തുള്ള പറഞ്ഞിട്ടില്ല . ഞങ്ങൾ അദ്ദേഹത്തെയും മാന്തും. ശത്രുക്കളെ സ്നേഹിക്കാൻ പടിക്കുന്നതുവരെ മാന്തും. ഇതൊക്കെ ചെയ്യുന്നത് കൊല്ലാൻ അല്ല നിങ്ങളുടെ ഉള്ളിൽ അടിഞ്ഞു കൂടി കിടക്കുന്ന വിഷം പുറത്തു കൊണ്ടുവരുവാൻ . നാട്ടിലെ ചില വിഷ വൈദ്യന്മാർ കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം എടുപ്പിക്കാറില്ലേ എന്ന പോലെ. അല്ലെങ്കിൽ ചൂരൽ പ്രയോഗം കൊണ്ട് ഭൂതത്തെ പുറത്താക്കുനന്തുപോലെ. ചെകുത്താൻ യേശുവിനെ മാന്തിയെപ്പോൾ മനുഷ്യരുടെ ഉള്ളിലെ ചിന്തകളുടെ മറ്റൊരു വശം കേൾക്കാൻ കഴിഞ്ഞില്ലേ . പിന്നെ മാലാഖ , യേശു ഈ പേരുകൾ ഞാൻ ഉദ്ധരിക്കുമ്പോൾ അതിൽ കടിച്ചു തൂങ്ങേണ്ട ആവശ്യമില്ല . അല്ലെങ്കിൽ പേരിൽ എന്തിരിക്കുന്നു. നിങൾ എന്നോടോ കമന്റ് കുഞ്ഞപ്പനോടോ, മുല്ല കാക്കയോടോ, വിദ്യാധരനോടോ, അന്തപ്പനോടോ നിരീശ്വരനോടോ അല്ല എതിർക്കുന്നത് . ഇവരെല്ലാം നിങ്ങളിൽ വസിക്കുന്ന വിവിധ വ്യക്തിത്വങ്ങളാണ്. സ്വാർത്ഥരായ മത നേതാക്കളും രാഷ്ട്രീയക്കാരും തലയ്ക്കുള്ളിൽ അടിച്ചേൽപ്പിച്ച തെറ്റുധാരണകളുടെ ഫലം . സ്വാതന്ത്രനാകൂ .നിങളെ അലട്ടുന്ന ഭൂതങ്ങളിൽ നിന്ന് മുക്തി നേടൂ നിരീശ്വരൻ ആകു.
Jayan varghese. 2023-01-17 15:38:14
ഒരു പകുതി പ്രജ്ഞയിൽ സ്നേഹ പ്രവാഹവും, മറു പകുതി പ്രജ്ഞയിൽ പകയും, വിദ്വേഷവും. എന്റെ അടുത്ത സുഹൃത്തും, വ്യക്തി പരമായ പല സഹായങ്ങളും എനിക്ക് ചെയ്തു തന്നിട്ടുള്ളയാളുമായ ഒരെഴുത്തുകാരനാണ് ‘ കമന്റ്‌ കുഞ്ഞപ്പൻ ‘ എന്ന് ഞാൻ വിശേഷിപ്പിക്കുന്ന വ്യക്തി. കൈരളിയുടെ കാലം മുതൽ എന്നെ പ്രശംസിച്ച് ഇദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. ഇ മലയാളിയിൽ ‘ വലിയ ശാസ്ത്ര നിഗമനങ്ങളും ചില ചെറിയ സംശയങ്ങളും ‘ എന്ന ലേഖന പരമ്പര വന്നു തുടങ്ങിയത് മുതലാണ് എട്ടിലധികം കള്ളപ്പേരുകളിൽ ഇദ്ദേഹം എന്നെ ഭൽസിക്കാൻ തുടങ്ങിയത്. കാര്യമാത്ര പ്രസക്തമായ ഈ ലേഖനങ്ങൾ ‘ ചെറ്റകുടിലിൽ പിറന്ന സംസ്കാരമില്ലാത്ത ‘ ( അദ്ദേഹത്തിന്റെ പ്രയോഗം ) എന്നെപ്പോലൊരാൾ എഴുതിയത് സ്വാഭാവികമായും അദ്ദേഹത്തിൽ അസൂയ ഉണ്ടാക്കിയിരിക്കാം. നിരീശ്വരൻ, വായനക്കാരൻ, അന്തപ്പൻ, അമേരിക്കൻ മൊല്ലാക്ക, വിദ്യാധരൻ മുതലായ കള്ളപ്പേരുകളിൽ ഒളിച്ചിരുന്ന് അദ്ദേഹം എന്നെ ഭൽസിച്ച വാക്കുളളിൽ ചിലത് വിഡ്ഢി, മത തീവ്ര വാദി, അല്പജ്ഞാനി, അഹങ്കാരി, വിവര ദോഷി, പൊട്ടക്കിണറ്റിൽ തവള, മതത്തിന്റെ തീട്ടക്കുഴിയിൽ കിടക്കുന്ന പന്നി, മുതലായവകൾ ആയിരുന്നു. തീവ്രമായ ജീവിതാനുഭവങ്ങളുടെ തീയിൽ കുരുത്തത് കൊണ്ട് ഇവയൊന്നും എന്നെ വാട്ടിയില്ലെന്നു മാത്രമല്ലാ, എനിക്ക് ചേരുന്ന പേരുകൾ ഇതിലും താഴെയാവും എന്ന് മനസാ സമ്മതിക്കുന്നവയായിരുന്നു എന്റെ ചിന്തകൾ. അതുകൊണ്ടാവും എന്റെ രചനകൾക്ക് കമന്റ്‌ എഴുതുകയേയില്ല എന്നതായിരുന്നു കുറേക്കാലത്തേക്ക് അദ്ദേഹത്തിന്റെ നിലപാട്. ആരാണ് ദൈവം, എന്താണ് ദൈവം?, പൊതു പൂർവികനെ തേടി പിന്നോട്ട്, സിങ്കുലാരിറ്റിയുടെ സിംഹ ഗർജ്ജനങ്ങൾ മുതലായ ലേഖനങ്ങൾ വന്നപ്പോൾ വീണ്ടും അദ്ദേഹത്തിന് അസൂയയായിക്കാണണം, അത് കൊണ്ടാണ് നിരീശ്വരൻ എന്ന ടെൻടെക്കിൾ കൊണ്ട് ആക്രമണം അഴിച്ചു വിട്ടത്. അദ്ദേഹത്തിന്റെ ശാസ്ത്രബോധത്തെ ചോദ്യം ചെയ്യുന്നതാണ് എന്റെ നിരീക്ഷണമെങ്കിൽ അതെ നാണയത്തിൽ അതിനെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന് ശാസ്ത്ര വായനയില്ല. അത് കൊണ്ടാണ് ഞാൻ മതത്തിന്റെ തീട്ടക്കുഴിയിൽ കിടക്കുന്ന ഒരു പന്നിയാണ് എന്ന നിലയിൽ ഇന്നും എഴുതുന്നത്. ഞാൻ പറയുന്നതിനെ വസ്തുതാ പരമായി നേരിടുന്ന ആണുങ്ങളുടെ അഭിപ്രായം ‘ വെളിച്ചം വിതറുന്ന നാടകങ്ങൾ ‘ എന്ന തലക്കെട്ടിൽ ഈ മലയാളിയിൽ തന്നെയുണ്ട്. ആ നിരൂപകൻ നല്ലതിനെ നല്ലത് എന്നും, പോരായ്മകളെ പോരായ്മകൾ എന്നും അടയാളപ്പെടുത്തുന്നു. അതാണ് തലയിൽ ആൾ താമസമുള്ളവരുടെ രീതി. അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന എന്റെ സുഹൃത്തിന്റെ കമന്റുകൾ തന്റെ തലയിൽ ആൾ താമസമില്ല എന്ന് സ്വയം വിളിച്ചു പറയുക തന്നെയാണ്, സംശയമേയില്ല. ജയൻ വർഗീസ്.
Anthappan 2023-01-17 16:27:15
Your assumption that all the people you listed here are the same is wrong. With 100% conviction I can say that. I have never written anything under different name other than Anthappan. There may be a person writing under different name, which you are not sure either, and you are dragging others into it. For example, I try to find some common ground with people, especially with Nireesharan and Andrews( I don’t see him lately) who fight against phony religion and it’s looting. As Nireesharan said, our conflict with in can come out in different form and we call them different name. For eg. as per Bible Jesus called his own vileness as Satan. We all have to fight our vileness and let it go. Or to say leave me alone Satan. Instead of doing it, you are inviting more Satans into you. That is why Jesus said ‘ resist no evil’ . The more you fight with the demons in you( Mulla Kakka, Nireesharan, American Mullaakaaka, Anthappan, Vidhyadharan, Kamant Kunjappan etc) the deeper they will dig into you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക