Image

ഫൊക്കാനാ പെൻസിൽവേനിയാ റീജിയൻ ഉദ്‌ഘാടനം ഫെബ്രുവരി നാലിന്

ഷാജി സാമുവേൽ Published on 17 January, 2023
  ഫൊക്കാനാ പെൻസിൽവേനിയാ റീജിയൻ ഉദ്‌ഘാടനം ഫെബ്രുവരി നാലിന്
 
 
പെൻസിൽവേനിയ: ഫൊക്കാനാ പെൻസിൽവേനിയ റീജിയൻ ഉദ്‌ഘാടനം ഫെബ്രുവരി നാലിന് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608, WELSH RD, PHILADELPHIA, PA- 19115 ) വൈകുന്നേരം 4.30 ന്  നടത്തപ്പെടുന്നു.
 
റീജിയണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ യോഗം ഉദ്‌ഘാടനം ചെയ്യുന്നതാണ് . ഫൊക്കാനയുടെ ദേശീയ നേതാക്കളായ ഡോ .കല ഷാഹി , ട്രഷറർ ബിജു ജോൺ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ , മാപ്പ് പ്രസിഡന്റ് ശ്രീജിത്ത്  കോമത്ത് , ഏലിയാസ് പോൾ തുടങ്ങി നിരവധി ഫൊക്കാനാ  നേതാക്കൾ മീറ്റിങ്ങിൽ സംബന്ധിക്കുന്നതായിരിക്കും.
 
 മനോഹരമായ നിരവധി കലാ  പരിപാടികളോടെ നടത്തപ്പെടുന്ന മീറ്റിങ് ഡിന്നറോടെയാണ്  സമാപിക്കുക . 
 
റീജിയണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിനൊപ്പം സെക്രട്ടറി  അലക്സ് ചെറിയാൻ, ട്രസ്റ്റി എൽദോ വർഗീസ് , കോ ഓർഡിനേറ്റർ മാത്യു ചെറിയാൻ എന്നിവർ മീറ്റിങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു .  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക