Image

പൊറുക്കപ്പെട്ട പാപികളുടെ പറുദീസ ( കവിത : ഷലീർ അലി )

Published on 14 January, 2023
 പൊറുക്കപ്പെട്ട പാപികളുടെ പറുദീസ ( കവിത : ഷലീർ അലി )

നീ പിച്ചിയത്
പിൻ കഴുത്തിൽ
പല്ലമർത്തിയത്
ചുംബിച്ചു ചുണ്ടു മുറിച്ചത്
കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിച്ചത്
ഒട്ടിക്കിടന്ന നെഞ്ചിൽ
വാക്-കത്തികൊണ്ട് തുളയിട്ടത്
പാതിയിൽ വെച്ചെന്റെ
പാതിരാ സ്വപ്നത്തിൽ 
വെള്ളം കോരിയൊഴിച്ചത്
പെരുവഴിയിലുപേക്ഷിച്ചു
കടന്നു കളഞ്ഞത്..
ഒക്കെയും ഞാൻ പൊറുക്കുന്നു..
എന്റെ നരകത്തെയും 
നരകമാക്കാൻ നീയുണ്ടാവില്ലെന്ന 
ആശ്വാസമാവണം
അവസാന ശ്വാസമെന്നിരിക്കെ
പൊറുക്കപ്പെട്ട പാപികളുടെ
പറുദീസ നേരുന്നു...!!

POEM- SHALEER ALI

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക