Image

സ്ലൈഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന് പുതു നേതൃത്വം

Published on 14 January, 2023
 സ്ലൈഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന് പുതു നേതൃത്വം
ഡബ്ലിന്‍: സ്ലൈഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പുതിയ പാരീഷ് കമ്മറ്റി 2023 ജനുവരി എട്ടിന് ഞായറാഴ്ച സ്ലൈഗോ സെന്റ് ജോസഫ് ചര്‍ച്ചില്‍ വി. കുര്‍ബാന മധ്യേ ചാപ്ലിന്‍ ഫാ. ജോസ് ഭരണികുളങ്ങര മുന്പാകെ പ്രത്യേക പ്രാര്‍ഥനയോടെ ചാര്‍ജ് എടുത്തു. കുര്‍ബാനക്ക് ശേഷം ട്രഷറര്‍ റോയ് തോമസ് കണക്കുകള്‍ അവതരിപിച്ചു. സെക്രട്ടറി അലന്‍ കൊടിയന്‍ പ്രവത്തനറിപ്പോര്‍ട്ട് അവതരിപിച്ചു. സ്ഥാനമൊഴിയുന്ന റോയ് തോമസിനും അലന്‍ കൊടിയനും പൊതുയോഗത്തില്‍ നന്ദി പറഞ്ഞു. പുതിയ ഭരണസമിതിക്ക് രണ്ട് വര്‍ഷമാണ് കലാവധി. 2023 2024 വര്‍ഷത്തേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങളായി തോമസ് മാത്യു, സന്തോഷ് ജോസഫ്(കൈക്കാരന്മാര്‍), ബിജോയ് അബ്രഹാം(സെക്രട്ടറി), അലന്‍ കൊടിയന്‍(പിആര്‍ഒ), ജെയ്‌സമ്മ റോയ്(ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍), ദീപ ജെയിംസ് (ചൈല്‍ഡ് സേഫ് ഗാര്‍ഡ് ഓഫീസര്‍), സിജി മത്തായി(കാറ്റിക്കിസം ഹെഡ്മിസ്ട്രസ്), ജോസിന തോമസ്(കാറ്റിക്കിസം ഹെഡ്മിസ്ട്രസ്), മെറിന്‍ റോയ് (എസ്.എം.വൈ.എം റപ്പ്), ടെറന്‍സ് ജോസ്, ഷാജു കുരിശ്ശേരി, തോമസ് ജോണ്‍, സുബിന്‍ ജോസ്, അനു ജോസഫ്, സിഞ്ജു മാത്യു, ജോസ് പോള്‍, ആഷാ ജോസ്, ഡസ്‌ന ബിജോയ്, സിമി ജോയ് (പാരിഷ് കൗണ്‍സില്‍ മെന്പര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. 2006 ല്‍ പത്ത് കുടുംബങ്ങളുമായി തുടങ്ങിയ സ്ലൈഗോ ഇടവകയില്‍ നിലവില്‍ എണ്‍പതിലധികം കുടുംബങ്ങളാണുള്ളത്. എല്ലാ മാസവും രണ്ടാം ഞയറാഴ്ച സ്ലൈഗോയിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു കാറ്റിക്കിസം ക്ലാസുകളും തുടര്‍ന്ന് 3.30ന് വിശുദ്ധ കുര്‍ബാനയും നടന്നു വരുന്നു. കുടുംബകൂട്ടായ്മകള്‍ രൂപീകരിച്ച് പ്രാര്‍ഥനകള്‍ നടക്കുന്നു. എസ്.എംവൈഎം യൂണിറ്റും, മാതൃവേദി, പിതൃവേദി ഭക്തസംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. സീറോ മലബാര്‍ സഭാ യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ കീഴില്‍ അയര്‍ലന്‍ഡ് സീറോ മലബാര്‍ കോര്‍ഡിനേഷന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് സ്ലൈഗോ സീറോ മലബാര്‍ കമ്യൂണിറ്റി ദൈവനാമത്തില്‍ സ്‌നേഹക്കൂട്ടായ്മയായി മുന്നോട്ട് പോകുന്നു. എല്‍ ഫിന്‍ രൂപത ബിഷപ്പ് കെവില്‍ ഡോറനും, സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. നോയല്‍ റൂണിക്കും ഇടവകാഗങ്ങള്‍ക്കും സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നന്ദി അറിയിക്കുന്നു. ജെയ്‌സണ്‍ കിഴക്കേയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക